For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓട്‌സ് കഴിക്കുന്നവര്‍ അറിയുന്നുണ്ടോ ഇതൊക്കെ?

|

ഓട്‌സ് ആരോഗ്യത്തിന് ഏറ്റവും നല്ല ഒരു ധാന്യമായിട്ടാണ് അറിയപ്പെടുന്നത്. മിക്കവരും എളുപ്പപ്പണിയ്ക്കു വേണ്ടിയും ഓട്‌സ് ശീലമാക്കുന്നവരുണ്ട്. പലരും ആരോഗ്യഗുണം അറിഞ്ഞിട്ട് ഓട്‌സ് കഴിക്കുന്നവരുമുണ്ട്.

ഈന്തപ്പഴത്തിലുണ്ട് ആയുസ്സിന്റെ കണക്ക്‌

പക്ഷേ പലര്‍ക്കും ഓട്‌സ് കഴിക്കുന്നതുകൊണ്ടുള്ള യഥാര്‍ത്ഥ ഗുണങ്ങള്‍ അറിയില്ല എന്നതാണ് കാര്യം. പല അത്ഭുതങ്ങളും ഓട്‌സിന് നമ്മുടെ ശരീരത്തില്‍ കാണിക്കാന്‍ കഴിയും. ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഓടസിന്റെ പങ്ക് എന്തൊക്കെയെന്ന് നോക്കാം.

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

നിങ്ങളറിയാതെ തന്നെ നിങ്ങളുടെ അമിതവണ്ണത്തിന് പരിഹാരമാണ് ഓട്‌സ്. വിശപ്പ് കുറയ്ക്കുകയും ആരോഗ്യത്തിന് ഒരു നഷ്ടവും വരാത്ത രീതിയില്‍ ശരീരത്തെ കാത്തു രക്ഷിക്കുന്നതിനും ഓട്‌സിന് കഴിയും. ഓട്‌സ് കഴിക്കുന്നതിലൂടെ വിശപ്പ് കുറയുകയും ഇതിലൂടെ ഭക്ഷണത്തിലെ കലോറി കുറയ്ക്കാന്‍ സാധിക്കുകയും ചെയ്യും.

ഹൃദയാരോഗ്യം ഗ്യാരണ്ടി

ഹൃദയാരോഗ്യം ഗ്യാരണ്ടി

ഓട്‌സ് ദിവസവും കഴിക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കപ്പെടുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദയസംബന്ധമായ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുകയും ചെയ്യുന്നു.

സന്ധിവേദന പമ്പ കടക്കും

സന്ധിവേദന പമ്പ കടക്കും

പലര്‍ക്കും ഉള്ള പ്രശ്‌നമാണ് സന്ധി വേദന. സന്ധിവേദന ഓട്‌സ് കഴിക്കുന്നതിലൂടെ ഇല്ലാതാകും എന്നതാണ് ഏറ്റവും വലിയ കാര്യം. മാത്രമല്ല ദഹിക്കാത്ത ഭക്ഷണങ്ങളെ ദഹിപ്പിക്കാനുള്ള കഴിവും ഓട്‌സിനുണ്ട്.

പോഷകങ്ങളുടെ കലവറ

പോഷകങ്ങളുടെ കലവറ

പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് ഓട്‌സ്. കോപ്പര്‍, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങി നിരവധി ആന്റി ഓസിഡന്റ്‌സ് ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഒരു കപ്പ് ഓട്‌സ് മീലില്‍143 കലോറി എരിച്ചു കളയാന്‍ സാധിക്കും.

പ്രഭാത ഭക്ഷണം മടുപ്പിക്കില്ല

പ്രഭാത ഭക്ഷണം മടുപ്പിക്കില്ല

ഓട്‌സ് കൊണ്ടു തന്നെ വിവിധ തരത്തിലുള്ള ഭക്ഷണങ്ങള്‍ ഉണ്ടാക്കാമെന്നതിനാല്‍ പ്രഭാത ഭക്ഷണം ഒരിക്കലും മടുപ്പിക്കില്ലെന്നതും മറ്റൊരു പ്രത്യേകതയാണ്.

പ്രമേഹത്തിന് തടയിടുന്നു

പ്രമേഹത്തിന് തടയിടുന്നു

പ്രമേഹമുള്ളവര്‍ ഓട്‌സ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. മാത്രമല്ല ഇത് ജവിതത്തിന്റെ ഭാഗമാക്കി തുടരുന്നതും പ്രമേഹ സാധ്യതയും കുറയ്ക്കുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദിധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദിധിപ്പിക്കുന്നു

കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഓട്‌സിന്റെ ആള്‍ക്കാരാണ്. ഏത് പ്രായക്കാര്‍ക്കും കഴിക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്. അതുകൊണ്ടു തന്നെ ഓട്‌സ് സ്ഥിരമായി കഴിക്കുന്നവരില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നു.

English summary

7 Things That Will Happen When You Eat Oatmeal

Oatmeal is easy to love. It’s a warm, filling whole grain that is easy to prepare and packs a nutritious punch.
Story first published: Monday, October 19, 2015, 9:45 [IST]
X
Desktop Bottom Promotion