For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യകരമായ 10 ഓഫീസ് സ്‌നാക്‌സ്

By Sruthi K M
|

സ്‌നാക്‌സ് നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണ്. ആരോഗ്യകരമായ സ്‌നാക്‌സുകള്‍ വേണം നിങ്ങള്‍ തിരഞ്ഞെടുക്കാന്‍. ഓഫീസില്‍ നിന്ന് നിങ്ങള്‍ ഇടവേളകളില്‍ കഴിക്കുന്ന സ്‌നാക്‌സുകള്‍ പോഷക ഗുണങ്ങളുള്ളതായാല്‍ എന്ത് കൊണ്ടും നല്ലതാണല്ലോ.. കൃത്രിമ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയേയുള്ളൂ.

ഗ്രാമ്പൂ ടീ കുടിച്ചാല്‍ എന്ത് സംഭവിക്കും ?ഗ്രാമ്പൂ ടീ കുടിച്ചാല്‍ എന്ത് സംഭവിക്കും ?

എന്തൊക്കെ സ്‌നാക്‌സുകളാണ് നിങ്ങള്‍ കഴിക്കേണ്ടത്. ഒരു ദിവസം ആന്ദനകരവും ഉന്മേഷകരവുമാക്കാന്‍ സ്‌നാക്‌സ് ആവശ്യമാണ്. ഓഫീസ് വേളകളില്‍ സ്‌നാക്‌സ് കഴിക്കാത്തവര്‍ ആരും ഉണ്ടാകില്ല. ഓഫീസില്‍ നിന്നു കഴിക്കാന്‍ പറ്റിയ ആരോഗ്യകരമായ പത്ത് സ്‌നാക്‌സുകള്‍ ശ്രദ്ധിക്കൂ...

സാള്‍ട്ടി നട്‌സ് ഗ്രനോള ബാര്‍സ്

സാള്‍ട്ടി നട്‌സ് ഗ്രനോള ബാര്‍സ്

നിങ്ങളുടെ വീട്ടില്‍ നിന്നു തന്നെ ഈ സ്‌നാക്‌സ് ഉണ്ടാക്കിയെടുക്കാം. ആദ്യം ഇതുണ്ടാക്കാന്‍ കുക്കി ഷീറ്റ് വേണം. കൂടാതെ വറുത്ത നട്‌സ്, ചിരവിയ തേങ്ങ ചെറുതായി വയറ്റിയെടുത്തത്(ബ്രൗണ്‍ നിറം) എന്നിവയും എടുക്കുക. അതിലേക്ക് വാനില, തേന്‍, ഉപ്പ് എന്നിവ ചേര്‍ക്കുക. ഇതിലേക്ക് പ്രോട്ടീന്‍ പൗണ്ടറും മുട്ടയും ചേര്‍ക്കാം. നിങ്ങള്‍ എടുത്തുവച്ച കുക്കി ഷീറ്റില്‍ വെളിച്ചെണ്ണയോ വെണ്ണയോ തടവുക. ഷീറ്റിന്റെ അതേ ആകൃതിയില്‍ ഈ സാള്‍ട്ടി നട്‌സ് ഗ്രനോള ബാര്‍സ് നിരത്തുക. 10 മിനിട്ട് ഓവണില്‍ വച്ചാല്‍ ആരോഗ്യകരമായ സ്‌നാക്‌സ് തയ്യാര്‍.

തൈര്

തൈര്

തൈര് ഒരു സ്‌നാക്‌സായി നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഇത് ഇടവേളകളില്‍ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കും. ഇതിലേക്ക് ബെറീസ്, ആപ്പിള്‍, ഏത്തപ്പഴം എന്നിവ ചേര്‍ക്കുന്നത് അത്യുത്തമമാണ്.

ഗോതമ്പ് കൊണ്ടൊരു സ്‌നാക്‌സ്

ഗോതമ്പ് കൊണ്ടൊരു സ്‌നാക്‌സ്

ഗോതമ്പ് കൊണ്ട് ഒരു ബിസ്‌കറ്റ് തയ്യാറാക്കാം. ഗോതമ്പും നിലക്കടലയും ഉപയോഗിച്ച് ഈ സ്‌നാക്‌സ് എളുപ്പം തയ്യാറാക്കാം.

നട്‌സ്

നട്‌സ്

നട്‌സ് ഓഫീസ് ഇടവേളകളില്‍ സ്‌നാക്‌സായി ഉപയോഗിക്കാവുന്ന ഒന്നാണ്. പലതരം ന്ടസുകളുണ്ട്. ഇതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് ഊര്‍ജ്ജം തന്നുക്കൊണ്ടിരിക്കും.

