ബദാം കുതിര്‍ത്തു കഴിയ്ക്കണമോ?

Posted By:
Subscribe to Boldsky

ആരോഗ്യകരമായ നട്‌സില്‍ ബദാമിന് പ്രധാന സ്ഥാനമുണ്ട്. നല്ല കൊഴുപ്പിന്റെ ഒരു മുഖ്യ ഉറവിടമാണിത്. വൈറ്റമിന്‍ ഇ, ഒമേഗ ത്രീ ഫാറ്റി ആസിഡ്, പ്രോട്ടീന്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

ബദാം സാധാരണ ഗതിയില്‍ ആളുകള്‍ വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കുന്നതു കണ്ടിട്ടില്ലേ. ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കുന്നതു കൊണ്ട് ഗുണമുണ്ടോയെന്ന സംശയം പലര്‍ക്കുമുണ്ടാകാം.

തടി കുറയ്ക്കും പച്ചക്കറികള്‍

ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കുന്നതിന് പല കാരണങ്ങളുമുണ്ട്. ഇവയുടെ പോഷകാംശം പൂര്‍ണമായും ലഭിയ്ക്കുവാന്‍ ഇങ്ങനെ ചെയ്യേണ്ടത് ആവശ്യവുമാണ്. ഇതു മാത്രമല്ല, കുതിര്‍ന്ന ബദാമിന്റെ തൊലി നീക്കിയാണ് കഴിയ്‌ക്കേണ്ടതും.

Badam

ബദാമിന്റെ തൊലിയില്‍ ടാനില്‍ ആസിഡ് അടങ്ങിയിട്ടുണ്ട്. ബദാമിനെ സൂര്യനില്‍ നിന്നും സംരക്ഷിയ്ക്കുന്നത് ഇതാണ്. ഇൗ തൊലി നീക്കാതെ കഴിയ്ക്കുമ്പോള്‍ പോഷകങ്ങള്‍ ശരീരത്തില്‍ എത്തുന്നതിനെ തൊലി തടയുന്നു. ബദാം കുതിര്‍ത്തിക്കഴിയുമ്പോള്‍ തൊലി എളുപ്പത്തില്‍ പൊളിഞ്ഞു പോകുന്നു. ശരീരത്തിന് പോഷകങ്ങള്‍ എളുപ്പം ലഭിയ്ക്കുന്നു.

വെള്ളത്തിലിട്ട ബദാമിന് രുചിയേറുന്നു. ഇത് പെട്ടെന്ന് ദഹിയ്ക്കുകയും ചെയ്യും. കുതിര്‍ത്ത ബദാം എളുപ്പത്തില്‍ ചവച്ചരയ്ക്കാനും സാധിയ്ക്കും.

ബദാം എട്ടു മണിക്കൂറെങ്കിലും വെള്ളത്തിലിട്ടു കുതിര്‍ത്തുന്നത് നന്നായിരിയ്ക്കും. ഒരു പിടി ബദാം അരക്കപ്പ് വെള്ളത്തിലിട്ടു കുതിര്‍ത്തിയാല്‍ മതിയാകും. ഇത് തൊലി കളഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുകയും ചെയ്യാം.

ബദാം മുളപ്പിച്ചും കഴിയ്ക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ ആരോഗ്യഗുണം ഇരട്ടിയാകും. ഇതിനായി ബദാം 12 മണിക്കൂര്‍ വെള്ളത്തിലിട്ടു വയ്ക്കുക. പിന്നീട് വെള്ളം ഊറ്റിക്കളഞ്ഞ് ഒരു ഗ്ലാസ് പാത്രത്തില്‍ ഇട്ട് ഫ്രിഡ്ജില്‍ വയ്ക്കാം. ഇത് മുളച്ചു വരാന്‍ നാലഞ്ചു ദിവസം പിടിയ്ക്കും.

Read more about: food ഭക്ഷണം
English summary

Why To Soak Badam Before Eating

Most people soak almonds before eating them. However, very few people know that soaked almonds have more nutrients. To know why to soak almonds in water, read on,
Story first published: Saturday, April 19, 2014, 10:52 [IST]