For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബുദ്ധിമാനാകാന്‍ ഇവ കഴിക്കൂ..

By Sruthi K M
|

നമ്മുടെ മസ്തിഷ്‌കം മികച്ച ഓര്‍ഗാനിക് മെഷീനാണ്. ശരീരത്തിന്റെ ചലനം, പ്രവര്‍ത്തനം, വികാരം, ചിന്തകള്‍ എല്ലാം വേഗത്തില്‍ നടക്കണമെങ്കില്‍ മസ്തിഷ്‌കം തന്നെ വിചാരിക്കണം. തലച്ചോറിന്റെ ആരോഗ്യവും പ്രവര്‍ത്തനവും കാര്യക്ഷമമായില്ലെങ്കില്‍ എല്ലാം അവതാളത്തിലാകും. ഓര്‍മശക്തിയും ബുദ്ധിശക്തിയും ഇല്ലെങ്കില്‍ സമൂഹത്തില്‍ നിങ്ങള്‍ക്ക് നിലനില്‍പ്പുമില്ല.

അതുകൊണ്ടുതന്നെ മസ്തിഷ്‌ക്കത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. മസ്തിഷ്‌കം ആയിരക്കണക്കിന് കര്‍മ്മങ്ങള്‍ ഒരേ സമയം നിര്‍വഹിക്കുന്നുണ്ട്. അബോധാവസ്ഥയിലുള്ള പ്രവര്‍ത്തനത്തെയും രക്തയോട്ടത്തെയും, ഹോര്‍മോണ്‍ ബാലന്‍സ്, ശ്വസനം എന്നിങ്ങനെ എല്ലാ പ്രവര്‍ത്തനത്തിന്റെയും താക്കോല്‍ തലച്ചോറിലാണെന്ന് പറയാം.

ഓര്‍മശക്തിക്ക് സുഗന്ധവ്യജ്ഞനങ്ങള്‍

ഇത്രയും കാര്യങ്ങള്‍ നല്ല രീതിയില്‍ നടക്കാന്‍ തലച്ചോറിന് അല്‍പം പോഷകം നല്‍കണം. ചില ഭക്ഷണങ്ങള്‍ തലച്ചോറിനെ ആരോഗ്യത്തോടെ നിലനിര്‍ത്തും. നിങ്ങള്‍ക്കും ഇതുവഴി ബുദ്ധിമാനാകുകയും ചെയ്യാം..

ചെറുചന വിത്ത്

ചെറുചന വിത്ത്

ഫാറ്റി ആസിഡ് നിറഞ്ഞിരിക്കുന്ന ചെറുചനവിത്ത് തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കും. ഇത് നിങ്ങളുടെ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഒരു ടീസ്പൂണ്‍ ചെറുചനവിത്ത് നിങ്ങളുടെ സാലഡില്‍ ചേര്‍ത്ത് കഴിക്കുക.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഒലിവ് ഓയിലില്‍ ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മസ്തിഷ്‌ക്കത്തെ രോഗത്തില്‍ നിന്നും സംരക്ഷിക്കും. സ്‌ട്രെസ്സ് കുറക്കുകയും ഓര്‍മശക്തി നല്‍കുകയും ചെയ്യും. രണ്ട് ടീസ്പൂണ്‍ ഒലിവ് ഓയില്‍ ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കാം.

ബ്രൊക്കോളി

ബ്രൊക്കോളി

കോളിന്‍ എന്ന സംയുക്തത്തിന്റെ കേന്ദ്രമാണ് ബ്രൊക്കോളി. ഇത് നിങ്ങളുടെ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കും. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ കെ തലച്ചോറിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കും.

വെള്ളക്കടല

വെള്ളക്കടല

മെഗ്നീഷ്യം നിറഞ്ഞിരിക്കുന്ന വെള്ളക്കടല ന്യൂറോണുകള്‍ തമ്മിലുള്ള സന്ദേശങ്ങള്‍ വേഗത്തിലാക്കും.

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ്

മസ്തിഷ്‌ക്കത്തെ ആരോഗ്യത്തോടെ സംരക്ഷിച്ചു നിര്‍ത്തുന്ന മറ്റൊന്നാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ആന്റിയോക്‌സിഡന്റ്‌സ് ഇതില്‍ അടങ്ങിയിരിക്കുന്നുണ്ട്. ഇത് ആവശ്യമില്ലാത്ത റാഡിക്കലുകളെ ഇല്ലാതാക്കുന്നു. നിങ്ങള്‍ക്ക് നല്ല മൂഡ് നല്‍കുകയും ചെയ്യും.

നട്‌സ്

നട്‌സ്

മനസ്സിലാക്കാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് നട്‌സുകള്‍. ഇത് തലച്ചോറിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നു. ബദാം,വാല്‍നട്‌സ്,നിലക്കടല,കശുഅണ്ടിപ്പരിപ്പ് തുടങ്ങി ഒട്ടേറെ നട്‌സുകളുണ്ട്. നട്‌സ് ദിവസവും കഴിക്കുന്നത് നല്ലതാണ്.

