നോമ്പുകാലത്തെ ആരോഗ്യസംരക്ഷണം

Posted By:
Subscribe to Boldsky

സ്ഥിരം ജീവിതക്രമത്തില്‍നിന്ന് പെട്ടെന്നുള്ള ഒരു മാറ്റമാണ് റംസാന്‍ കാലത്ത്. പകല്‍ മുഴുവന്‍ പട്ടിണി കിടന്ന മനസും ശരീരവും സ്രഷ്ടാവിനു സമര്‍പ്പിക്കുമ്പോള്‍ അതിലൂടെ നേടിയെടുക്കുന്ന ആരോഗ്യം ചെറുതല്ല. എന്നാല്‍, പലപ്പോഴും അശാസ്ത്രീയമായ നോമ്പുതുറ രീതികള്‍ പിന്തുടരുന്നത് പലവിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

പോഷകമൂല്യമുള്ള ഗ്രീന്‍ ടീ ബിസ്‌ക്കറ്റ്

പതിനെട്ട് മണിക്കൂര്‍ കൊണ്ട് കഴിക്കുന്ന ഭക്ഷണം പലരും നോമ്പ് കാലത്ത് അഞ്ച് മണിക്കൂര്‍ കൊണ്ട് കഴിക്കുന്നു. അമിതമായ എണ്ണയും കൊഴുപ്പും മസാലകളും മധുരവും കലര്‍ന്ന വിഭവങ്ങളാണ് ഇന്ന് നോമ്പ് തുറക്ക് ഉപയോഗിക്കുന്നത്.

രാവിലെ മുതല്‍ വൈകീട്ട് വരെ ഉപവാസത്തിലൂടെ നേടുന്ന ശരീരശുദ്ധി എണ്ണയും കൊഴുപ്പുമടങ്ങിയ അമിതാഹാരത്തിലൂടെ ഇല്ലാതാക്കുകയും ഇത് പല അസുഖങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നോമ്പ് കാലം ആരോഗ്യകരമാക്കാം.

ലഘുഭക്ഷണം

ലഘുഭക്ഷണം

നോമ്പ് തുറക്കാന്‍ ലഘുഭക്ഷണമാണ് നല്ലത്. മത്സ്യമാംസ വിഭവങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം ഒഴിവാക്കണം. ഇറച്ചിയും മത്സ്യവും മസാലകള്‍ കുറച്ച് ചുട്ടുടുത്തോ, എണ്ണ കുറച്ചോ പാചകം ചെയ്യുക. ചപ്പാത്തിയും മറ്റും എണ്ണ ചേര്‍ക്കാതെ ചുട്ടെടുക്കുക.

പഴകിയവ ഒഴിവാക്കുക

പഴകിയവ ഒഴിവാക്കുക

തലേദിവസത്തെ നോമ്പ് തുറക്ക് തയ്യാറാക്കിയതില്‍ ബാക്കി വരുന്ന വിഭവങ്ങള്‍ രാവിലെ അത്താത്തിന് കഴിക്കുന്ന രീതി ഒഴിവാക്കുക. ദ്രാവകരൂപത്തിലുള്ള അന്നജം അടങ്ങിയതും പുതുതായി പാചകം ചെയ്തതുമായ ഭക്ഷ്യവസ്തുക്കളാണ് അത്താഴത്തിന് ഉള്‍പ്പെടുത്തേണ്ടത്.

നിര്‍ജലീകരണം തടയാം

നിര്‍ജലീകരണം തടയാം

നിര്‍ജലീകരണം നോമ്പുകാലത്തെ ഒരു പ്രധാന പ്രശ്‌നമാണ്. നോമ്പ് സമയത്ത് വിയര്‍ക്കുക കൂടി ചെയ്യുമ്പോള്‍ നിര്‍ജലീകരണം ഉണ്ടാവാം. ഇത് രക്തസമ്മര്‍ദ്ദം കുറയാനിടയാക്കും.

