Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഉപ്പു നീക്കും ഭക്ഷണങ്ങള്‍
ഉപ്പ് ഭക്ഷണത്തിലെ അടിസ്ഥാന ചേരുവയാണ്. ശരീരത്തില്‍ സോഡിയം ആവശ്യത്തിനു വേണം താനും.
എന്നാല്‍ ഉപ്പധികമാകുന്നത് ബിപിയടക്കമുള്ള പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. ഇതുകൊണ്ടുതന്നെ ഉപ്പ് ശരീരത്തില്‍ നിന്നും നീക്കേണ്ടത് അത്യാവശ്യവുമാണ്.
ശരീരത്തില്‍ നിന്നും ഉപ്പു നീക്കം ചെയ്യാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

പ്രോട്ടീന്‍
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തിലെ ഉപ്പിന്റെ അളവ് 10 ശതമാനത്തോളം കുറയ്ക്കും. ഇത്തരം ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

തൈര്
തൈര് ശരീരത്തില്‍ നിന്നും ഉപ്പിന്റെ അംശം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്.

സാല്‍മണ്‍, ട്യൂണ
സാല്‍മണ്‍, ട്യൂണ തുടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തില്‍ നിന്നും ഉപ്പിന്റെ അംശം കുറയ്ക്കാന്‍ സഹായകമാണ്.

ബേക്ക്ഡ് ഉരുളക്കിഴങ്ങ്
ബേക്ക്ഡ് ഉരുളക്കിഴങ്ങ് പോലുള്ള പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഉപ്പിന്റെ അംശം 26 ശതമാനത്തോളം കുറയ്ക്കും.

ഉണക്കമുന്തിരി
ഉണക്കമുന്തിരി ഉപ്പിന്റെ അംശം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്.

ആപ്രിക്കോട്ട്
പൊട്ടാസ്യത്തിന്റെ മറ്റൊരു ഉറവിടമാണ് ആപ്രിക്കോട്ട്. ഇതും ശരീരത്തിലെ ഉപ്പിന്റെ അംശം കുറയ്ക്കും.

പഴം
പഴം ശരീരത്തിലെ ഉപ്പിന്റെ അംശം കുറയ്ക്കുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്.

നാരുകളടങ്ങിയ ഭക്ഷണങ്ങള്‍
നാരുകളടങ്ങിയ ഭക്ഷണങ്ങള്‍ ഉപ്പിന്റെ അംശം കുറയ്ക്കുന്നതിന് പ്രധാനമാണ്.

മസാലകള്‍
ശരീരത്തിലെ ഉപ്പിന്റെ അംശം കുറയ്ക്കുന്നതില്‍ മസാലകള്‍ ഏറെ പ്രധാനമാണ്.



Click it and Unblock the Notifications
