For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പകുതി പുഴുങ്ങിയ മുട്ട ആരോഗ്യകരമോ?

By Super
|

പ്രോട്ടീനുകളും, റീബോഫ്ലേവിനും, സെലെനിയവും പോലുള്ള അവശ്യപോഷകങ്ങളടങ്ങിയ മുട്ട കാലങ്ങളായി പ്രഭാതഭക്ഷണത്തോടൊപ്പം ഉപയോഗിക്കപ്പെടുന്നതാണ്. പൗരാണികകാലത്തെ് റോമാക്കാരാണ് ഈ ശീലം വളര്‍ത്തിയെടുത്തത്. മറ്റേത് പോഷകസമ്പന്നമായ ഭക്ഷണത്തേക്കാളും അവര്‍ മുട്ട ഉപയോഗിച്ചിരുന്നു. കൊളസ്ട്രോള്‍ വര്‍ദ്ധിക്കും എന്ന ഭയത്താല്‍ വളറെയധികം ആളുകള്‍ മുട്ട കഴിക്കാന്‍ ഭയപ്പെടുന്നവരാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍, മുട്ട പതിവായി കഴിക്കുന്നത് കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ മുട്ടയില്‍ നിന്ന് നഷ്ടപ്പെടാതിരിക്കാന്‍ പൊരിച്ച് കഴിക്കുന്നതിന് പകരം പുഴുങ്ങി ഉപയോഗിക്കുന്നതാണ് നല്ലത്. ഇതാകട്ടെ പാതി വേവായിരിക്കുകയും ചെയ്യണം. മുട്ട ശരിയായ വിധത്തില്‍ ഉപയോഗിച്ചാല്‍ അത് ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുന്നതിനേക്കാള‍ും ഗുണകരമാണ്. ധാരാളം പോഷകങ്ങളടങ്ങിയ മുട്ടയില്‍ നിന്ന് അവ നഷ്ടപ്പെട്ട് പോകാതിരിക്കാന്‍ മുട്ട പാതിവേവിച്ച് കഴിക്കണം. അതുകൊണ്ടുള്ള ഗുണങ്ങളെന്താണെന്ന് നോക്കാം.

പകുതി പുഴുങ്ങിയ മുട്ട ആരോഗ്യകരമോ ??

പകുതി പുഴുങ്ങിയ മുട്ട ആരോഗ്യകരമോ ??

മുട്ടയുടെ മഞ്ഞക്കരു അധികം വേവിക്കാത്ത വിധത്തില്‍ മുട്ട പാതിപുഴുങ്ങി ഉപയോഗിക്കുന്നത് ഉത്തമമാണ്. ചിലര്‍ മുട്ടയുടെ മഞ്ഞക്കരു പച്ചക്ക് തന്നെ കഴിക്കാറുണ്ട്. അതിന് ഏറെ ആരോഗ്യ ഗുണങ്ങളുണ്ട്. എന്നാലും കുറഞ്ഞ തോതിലോ, പാതിയോ വേവിച്ച് കഴിക്കുന്നത് സാല്‍മൊണല്ല ബാക്ടീരിയയുടെ പ്രവര്‍ത്തനം തടയാനും ഭക്ഷ്യവിഷബാധയില്‍ നിന്ന് അകന്ന് നില്‍ക്കാനും സഹായിക്കും. ശരിയായ വിധത്തില്‍ പാകം ചെയ്ത മുട്ട വളരെ പോഷകപ്രദമാണ്. അല്പസമയം മുട്ട തിളച്ചവെള്ളത്തില്‍ വേവിച്ചാല്‍ അതിലെ ബാക്ടീരിയകളെ നശിപ്പിക്കാനാവും. പാതിപുഴുങ്ങിയ മുട്ട പൂര്‍ണ്ണമായും പുഴുങ്ങി വേവിച്ച മുട്ടയേപ്പോലെ നീല-പച്ച സള്‍ഫറിനെ വിഘടിപ്പിക്കില്ല.

പകുതി പുഴുങ്ങിയ മുട്ട ആരോഗ്യകരമോ ??

പകുതി പുഴുങ്ങിയ മുട്ട ആരോഗ്യകരമോ ??

കലോറി നിയന്ത്രണം - കലോറി കുറഞ്ഞ ലഘുഭക്ഷണമാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ പാതി പുഴുങ്ങിയ മുട്ട അനുയോജ്യമാണ്. ഇതില്‍ ഏറെ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും കലോറിയുടെ അളവ് കൂട്ടില്ല. പാതി പുഴുങ്ങിയ മുട്ടയിലെ കലോറിയുടെ അളവ് മറ്റേത് രൂപത്തിലുള്ളതിനേക്കാളും കുറവാണ്. ഇതില്‍ 78 കലോറിയും, 5.3ഗ്രാം കൊഴുപ്പുമാണുള്ളത്. ഇതില്‍ 1.6 ഗ്രാം സാന്ദ്രീകരിക്കപ്പെടുന്നതാണ്. മറ്റേത് പതിവ് ആഹാരത്തേക്കാളും കലോറി കുറഞ്ഞതാണ് ഇത്. എണ്ണയിലോ, വെണ്ണയിലോ പാകം ചെയ്ത മുട്ടയേക്കാളും പോഷകപ്രദവുമാണ് ഇത്. പൊരിച്ച മുട്ടയില്‍ 90 കലോറിയും, 6.83 ഗ്രാം കൊഴുപ്പുമുണ്ട്. ഇതില്‍ 2 ഗ്രാം സാന്ദ്രീകരിക്കപ്പെടുന്നതാണ്.

