ചക്ക തടി കുറയ്ക്കുമോ, കൂട്ടുമോ?

Posted By:
Subscribe to Boldsky

വേനല്‍ക്കാലത്ത് സുലഭമായ ഒരു ഭക്ഷ്യവസ്തുവാണ് ചക്ക. പച്ചച്ചക്ക കൊണ്ട് തോരനുണ്ടാക്കാം. ചക്ക വറുക്കാം. കറി വയ്ക്കാം. പഴുപ്പിച്ചു തിന്നാം. ഇങ്ങനെ പോകുന്നു ചക്കയുടെ കാര്യം.

മധുരമൂറുന്ന ഈ ഫലം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. എന്നാല്‍ ചക്ക തടി കൂട്ടുമോ അതോ കുറയ്ക്കുമോയെന്നാണ് പലരുടേയും സംശയം.

മധുരക്കിഴങ്ങിന്റെ ആരോഗ്യഗുണങ്ങള്‍

ചക്ക തടി കൂട്ടില്ലെന്ന് നിസംശയം പറയാം. കാരണം ഇതില്‍ മധുരമുണ്ടെങ്കിലും സാച്വറേറ്റഡ് ഫാറ്റ് വളരെ കുറവാണ്. ഇതില്‍ കൊഴുപ്പ് തീരെയില്ലെന്നു തന്നെ വേണമെങ്കില്‍ പറയാം.

Jackfruit

ചക്കയില്‍ സോഡിയത്തിന്റെ അളവും തീരക്കുറവാണ്. സോഡിയവും ആളുകളുടെ തടി വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു ഘടകം തന്നെയാണ്. ഇതുകൊണ്ടും ചക്ക തടി കൂട്ടുന്ന വിഭവങ്ങളില്‍ പെടുന്നില്ല.

ഇതില്‍ ധാരാളം ഫൈബറുണ്ടെന്നതാണ് മറ്റൊരു ഗുണം. നാരുകള്‍ ദഹനത്തയും അപചയപ്രക്രിയയേയും സഹായിക്കും. വയര്‍ പെട്ടെന്നു നിറഞ്ഞ തോന്നലുണ്ടാക്കുകയും ചെയ്യും.

ഇതില്‍ വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ നിന്നുള്ള വിഷാംശം നീക്കം ചെയ്യാന്‍ ചക്ക കഴിയ്ക്കുന്നത് നല്ലതാണ്. കൊഴുപ്പും ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കളില്‍ പെടുന്നു. ഇതുവഴി ശരീരത്തിന്റെ തടി കുറയുകയും ചെയ്യും.

English summary

Jackfruit For Weight Loss

Jackfruit doesn't cause weight gain. Jackfruit is a healthy fruit with many health benefits. To know how jackfruit leads to weight loss, keep reading.
Story first published: Monday, February 17, 2014, 15:55 [IST]