ക്ഷീണമകറ്റും സൂപ്പര്‍ ഫുഡുകള്‍

Posted By: Staff
Subscribe to Boldsky

ക്ഷീണം എന്നത് തളര്‍ച്ചയും ഉദാസീനതയും അനുഭവപ്പെടുന്ന അവസ്ഥയാണെന്ന് വിശദീകരിക്കാം. പോഷകങ്ങളുടെ കുറവും ഉറക്കക്കുറവ്, കഫീന്‍, മദ്യം എന്നിവയുടെ ഉപയോഗം പോലുള്ള ജീവിത ശൈലീ ഘടകങ്ങളുമാണ് ക്ഷീണം അനുഭവപ്പെടാനുള്ള പ്രധാന കാരണം.

ദിവസം മുഴുവനും ഊര്‍ജ്ജസ്വലതയോടെയിരിക്കാന്‍ ശരിയായ ഭക്ഷണം തെരഞ്ഞെടുക്കണം. കരുത്ത് നല്കുകയും ക്ഷീണം തടയുകയും ചെയ്യുന്ന ചില ഭക്ഷണങ്ങളുണ്ട്. വേഗത്തില്‍ ഊര്‍ജ്ജം നല്കുന്ന ചില സൂപ്പര്‍ ഫുഡുകളെ പരിചയപ്പെടുക.

1. യോഗര്‍ട്ട്

1. യോഗര്‍ട്ട്

പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയതാണ് യോഗര്‍ട്ട്. യോഗര്‍ട്ടിലെ പ്രോബയോട്ടിക് ബാക്ടീരിയ ക്ഷീണത്തിന്‍റെ ലക്ഷണങ്ങളെ ചെറുക്കും. യോഗര്‍ട്ട് മികച്ച ഊര്‍ജ്ജസ്രോതസ്സാണ്. ഇത് ദഹനവും മെച്ചപ്പെടുത്തും.

2. തണ്ണിമത്തങ്ങ

2. തണ്ണിമത്തങ്ങ

തണ്ണിമത്തങ്ങ വേഗത്തില്‍ കരുത്ത് നല്കുന്നതാണ്. ധാരാളം വെള്ളവും, ഇലക്ട്രോലൈറ്റുകളും അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തും. തണ്ണിമത്തങ്ങ വേഗത്തില്‍ ഊര്‍ജ്ജം പകരുന്നതാണ്.

3. ഓട്ട്മീല്‍

3. ഓട്ട്മീല്‍

പ്രോട്ടീന്‍, മാംഗനീസ്, ഫോസ്ഫറസ്, വിറ്റാമിന്‍ ബി 1 എന്നിവയാല്‍ സമ്പന്നമാണ് ഓട്ട്മീല്‍. ഇത് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കും. ഓട്ട്മീലില്‍ ധാരാളം ഫൈബറും, കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുള്ളതിനാല്‍ വേഗത്തില്‍ കരുത്ത് നല്കും.

4. വാഴപ്പഴം

4. വാഴപ്പഴം

വാഴപ്പഴത്തിലെ പൊട്ടാസ്യം പഞ്ചസാരയെ ഊര്‍ജ്ജമാക്കി മാറ്റും. വാഴപ്പഴത്തിലെ വിറ്റാമിനുകളും, ഫാറ്റി ആസിഡുകളും ക്ഷീണത്തെ തടയും. ഇതിലെ പ്രകൃതിദത്ത പഞ്ചസാര വേഗത്തില്‍ കരുത്ത് പകരും.

5. വാല്‍നട്ട്

5. വാല്‍നട്ട്

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മികച്ച ലഘുഭക്ഷണമാണ് വാല്‍നട്ട്. ഇതില്‍ പ്രോട്ടീന്‍, വിറ്റാമിനുകള്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ ക്ഷീണം അകറ്റാന്‍ ഫലപ്രദമാണ്.

6. ഗ്രീന്‍ ടീ

6. ഗ്രീന്‍ ടീ

ഗ്രീന്‍ ടീക്ക് ക്ഷീണത്തെ അകറ്റാനുള്ള കഴിവുണ്ട്. ഇതിലെ പോളിഫെനോല്‍സ് മാനസിക സമ്മര്‍ദ്ദമകറ്റുകയും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

7. മത്തങ്ങക്കുരു

7. മത്തങ്ങക്കുരു

പ്രോട്ടീനുകള്‍, മിനറലുകള്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ നിറഞ്ഞവയാണ് മത്തങ്ങക്കുരു. ഈ പോഷകങ്ങളെല്ലാം ഊര്‍ജ്ജദായകവും, ക്ഷീണത്തെ തടയുന്നവയുമാണ്.

Read more about: food, ഭക്ഷണം
English summary

Best Super Foods That Compat Fatigue

In this article, we at Boldsky have listed out a few super foods that fights fatigue and provides instant energy. Read on to know more about it.
Story first published: Saturday, October 24, 2015, 12:21 [IST]
Please Wait while comments are loading...
Subscribe Newsletter