For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യം നല്‍കുന്ന 'മോശം' ഭക്ഷണങ്ങള്‍

|

ഭക്ഷണത്തിന്റെ രുചി മാത്രം ഇഷ്ടപ്പെട്ടാല്‍ പോര മലയാളിയ്ക്ക്, അത് കാണാന്‍ ഭംഗിയുണ്ടോ, മണം നല്ലതാണോ ഇങ്ങനെ പോകുന്നു നമ്മുടെ ഭക്ഷണ ചിന്തകള്‍. വില കൂടുന്നതിനനുസരിച്ച് ഗുണം കൂടും എന്നൊരു തെറ്റിദ്ധാരണയും നമുക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.

വെളുക്കാന്‍ ചില ഓട്‌സ് വിദ്യകള്‍...

എന്നാല്‍ വിലയും കുറവ് ഗുണവും കൂടുതല്‍, ഇത്തരത്തിലുള്ള ഭക്ഷണങ്ങളെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഇത്തരത്തിലുള്ള നിരവധി ഭക്ഷണങ്ങള്‍ നമുക്കു ചുറ്റമുണ്ട്. പലതും നമ്മുടെ നിത്യോപയോഗ ഭക്ഷ്യ വസ്തുക്കള്‍ തന്നെ. എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യവും സാമ്പത്തിക ലാഭവും ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ എന്നു നോക്കാം.

 തൈര്

തൈര്

ഇന്നത്തെ ഭക്ഷണത്തിന്റെ വില ആലോചിച്ചു നോക്കിയാല്‍ തൈരിനുള്ള പ്രാധാന്യം പറഞ്ഞറിയിക്കാന്‍ പറ്റില്ല. നിരവധി ആരോഗ്യഗുണങ്ങള്‍ ഒത്തു ചേര്‍ന്നതാണ് എന്നതാണ് ഏറ്റവും വലിയ കാര്യം. കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ആരോഗ്യം നല്‍കുന്നു എന്നതും തൈരിന്റെ പ്രത്യേകതയാണ്.

ആപ്പിള്‍

ആപ്പിള്‍

ദിവസവും ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റാമെന്നതാണ് സത്യം. മറ്റുള്ള ഭക്ഷണങ്ങളെ അപേക്ഷിച്ച് വില കുറവാണെന്നതും ആപ്പിളിനെ നമുക്ക് പ്രിയങ്കരമാക്കുന്നു. ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് ആപ്പിള്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനു മുന്‍പിലും.

 വാഴപ്പഴം

വാഴപ്പഴം

വാഴപ്പഴം ഒഴിവാക്കിയിട്ടുള്ള ഭക്ഷണശീലം മലയാളിക്കില്ല. വാഴപ്പഴത്തിന്റെ ആരോഗ്യഗുണം തന്നെയാണ് ഇത് മലയാളിയ്ക്ക് പ്രിയങ്കരമാക്കുന്നതും.

സ്‌ട്രോബെറി

സ്‌ട്രോബെറി

സ്‌ട്രോബെറിയാണ് വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള പ്രധാന ഭക്ഷ്യ വസ്തു. ആന്റി ഓക്‌സിഡന്റും വളരെ കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ടെന്നതും വിലക്കുറവും സ്‌ട്രോബെറിക്ക് ആരാധകരെ വര്‍ദ്ധിപ്പിക്കുന്നു.

ബ്ലൂ ബെറി

ബ്ലൂ ബെറി

ബ്ലൂബെറിയിലും ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ടെന്നതാണ് സത്യം. ഇതും ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയ്ക്കും തയ്യാറാകില്ല.

തക്കാളി

തക്കാളി

തക്കാളി പച്ചയ്ക്കും കറിവെച്ചും എങ്ങനെ വേണമെങ്കിലും കഴിയക്കാവുന്നതാണ്. ചര്‍മ്മ പ്രശ്‌നങ്ങളേയും പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനേയും ചെറുക്കാന്‍ തക്കാളിയ്ക്ക് പ്രത്യേക കഴിവാണുള്ളത്.

കാരറ്റ്

കാരറ്റ്

കഴിക്കാന്‍ ഇത്രയും ഈസി ആയിട്ടുള്ള ഭക്ഷണം വേറൊന്നുമില്ല. വേവിച്ചും പച്ചയ്ക്കും കഴിക്കാമെന്നതാണ് പ്രത്യേകത. മാത്രമല്ല ആരോഗ്യ കാര്യത്തില്‍ പ്രത്യേക വിശേഷണത്തിന്റെ ആവശ്യമില്ല.

ചീര

ചീര

വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമാണ് ചീര. ചെറിയ രോഗങ്ങള്‍ മുതല്‍ വലിയ അസുഖങ്ങള്‍ വരെ തടയുന്നതിന് ചീരയ്ക്കുള്ള പ്രത്യേക കഴിവ് എടുത്തു പറയേണ്ടതാണ്.

 ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

ഇത്രയും വില കുറവും ആരോഗ്യഗുണമുള്ളതുമായ പച്ചക്കറി വേറെ ഇല്ലെന്നു തന്നെ പറയാം. ആരോഗ്യത്തിന്റെ പവര്‍ഹൗസ് എന്നു വേണമെങ്കില്‍ ബീറ്റ്‌റൂട്ടിനെ വിശേഷിപ്പിക്കാം.

ചിക്കന്‍

ചിക്കന്‍

ചിക്കന്‍ കഴിക്കുന്ന കാര്യത്തില്‍ നമ്മള്‍ മലയാളികള്‍ ഒട്ടും പുറകിലല്ല. പ്രോട്ടീനുകളാല്‍ സമ്പുഷ്ടമാണ് ചിക്കന്‍ എന്ന കാര്യത്തിലും സംശയം വേണ്ട.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത്. ആരോഗ്യ കാര്യത്തിലും ഒലീവ് മുന്‍പില്‍ തന്നെയാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

ക്യാന്‍സര്‍, ഹൃദയാഘാതം തുടങ്ങിയ ഗുരുതരമായ രോഗങ്ങളെല്ലാം തന്നെ ചെറുക്കാനുള്ള കഴിവ് കുഞ്ഞന്‍ വെളുത്തുള്ളിയ്ക്കുണ്ട്. ആന്റിഓ ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് വെളുത്തുള്ളി എന്നതാണ് സത്യം.

 മുട്ട

മുട്ട

മുട്ടയുടെ ആരോഗ്യഗുണങ്ങള്‍ അറിയാത്തവര്‍ തന്നെ ചുരുക്കം. നമ്മുടെ ശരീരത്തിനാവശ്യമുള്ള പ്രോട്ടീനുകളെല്ലാം തന്നെ മുട്ടയില്‍ ധാരാളമുണ്ട്.

 ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ് ഇഷ്ടമില്ലാത്തവര്‍ ചുരുക്കം. നിരവധി പ്രോട്ടീനുകളാല്‍ സമ്പുഷ്ടമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല ആന്റി ഓക്‌സിഡന്റും ധാരാളം അടങ്ങിയിട്ടുണ്ട്.

English summary

Foods That Are Healthy And Cheap

People often ask how they can eat a nutritious diet while keeping their grocery bill low.
Story first published: Friday, November 13, 2015, 15:11 [IST]
X
Desktop Bottom Promotion