നിങ്ങള്‍ കല്ലുപ്പാണോ ഉപയോഗിക്കുന്നത് ?

Posted By:
Subscribe to Boldsky

ഭക്ഷണത്തില്‍ നിങ്ങള്‍ എന്ത് ഉപ്പാണ് ചേര്‍ക്കാറുള്ളത്? പണ്ട് വിപണിയില്‍ കല്ലുപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് പലതരത്തിലും വിധത്തിലും ഉപ്പ് ലഭ്യമാണ്. പൊടിയുപ്പാണ് ഇന്ന് മിക്ക വീടുകളിലും ഉപയോഗിക്കുന്നത്. കല്ലുപ്പിന്റെ കാലം കഴിഞ്ഞു എന്ന രീതിയായി. എന്നാല്‍ നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും ഗുണം കല്ലുപ്പ് ഉപയോഗിക്കുന്നത് തന്നെയാണ്.

പലതരത്തിലുള്ള കെമിക്കലുകള്‍ ചേര്‍ത്താണ് ഉപ്പുകള്‍ വിപണിയിലെത്തുന്നത്. ഇത് ഭക്ഷണത്തില്‍ ചേര്‍ത്ത് എന്തിനാണ് നിങ്ങളുടെ ശരീരം കേടാക്കുന്നത്. ഉപ്പ് വിഭാഗത്തില്‍ കൂടുതല്‍ ഗുണമേന്മയുള്ളത് കല്ലുപ്പിലാണ്. എല്ലാ ഉപ്പുകളും ഒരേ രുചിയും ഒരേ ഗുണവും അല്ല തരുന്നത്.

അമിതമായാല്‍ ഉപ്പും വിഷം..

രുചി,സാന്ദ്രത,ഗുണം,സോഡിയത്തിന്റെ അളവ്, മിനറല്‍സ്,അയഡിന്‍ എന്നിവയൊക്കെ വ്യത്യസ്തമാണ്. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ കല്ലുപ്പ് തന്നെയാണ് എന്തുകൊണ്ടും മികച്ചത്...ഉപ്പിന്റെ ഭംഗി നോക്കി വാങ്ങാതിരിക്കുക...

മിനറല്‍സ്

മിനറല്‍സ്

കല്ലുപ്പില്‍ മിനറല്‍സ് അടങ്ങിയിട്ടുണ്ട്. ഉപ്പ് ശരീരത്തില്‍ കൂടുതലായി എത്തിയാല്‍ മാത്രമേ പ്രശ്‌നമുള്ളൂ. എന്ന് കരുതി ഉപ്പ് പൂര്‍ണ്ണമായി ഉപേക്ഷിക്കാന്‍ സാധിക്കില്ല. ഗുണമേന്മയുള്ള കെമിക്കല്‍ ഇല്ലാത്ത ഉപ്പ് വേണം ഉപയോഗിക്കാന്‍.

സോഡിയം കുറവ്

സോഡിയം കുറവ്

പൊടിയുപ്പിനെക്കാള്‍ സോഡിയത്തിന്റെ അംശം കല്ലുപ്പില്‍ കുറവാണ്. സോഡിയം ഒരളവില്‍ കൂടുതല്‍ ശരീരത്തില്‍ എത്തുന്നത് നല്ലതല്ല.

കുറഞ്ഞ പ്രൊസസ്

കുറഞ്ഞ പ്രൊസസ്

കല്ലുപ്പില്‍ അധികം പ്രൊസസിംഗ് നടക്കുന്നില്ല. പൊടിയുപ്പൊക്കെ കെമിക്കല്‍ പ്രയോഗങ്ങള്‍ കഴിഞ്ഞാണ് നിങ്ങളുടെ കൈയില്‍ എത്തുന്നത്.

എളുപ്പം ഉപയോഗിക്കാവുന്നത്

എളുപ്പം ഉപയോഗിക്കാവുന്നത്

കല്ലുപ്പ് എളുപ്പം പാകം ചെയ്യാനും ഉപയോഗിക്കാനും കഴിയുന്ന ഒന്നാണ്. ഇതിന് ഭരവും കുറവാണ്.

നല്ല രുചി

നല്ല രുചി

കല്ലുപ്പ് ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത് കൂടുതല്‍ രുചി നല്‍കും. അല്‍പം ഉപ്പ് ഇട്ടാല്‍ മാത്രം മതി, നാവില്‍ രുചിയേറും.

പെട്ടെന്ന് അലിയും

പെട്ടെന്ന് അലിയും

കല്ലുപ്പ് പെട്ടെന്ന് ഭക്ഷണത്തില്‍ ഇട്ടാല്‍ അലിയില്ലെന്നത് നിങ്ങളുടെ തെറ്റായ ധാരണയാണ്. പെട്ടെന്ന് അലിയാന്‍ ഇതിന് കഴിവുണ്ട്.

അച്ചാറിട്ട് വയ്ക്കാന്‍

അച്ചാറിട്ട് വയ്ക്കാന്‍

അച്ചാറിട്ടു വയ്ക്കാനും ഉപ്പിലിട്ട് വയ്ക്കാനും എന്ത് കൊണ്ടും നല്ലത് കല്ലുപ്പ് തന്നെയാണ്. മാസങ്ങള്‍ കേടാകാതിരിക്കാന്‍ സഹായിക്കും.

ചിലവ് കുറഞ്ഞത്

ചിലവ് കുറഞ്ഞത്

കല്ലുപ്പിന് വിപണിയില്‍ ചിലവ് കുറവാണ്. നിങ്ങള്‍ക്ക് ഒരു നഷ്ടവുമില്ലാതെ ഗുണമേന്മയുള്ള കല്ലുപ്പ് വാങ്ങിക്കാം.

English summary

amazing benefits and uses of kosher salt

we can find out why and how kosher salt is better than other types of salt.
Story first published: Friday, April 24, 2015, 16:15 [IST]