സോയ് റോള്‍സ്

സോയ് റോള്‍സ്

സോയ് ചപ്പാത്തി റോള്‍ സ്‌നാക്‌സായി കഴിക്കാം. ചപ്പാത്തി ആദ്യം മുട്ടയില്‍ മുക്കിയെടുക്കുക. ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയശേഷം ചപ്പാത്തി ചുട്ടെടുക്കുക. പുതിന ചമ്മന്തിയും, സോയയും, കുക്കുമ്പറും, റാഡിഷും, ഖരം മസാലയും ചേര്‍ത്ത് ഒരു ചേരുവ ഉണ്ടാക്കിയെടുക്കുക. ഇത് ചപ്പാത്തില്‍ വച്ച് റോള്‍ ചെയ്‌തെടുക്കുക. അങ്ങനെ സോയ ചപ്പാത്തി റോള്‍ തയ്യാര്‍.

പഴവര്‍ഗങ്ങള്‍

പഴവര്‍ഗങ്ങള്‍

പഴവര്‍ഗങ്ങള്‍ ഓഫീസ് സ്‌നാക്‌സായി ഉപയോഗിക്കാം. നിറയെ പോഷഗുണങ്ങള്‍ അടങ്ങിയ ഇവ നിങ്ങളുടെ ശരീരത്തിന് നല്ലതാണ്. ആപ്പിള്‍, സ്‌ട്രോബെറീസ്, ഗൂസ്‌ബെറീസ്, ഓറഞ്ച്, ഏത്തപ്പഴം തുടങ്ങിയ പഴവര്‍ഗങ്ങള്‍ കഷ്ണങ്ങളാക്കി മുറിച്ച് ഇടവേളകളില്‍ കഴിക്കുക.

ഓട്‌സ്

ഓട്‌സ്

ധാരാളം പോഷകമൂല്യങ്ങള്‍ അടങ്ങിയ ഓട്‌സ് ഒരു സ്‌നാക്‌സായി ഉപയോഗിക്കാം. ഇതിലേക്ക് നട്‌സുകളും ചേര്‍ക്കാം. എല്ലാ രോഗങ്ങളും മാറ്റി തരും.

മിനി പിറ്റസ്

മിനി പിറ്റസ്

പിസ രൂപത്തിലുള്ള മിനി പിറ്റസ് സ്‌നാക്‌സായി കഴിക്കാം. പച്ചക്കറികളും ചീസും പ്രോട്ടീനും ചേര്‍ത്ത് ഉണ്ടാക്കുന്നതാണ് മിനി പിറ്റസ് സ്‌നാക്‌സ്.

വേവിച്ച പച്ചക്കറികള്‍

വേവിച്ച പച്ചക്കറികള്‍

ചെറുതായി വറുത്ത പച്ചക്കറികള്‍ സ്‌നാക്‌സായി ഉപയോഗിക്കാം. തക്കാളി, സെലറി, ക്യാരറ്റ്, ബീന്‍സ് തുടങ്ങി നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏത് പച്ചക്കറിയും എടുക്കാം. ഇത് ചെറുതായി ഫ്രൈ ചെയ്‌തെടുത്ത് ഓഫീസിലേക്ക് കൊണ്ടുപോകാം.

ബ്രൗണ്‍ ബ്രെഡ് സാന്‍വിച്

ബ്രൗണ്‍ ബ്രെഡ് സാന്‍വിച്

എളുപ്പം ഉണ്ടാക്കാവുന്ന സാന്‍വിച്ചാണിത്. രണ്ട് ബ്രെഡ് കഷ്ണങ്ങള്‍ എടുക്കുക. അതില്‍ ആദ്യ പാളി ഗ്രീന്‍ ചട്ട്ണി വെക്കുക, രണ്ടാമത് കുക്കുമ്പര്‍ കഷ്ണം വെക്കുക, മൂന്നാമത് തക്കാളി കഷ്ണങ്ങളും. അങ്ങനെ ബ്രൗണ്‍ ബ്രെഡ് സാന്‍വിച് തയ്യാര്‍.

English summary

top ten healthy office snacks keep you full and satisfied all day

Snacking is an important part of our diet plan. So we decided to pack for you our list of top 10 healthy office snacks to keep you full and satisfied all day
X
Desktop Bottom Promotion