ഭാരം കുറയ്‌ക്കാന്‍ മാതളനാരങ്ങ

Posted By: Viji Joseph
Subscribe to Boldsky

മാതനാരങ്ങയില്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്‌. മറ്റ്‌ പഴങ്ങളുമായി താരതമ്യപെടുത്തുമ്പോള്‍ അവ അത്ര അറിയപ്പെടുന്നില്ലന്നു മാത്രം.

ശരീര ഭാരം കുറയ്‌ക്കാന്‍ സാഹായിക്കും എന്നതാണ്‌ ഇവയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളില്‍ ഒന്ന്‌. മാതളനാരങ്ങയുടെ സത്ത ഗുളിക രൂപത്തില്‍ ലഭിക്കും. ഇവ ഉപയോഗിക്കാന്‍ വളരെ സുരക്ഷിതമാണ്‌. ശരീര ഭാരം കുറയ്‌ക്കാന്‍ ഈ ഗുളികകള്‍ സുരക്ഷിതവും ഫലപ്രദവുമാണ്‌.

മാതള നാരങ്ങ ശരീര ഭാരം കുറയ്‌ക്കുന്ന 3 വഴികള്‍

Pomgranate

1. ഊര്‍ജം കൂട്ടും

ശരീരത്തിലെ ഊര്‍ജത്തിന്റെ തോത്‌ കൂട്ടാന്‍ മാതള നാരങ്ങ സഹായിക്കും. അതിനാല്‍ സാധാരണയിലും കൂടുതല്‍ പ്രവര്‍ത്തന ക്ഷമമാകാന്‍ നിങ്ങള്‍ക്ക്‌ കഴിയും. ഊര്‍ജം കൂടുന്നതിനനുസരിച്ച്‌ കൂടുതല്‍ വ്യായാമം ചെയ്യാന്‍ ശരീരത്തിന്‌ കഴിയും. പഴത്തിന്റെ ഈ ഗുണം ശരീര ഭാരം കുറയാന്‍ സഹായിക്കും.

2. വിശപ്പടക്കും

മാതള നാരങ്ങയില്‍ ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ ഇവ ശരീരത്തിലെ ജലാംശം ഉയര്‍ത്തുകയും വിശപ്പ്‌ കുറയ്‌ക്കുകയും ചെയ്യും. അങ്ങനെ കഴിക്കുന്ന ആഹാരത്തില്‍ കുറവ്‌ വരുത്താന്‍ കഴിയും. ഇതുവഴി ശരീര ഭാരത്തില്‍ കുറവ്‌ വരും.

3. കൊഴുപ്പ്‌ കുറയ്‌ക്കും

ആന്റി ഓക്‌സിഡന്റ്‌സ്‌ ധാരാളം അടങ്ങിയിട്ടുള്ള മാതളനാരങ്ങയ്‌ക്ക്‌ ശരീരത്തിലെ കൊഴുപ്പ്‌ ദഹിപ്പിക്കാനുള്ള കഴിവുണ്ട്‌.

ശരീരഭാരം കുറയ്‌ക്കാന്‍ ശ്രമിക്കുമ്പോള്‍ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാതള നാരങ്ങ ഗുളികകള്‍ വളരെ ഫലപ്രദമാണ്‌. പാര്‍ശ്വ ഫലങ്ങള്‍ ഒന്നുമില്ലാതെ ശരീര ഭാരം കുറയ്‌ക്കാന്‍ ഇവ സഹായിക്കും.

English summary

Pomgranate Fruit For Weight Loss

Pomegranate Fruits have a host of hidden benefits which are not so well known in comparison to those of other fruits.
Story first published: Monday, April 21, 2014, 17:46 [IST]