കൂവച്ചെടി ഒരു പാഴ്‌ച്ചെടിയല്ല..

Posted By:
Subscribe to Boldsky

കൂവച്ചെടിയെ നിങ്ങള്‍ക്കറിയാമോ.. നിങ്ങളുടെ പറമ്പിലുള്ള കൂവച്ചെടി ഒരു പാഴ്‌ച്ചെടിയായിട്ടാണോ നിങ്ങള്‍ കാണുന്നത്. എന്നാല്‍ കൂവച്ചെടിയെ അങ്ങനെ ഒരു പാഴ്‌ച്ചെടിയായി കാണേണ്ടതല്ല. നിങ്ങളുടെ ആരോഗ്യത്തിന് നല്ല ഒരു ഭക്ഷണം വിഭാഗമാണ് കൂവ. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, സോഡിയം, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്ന ഒരു പോഷകാഹാരമാണ് കൂവ.

ഇതില്‍ കൊളസ്‌ട്രോള്‍ തീരെയില്ല. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് നല്ലൊരു ആഹാരമാക്കാം. നിങ്ങളുടെ ശരീരത്തിന്റെ ക്ഷീണം മാറ്റാനും നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം തരാനും കൂവയ്ക്ക് കഴിയും. നിങ്ങളെയെന്നും ഉന്മേഷമുള്ളവരാക്കാനും കൂവയ്ക്ക് കഴിയും.

arrowroot-indian

നിങ്ങളുടെ ആരോഗ്യത്തിന് അത്യുത്തമമാണ് കൂവപ്പൊടി എന്നു നിങ്ങള്‍ അറിയുക. ഛര്‍ദ്ദി, വയറിളക്കം, മൂത്രപ്പഴുപ്പ്, തുടങ്ങിയ അസുഖങ്ങള്‍ വരാതിരിക്കാനും കൂവ നല്ലതാണ്. കൂവയുടെ പാനീയം കുടിക്കുന്നതും ശരീരത്തിന് നല്ലതാണ്.

ഏത് പ്രായക്കാര്‍ക്കും രോഗാവസ്ഥയില്‍ ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി കൂവപ്പെടി ഉപയോഗിക്കാം. നിലവില്‍ ഡോക്ടര്‍മാരും കൂവപ്പൊടി കഴിക്കാന്‍ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ തോട്ടങ്ങളില്‍ വെറുതെ വളരുന്ന കൂവച്ചെടിയെ കണ്ടില്ലെന്ന് വെക്കണ്ട. ഇത് നിങ്ങള്‍ക്ക് നല്ലതുമാത്രമേ തരൂ..

English summary

health benefits of arrowroot

Best Benefits Of Arrowroot For Skin, Hair And Health