ഗോതമ്പ് അവല്‍ കഴിക്കൂ..തടി കുറയും

Posted By:
Subscribe to Boldsky

ഗോതമ്പ് അവല്‍ കഴിച്ചിട്ടുണ്ടോ...? ചോളം അവലുകള്‍ നിങ്ങള്‍ കഴിച്ചിട്ടുണ്ടാകും, എന്നാല്‍ അതിനേക്കാളേറെ ഗുണകരമാണ് ഗോതമ്പ് അവല്‍. ആരോഗ്യ ബോധമുള്ള പലരും ദൈംനദിന പ്രഭാത ഭക്ഷണത്തിനൊപ്പം ഉള്‍പ്പെടുത്തുന്ന ഒന്നാണിത്. ഗോതമ്പ് അവല്‍ ഗോതമ്പില്‍ നിന്നുമാണ് ഉണ്ടാക്കിയെടുക്കുന്നത്.

ഭക്ഷണ വിഭവങ്ങള്‍ക്ക് സ്വാദ് കൂട്ടണോ..

ചോളത്തിനേക്കാള്‍ കൂടുതല്‍ ഫൈബര്‍ ഇതില്‍ അടങ്ങിയിരിക്കുന്നുണ്ട്. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങളുടെ പ്രഭാതഭക്ഷണത്തില്‍ ഇത് ഉള്‍പ്പെടുത്തൂ..

തടി കുറയ്ക്കാം

തടി കുറയ്ക്കാം

ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദീര്‍ഘനേരം വിശപ്പില്ലാതാക്കും. മറ്റ് ധാന്യങ്ങളില്‍ നിന്നും കലോറി കുറവാണ്. ഇത് തടി കുറയാന്‍ സഹായകമാകും.

ബ്ലഡ് ഷുഗര്‍

ബ്ലഡ് ഷുഗര്‍

പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച ഭക്ഷണമാണിത്. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.

സ്‌ട്രോക്ക്

സ്‌ട്രോക്ക്

പ്രാതലിനൊപ്പം ഇത് ഉള്‍പ്പെടുത്തുകയാണെങ്കില്‍ സ്‌ട്രോക്കിനുള്ള സാധ്യത കുറയ്ക്കാം. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ കാര്‍ഡിയോവാസ്‌ക്യുലാര്‍ രോഗത്തെ തടയുന്നു.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഗോതമ്പ് അവല്‍ സഹായിക്കും. ഇതുമൂലം ഹൃദയത്തെ സംരക്ഷിക്കാം.

മലബന്ധം

മലബന്ധം

ഡയറ്റില്‍ ഫൈബര്‍ കൂടിയ ഗോതമ്പ് അവല്‍ ഉള്‍പ്പെടുത്തുമ്പോള്‍ വയറ്റിലെ പ്രശ്‌നങ്ങള്‍ മാറികിട്ടും. മലക്കെട്ട് പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും മറികടക്കാം.

ബ്രെസ്റ്റ് ക്യാന്‍സര്‍

ബ്രെസ്റ്റ് ക്യാന്‍സര്‍

സ്ത്രീകള്‍ ഇത് കഴിക്കുന്നതിലൂടെ ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത തടയാം.

ദഹനപ്രക്രിയ

ദഹനപ്രക്രിയ

ആന്റിബാക്ടീരിയല്‍ ഘടകം അടങ്ങിയ ഗോതമ്പ് അവല്‍ ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു.

അല്‍ഷിമേഴ്‌സ്

അല്‍ഷിമേഴ്‌സ്

vഅല്‍ഷിമേഴ്‌സ്, ഓസ്റ്റിയോപെറോസിസ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.

കോളന്‍ ക്യാന്‍സര്‍

കോളന്‍ ക്യാന്‍സര്‍

കൂടിയതോതില്‍ ഫൈബര്‍ അടങ്ങിയ ഇവ ശരീരത്തിലെ മാലിന്യങ്ങളെ ദിവസവും ഇളക്കികളയുന്നു. ഇതുമൂലം കോളന്‍ ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ വരാതെ നോക്കാം.

പോഷകങ്ങളുടെ കലവറ

പോഷകങ്ങളുടെ കലവറ

വൈറ്റമിന്‍സും മിനറല്‍സും കൊണ്ട് നിറഞ്ഞ ഭക്ഷണമാണിത്. വൈറ്റമിന്‍ എ, ബി-1,ബി-2,ബി-3,ബി-6,ഡി,ഇ എന്നിവയും അയേണ്‍, കാത്സ്യം, ഫോസ്ഫറസ്, സിങ്ക് , കോപ്പര്‍, മെഗ്നീഷ്യം, മാഗനീസ് എന്നിവയും അടങ്ങിയിട്ടുണ്ട്.

English summary

health benefits of wheat flakes

Are you thinking of switching from corn flakes to wheat flakes? Well, you are definitely making the right choice. Wheat flakes come with a lot more health benefits than corn flakes.
Story first published: Thursday, May 28, 2015, 13:14 [IST]
Subscribe Newsletter