മുട്ട

മുട്ട

മുട്ടയുടെ മഞ്ഞക്കുരുവില്‍ കോളിന്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മെമ്മറി കൂട്ടാന്‍ സഹായിക്കും. മസ്തിഷ്‌ക കോശങ്ങളുടെ ആശയവിനിമയം മെച്ചപ്പെടുത്തുന്നു.

കോര മീന്‍

കോര മീന്‍

ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ കോര മീന്‍ കഴിക്കുന്നതും നല്ലതാണ്. മസ്തിഷ്‌ക കോശങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായികമാകും.

ബ്ലൂബെറീസ്

ബ്ലൂബെറീസ്

ബ്ലൂബെറീസിനെ ബ്രെയ്ന്‍ബെറീസ് എന്നും പറയുന്നു. തലച്ചോറിന്റെ ആരോഗ്യത്തിന് സഹായകമാകുന്ന ഒരു മികച്ച പഴമാണിത്. തലച്ചോറിനുണ്ടാകുന്ന എല്ലാ കേടുപാടുകളെയും ഇല്ലാതാക്കും.

ആവക്കാഡോ

ആവക്കാഡോ

രക്തയോട്ടം മെച്ചപ്പെടുത്താന്‍ ഇവ സഹായിക്കും. രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. കലോറി കൂടിയ ഒരു പഴമാണിത്.

ബീന്‍സും പയറും

ബീന്‍സും പയറും

ബീന്‍സും പയര്‍ വര്‍ഗങ്ങളും ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും മസ്തിഷ്‌ക്കത്തിന്റെ ആരോഗ്യത്തിന് ഉപകാരപ്രദമാകും. കാര്‍ബോഹൈഡ്രേറ്റിന്റെ ഒരു കേന്ദ്രം തന്നെയാണിവ.

ചിയാ സീഡ്

ചിയാ സീഡ്

ഒമേഗ-3 ഫാറ്റി ആസിഡ് നിറഞ്ഞിരിക്കുന്ന ചിയാ സീഡും തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കും. ഫൈബര്‍ അടങ്ങിയ ഇവ രക്തം പമ്പ് ചെയ്യുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.

ക്യൂന

ക്യൂന

ഒരുതരം കടല വര്‍ഗ്ഗമാണ് ക്യൂന. കാര്‍ബോഹൈഡ്രേറ്റും ഫൈബറും അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ബാലന്‍സ് ചെയ്യുന്നു. അയേണ്‍ അടങ്ങിയിരിക്കുന്നതുകൊണ്ട് രക്തക്കുഴലുകള്‍ക്കും ഇവ സഹായകമാകും.

കാബേജ്

കാബേജ്

പോളിഫിനോള്‍സ് അടങ്ങിയ ഇവ ആന്റിയോക്‌സിഡന്റ് വസ്തുവായി പ്രവര്‍ത്തിക്കുന്നു. ഇത് ക്യാന്‍സര്‍ പോലുള്ള മാരക രോഗത്തില്‍ നിന്നും സംരക്ഷിക്കും.

റോസ്‌മെറി

റോസ്‌മെറി

റോസ്‌മെറിയുടെ ഓയില്‍ മെമ്മറി കൂട്ടാന്‍ സഹായിക്കുന്നതാണ്. ഇത് മിസ്തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തനത്തെ വേഗത്തിലാക്കുന്നു. മസ്തിഷ്‌ക്കത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും നല്ല മൂഡ് നല്‍കുകയും ചെയ്യുന്നു.

ചീര

ചീര

ഡെമന്റിയ പോലുള്ള മാനസിക പ്രശ്‌നങ്ങളോട് പൊരുതാന്‍ ശേഷിയുള്ള ചീര നന്നായി കഴിക്കുക.

സണ്‍ഫഌവര്‍ സീഡ്

സണ്‍ഫഌവര്‍ സീഡ്

സൂര്യകാന്തിയുടെ വിത്ത് ഒട്ടേറെ പോഷകഗുണങ്ങളുള്ളവയാണ്. പ്രോട്ടീന്‍, ഒമേഗ ഫാറ്റി ആസിഡ്, വൈറ്റമിന്‍-ബി എന്നിവ അടങ്ങിയിരിക്കുന്നു.

തക്കാളി

തക്കാളി

ലൈക്കോപീന്‍ അടങ്ങിയ തക്കാളി മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

ധാന്യങ്ങള്‍

ധാന്യങ്ങള്‍

കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍, ഒമേഗ-3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ ധാന്യങ്ങള്‍ മസ്തിഷ്‌കത്തിന്റെ ആരോഗ്യത്തിന് എന്തുകൊണ്ടും നല്ലതാണ്. തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നത് ഇല്ലാതാക്കാനും സഹായിക്കും.

English summary

these foods to boost brain power

Our brains are powerful organic machines. They control all thought, movement, and sensation while calculating and reacting with blistering speed. these Foods to Improve Your Memory Naturally and Boost Brain Power.
Story first published: Thursday, April 30, 2015, 12:04 [IST]
X
Desktop Bottom Promotion