വിറ്റാമിന്‍ എ ലഭിക്കാന്‍ ഇവ കഴിക്കൂ!

Posted By: Staff
Subscribe to Boldsky

നല്ല ആരോഗ്യം ലഭിക്കാന്‍ വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയ ഭക്ഷണം ആവശ്യമാണ്. ഇത് ഗര്‍ഭിണികളെ സംബന്ധിച്ച് കൂടുതല്‍ പ്രധാനപ്പെട്ട കാര്യമാണ്.

വിറ്റാമിന്‍ എ പഴങ്ങളില്‍ ധാരാളമായി ലഭ്യമാണ്. പ്രത്യേകിച്ച് നല്ല ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള പഴങ്ങള്‍. കൂടാതെ കോഡ് ലിവര്‍ ഓയിലും ആരോഗ്യപ്രദമാണ്.

നിങ്ങളുടെ ഭക്ഷണങ്ങളെ സംബന്ധിച്ച് ശ്രദ്ധ പുലര്‍ത്താറില്ലെങ്കില്‍ വിറ്റാമിന്‍ എ ലഭ്യമാക്കുന്ന മികച്ച സ്രോതസ്സുകളെക്കുറിച്ച് മനസിലാക്കുക.

1. ക്യാരറ്റ്

1. ക്യാരറ്റ്

ഒരു കപ്പ് അരിഞ്ഞ ക്യാരറ്റ് ഒരു ദിവസത്തേക്ക് ആവശ്യമായ വിറ്റാമിന്‍ എയുടെ 334 ശതമാനം ലഭ്യമാക്കും.

2. ഉരുളക്കിഴങ്ങ്

2. ഉരുളക്കിഴങ്ങ്

ശീതകാലം ഉരുളക്കിഴങ്ങ് കഴിക്കാന്‍ അനുയോജ്യമാണ്. ഇത് പുഴുങ്ങിയും മസാല ചേര്‍ത്തും ഉപയോഗിക്കുന്നു.

3. ഇലക്കറികള്‍

3. ഇലക്കറികള്‍

ഇവയില്‍ അടിസ്ഥാന പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഓര്‍മ്മിക്കേണ്ടുന്ന കാര്യം ഇലക്കറികള്‍ എത്രത്തോളം കുറച്ച് വേവിക്കുന്നുവോ അത്രത്തോളം പോഷകപ്രദമാണെന്നതാണ്. ചീര, ഉലുവ ഇല, പച്ചടിച്ചീര, കടുക് ഇല, കാബേജ് എന്നിവ വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയതാണ്.

4. മത്തങ്ങ

4. മത്തങ്ങ

ഹാളോവീന്‍ പാര്‍ട്ടികളിലെ മുഖ്യ ഇനമായ മത്തങ്ങ പോഷകങ്ങളുടെ കലവറയാണ്. വിറ്റാമിന്‍ എയുടെ കാര്യത്തില്‍ 100 ഗ്രാം മത്തങ്ങയില്‍ നിങ്ങള്‍ക്ക് ഒരു ദിവസം ആവശ്യമായ വിറ്റാമിന്‍ എയുടെ 170 ശതമാനം അടങ്ങിയിരിക്കുന്നു.

5. കരള്‍

5. കരള്‍

കോഴി, അല്ലെങ്കില്‍ ആടിന്‍റെ കരള്‍ പലര്‍ക്കും ഇഷ്ടമുള്ളതാവില്ല. എന്നാല്‍ ഇത് വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയതാണ്. ചെറിയ അളവില്‍ കരള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്.

6. അയമോദകച്ചെടി

6. അയമോദകച്ചെടി

ഭക്ഷണവിഭവങ്ങള്‍ക്ക് രുചി നല്കാന്‍ മാത്രമല്ല ഇവ വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയതുമാണ്.

7. പാല്‍

7. പാല്‍

ദിവസം ഒരു ഗ്ലാസ്സ് പാല്‍ വീതം കുടിക്കുന്നത് ആരോഗ്യത്തില്‍ അത്ഭുതകരമായ മാറ്റങ്ങളുണ്ടാക്കും. പാല്‍ കാല്‍സ്യത്തിന്‍റെ മികച്ച സ്രോതസ്സ് മാത്രമല്ല, ധാരാളം വിറ്റാമിനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

8. മത്സ്യം

8. മത്സ്യം

മത്സ്യം ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മികച്ച ആരോഗ്യം നേടാനാവുമെന്ന് അനേകം പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അസ്ഥികള്‍ക്ക് ആരോഗ്യം നല്കാനും ഇത് സഹായിക്കും.

9. തക്കാളി

9. തക്കാളി

തക്കാളിയിലെ ലൈകോഫീന്‍ എന്ന ഘടകം ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച, പ്രത്യേകിച്ച് പ്രോസ്റ്റേറ്റ്, ഉദര,കുടല്‍ എന്നിവിടങ്ങളിലെ ക്യാന്‍സര്‍ വളര്‍ച്ച നിയന്ത്രിക്കാന്‍ ഫലപ്രദമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ക്രോമിയം എന്ന ഘടകം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഫലപ്രദമാണ്.

10. ക്യാപ്സിക്കം

10. ക്യാപ്സിക്കം

നല്ല ചുവപ്പ് നിറമുള്ള ക്യാപ്സിക്കം കാഴ്ചക്കും ആരോഗ്യത്തിനും ഉത്തമമാണ്. കരോട്ടിനോയ്ഡ്, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ക്യാപ്സിക്കത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Subscribe Newsletter