പരിഹാരം

പരിഹാരം

ഇത് പരിഹരിക്കാന്‍ നോമ്പ് തുറ മുതല്‍ അത്താഴം വരെ ധാരാളം വെള്ളം കുടിക്കുക. കൃത്രിമ പാനീയങ്ങളും ചായയും കാപ്പിയും ഒഴിവാക്കുക. മല്ലി ഇട്ട് തിളപ്പിച്ചാറിയ വെള്ളവും രാമച്ചം കിഴി കെട്ടിയ വെള്ളവും ശരീരത്തെ തണുപ്പിക്കാന്‍ ഉത്തമമാണ്.

പരിഹാരം

പരിഹാരം

ക്യാരറ്റ്, തക്കാളി, കക്കരിക്ക തുടങ്ങിയ പച്ചക്കറികള്‍ സാലഡാക്കിയും ജ്യൂസാക്കിയും കഴിക്കുക.

പ്രമേഹരോഗികള്‍ക്ക്

പ്രമേഹരോഗികള്‍ക്ക്

നോമ്പുകാലത്ത് പ്രമേഹരോഗികള്‍ പഞ്ചസാര, ശര്‍ക്കര, മധുരപലഹാരങഅങള്‍ എന്നിവ ഒഴിവാക്കണം. മധുരം കുറഞ്ഞ തണ്ണിമത്തങ്ങ, ഓറഞ്ച്, മുന്തി, ആപ്പിള്‍, പേരയ്ക്ക എന്നിവ മിതമായ അളവില്‍ കഴിക്കാം.

ഹൈപോഗ്ലൈസീമിയ

ഹൈപോഗ്ലൈസീമിയ

നോമ്പുകാലത്ത് ചിലരില്‍ ഹൈപോഗ്ലൈസീമിയ എന്ന അവസ്ഥ ഉണ്ടാകാറുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന അവസ്ഥയാണിത്. പകല്‍ മുഴുവന്‍ ഒന്നും കഴിക്കാതെ വരുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്നതാണിതിന് കാരണം.

പരിഹാരം

പരിഹാരം

ആഹാരം കുറയുന്നതിനനുസരിച്ച് മരുന്നുകളുടെ ഡോസിലും കഴിക്കുന്ന സമയത്തിലും മാറ്റം വരുത്തിയാല്‍ മതി.

പുകവലി ഒഴിവാക്കണം

പുകവലി ഒഴിവാക്കണം

നോമ്പ് തുറയ്ക്ക് ശേഷം പുകവലിക്കുന്നത് ആരോഗ്യത്തിന് വളരെ ദോഷം ചെയ്യും.

ശ്രദ്ധിക്കേണ്ടവ

ശ്രദ്ധിക്കേണ്ടവ

പഴങ്ങള്‍ കഴിക്കുമ്പോള്‍ ആപ്പിള്‍, മുന്തിരി, മുംസബി, തണ്ണിമത്തങ്ങ, ചെറുപഴം തുടങ്ങിയ അമ്ലാംശം കുറഞ്ഞ പഴങ്ങള്‍ തെരഞ്ഞെടുക്കുക.

ശ്രദ്ധിക്കേണ്ടവ

ശ്രദ്ധിക്കേണ്ടവ

ഒരു കാരണവശാലും കാപ്പിയോ, ചായയോ നോമ്പ് തുറക്ക് ഉപയോഗിക്കരുത്.

ശ്രദ്ധിക്കേണ്ടവ

ശ്രദ്ധിക്കേണ്ടവ

നോമ്പ് തുറക്ക്‌ശേഷം ധാരാളം വെള്ളം കുടിക്കണം.

ശ്രദ്ധിക്കേണ്ടവ

ശ്രദ്ധിക്കേണ്ടവ

മൈദയിലുണ്ടാക്കിയ പൊറോട്ട പോലുള്ള വിഭവങ്ങളും ഒഴിവാക്കേണ്ടതാണ്.

English summary

What can a Muslim do to stay healthy during Ramadan?

Health tips for Ramadan, including fasting advice, foods to avoid, FAQs on healthy eating and how to quit smoking.
Subscribe Newsletter