ആരോഗ്യത്തിനു ചേരും ചുവന്ന ഭക്ഷണങ്ങള്‍

Posted By:
Subscribe to Boldsky

ആരോഗ്യത്തിന് ഭക്ഷണത്തിന്റെ പങ്ക് വളരെ വലുതാണ്. പ്രകൃത്യാ തന്നെ പല നിറങ്ങളിലുള്ള ഭക്ഷണങ്ങള്‍ ലഭ്യവുമാണ്.

ഭക്ഷണത്തിന്റെ നിറം ആരോഗ്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നാണ്. പല നിറത്തിലുള്ള ഭക്ഷണങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് പറയുക.

ഭക്ഷണത്തില്‍ തന്നെ ചുവന്ന നിറത്തിലുള്ള ഭക്ഷണങ്ങളും വളരെ പ്രധാനമാണ്. ആപ്പിള്‍, പോംഗ്രനേറ്റ് തുടങ്ങിയ ഭക്ഷണങ്ങള്‍ അയേണ്‍ സമ്പുഷ്ടമാണ്. തക്കാളിയില്‍ ലൈകോഫീന്‍ അടങ്ങിയിട്ടുണ്ട്.

ഇവ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ ഫലപ്രദമാണ്.

ഫ്‌ളേവനോയ്ഡുകള്‍, പൊട്ടാസ്യം എന്നിവയും ചില ചുവന്ന ഭക്ഷണങ്ങളില്‍ അടങ്ങിയിട്ടുണ്ട്.

ആരോഗ്യത്തിനു ഗുണം ചെയ്യുന്ന ഇത്തരം ചില ചുവന്ന ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

തക്കാളി

തക്കാളി

ലൈകോഫീന്‍ അടങ്ങിയ തക്കാളി ക്യാന്‍സര്‍ തടയാന്‍ നല്ലതാണ്. ഇതില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുമുണ്ട്.

ആപ്പിള്‍

ആപ്പിള്‍

ആപ്പിളില്‍ ധാരാളം അയേണ്‍, വൈറ്റമിന്‍ സി തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.

ക്യാപ്‌സിക്കം

ക്യാപ്‌സിക്കം

ക്യാപ്‌സിക്കത്തില്‍ ലൈകോഫീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സര്‍ തടയാനും കൊഴുപ്പു കത്തിച്ചു കളയാനും നല്ലതാണ.്

സ്‌ട്രോബെറി

സ്‌ട്രോബെറി

വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയടങ്ങിയ സ്‌ട്രോബെറി ആരോഗ്യത്തിന് ഏറെ ഉത്തമമാണ.്

രാജ്മ

രാജ്മ

രാജ്മ അഥവാ കിഡ്‌നി ബീന്‍സ് ആരോഗ്യഗുണങ്ങള്‍ ഏറെയിണങ്ങിയ ഭക്ഷണവസ്തുവാണ്. ഇതില്‍ പ്രോട്ടീന്‍, വൈറ്റമിന്‍ ബി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

സെലേനിയം ധാരാളമടങ്ങിയ തണ്ണിമത്തന്‍ ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള മറ്റൊരു ഭക്ഷണമാണ്.

ചെറി

ചെറി

ചെറി ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ മറ്റൊരു ഭക്ഷണവസ്തുവാണ്. ഇതില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് അയേണിന്റെ ന്‌ല്ലൊരു ഉറവിടമാണ്. ഇതില്‍ ധാരാളം വൈറ്റമിന്‍ എ അടങ്ങിയിട്ടുണ്ട്.

പോംഗ്രനേറ്റ്‌

പോംഗ്രനേറ്റ്‌

പോംഗ്രനേറ്റില്‍ അയേണ്‍, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതും ആരോഗ്യത്തിനു നല്ലതാണ്.

റാസ്‌ബെറി

റാസ്‌ബെറി

റാസ്‌ബെറിയില്‍ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ടെസ്‌റ്റോസ്‌റ്റെറോണ്‍ ഉല്‍പാദനത്തിനു സഹായിക്കുന്നു.

 ക്രാന്‍ബെറി

ക്രാന്‍ബെറി

വൈറ്റമിന്‍ സി ധാരാളമടങ്ങിയ മറ്റൊരു ഭക്ഷണമാണ് ക്രാന്‍ബെറി. ഇതും ആരോഗ്യത്തിന് അത്യുത്തമമാണ്.

ക്യാബേജ്

ക്യാബേജ്

ചുവന്ന, വയലറ്റ് നിറത്തിലെ ക്യാബേജ് ആരോഗ്യത്തിനു ചേരുന്ന ഇത്തരത്തിലുള്ള മറ്റൊരു ഭക്ഷണമാണ്. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. സൗന്ദര്യ, ആരോഗ്യസംബന്ധമായ വാര്‍ത്തകള്‍ കൂടുതറിയാന്‍ ഞങ്ങളുടെ ഫേസ്ബുക് പേജിലേക്കു പോകൂ, ലൈക് ചെയ്യു, ഷെയര്‍ ചെയ്യൂ,https://www.facebook.com/boldskymalayalam

Read more about: food, ഭക്ഷണം
English summary

Red Foods That Are Suitable For Your Health

The colour of your food can be a major way to determine how healthy and relevant it is for you. We are of course talking about the natural colour of the food. Health red food, thus, do not include meatballs in red sauce. They include naturally red vegetables and fruits.
Subscribe Newsletter