പകുതി പുഴുങ്ങിയ മുട്ട ആരോഗ്യകരമോ ??

പകുതി പുഴുങ്ങിയ മുട്ട ആരോഗ്യകരമോ ??

കാര്‍ബോഹൈഡ്രേറ്റുകള്‍ - അവശ്യ അമിനോ ആസിഡുകള്‍ അടങ്ങിയ ചുരുക്കം ആഹാരസാധനങ്ങളിലൊന്നാണ് മുട്ട. ഇതാണ് പാതിപുഴുങ്ങിയ മുട്ടയെ ആരോഗ്യകരമാക്കുന്നത്. മുട്ടയില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍, വിറ്റാമിനുകള്‍, മിനറലുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. അതേ പോലെ പാതിപുഴുങ്ങിയ മുട്ടയില്‍ അടിസ്ഥാന ഘടകങ്ങള്‍ക്ക് മാറ്റം വരാതെ അതേ പോലെ തന്നെ സംരക്ഷിക്കപ്പെടും.

പകുതി പുഴുങ്ങിയ മുട്ട ആരോഗ്യകരമോ ??

പകുതി പുഴുങ്ങിയ മുട്ട ആരോഗ്യകരമോ ??

വിറ്റാമിന്‍ എ - സ്ത്രീകള്‍ക്ക് ദിവസം 700 മൈക്രോഗ്രാം വിറ്റാമിന്‍ എയും, പുരുഷന്മാര്‍ക്ക് 900 മൈക്രോഗ്രാം വിറ്റാമിന്‍ എ യും ആവശ്യമാണ്. പാതിപുഴുങ്ങിയ ഒരു മുട്ട കഴിച്ചാല്‍ 74 മൈക്രോഗ്രാം വിറ്റാമിന്‍ എ ലഭിക്കും. ഇത് കണ്ണിന് ശരിയായി പ്രവര്‍ത്തിക്കാനുള്ള കഴിവ് നല്കും. പതിവായി കഴിക്കുന്ന പൊരിച്ച മുട്ട പ്രാതലില്‍ നിന്ന് ഒഴിവാക്കി പകരം പാതിപുഴുങ്ങിയ മുട്ട ശീലമാക്കുക. ചര്‍മ്മം, പല്ലുകള്‍, അസ്ഥികള്‍ എന്നിവയെ ശക്തിപ്പെടുത്തുന്ന വിറ്റാമിന്‍ എ പാതിപുഴുങ്ങിയ മുട്ടയിലുണ്ട്.

പകുതി പുഴുങ്ങിയ മുട്ട ആരോഗ്യകരമോ ??

പകുതി പുഴുങ്ങിയ മുട്ട ആരോഗ്യകരമോ ??

വിറ്റാമിന്‍ ബി 12 - പകുതി പുഴുങ്ങിയ ഒരു വലിയ മുട്ടയിലെ 0.56 മൈക്രോഗ്രാം വിറ്റാമിനുകളില്‍ 2.4 ഗ്രാം മൈക്രോഗ്രാം വിറ്റാമിന്‍‌ ബി 12 ആണ്. ഇത് ശരിയായ ശാരീരികപ്രവര്‍ത്തനത്തിന് അനിവാര്യമാണ്. പകുതി പുഴുങ്ങിയ മുട്ടയിലെ പോഷകങ്ങള്‍ കലോറിയെ ശാരീരിക ഊര്‍ജ്ജമാക്കി മാറ്റും. ഞരമ്പുകളുടെ ശരിയായ പ്രവര്‍ത്തനത്തിനും വിറ്റാമിന്‍ ബി 12 പ്രധാനപ്പെട്ടതാണ്.

പകുതി പുഴുങ്ങിയ മുട്ട ആരോഗ്യകരമോ ??

പകുതി പുഴുങ്ങിയ മുട്ട ആരോഗ്യകരമോ ??

ഗര്‍ഭിണികള്‍ ഉപയോഗിക്കരുത് - പകുതി പുഴുങ്ങി വേവിച്ച മുട്ടയുടെ വെള്ള ഉറച്ചിരിക്കുമെങ്കിലും മഞ്ഞക്കരു ദ്രവരൂപത്തിലായിരിക്കും. കുറഞ്ഞ പ്രതിരോധശേഷിയുള്ളവര്‍ക്ക് ഇത്തരത്തില്‍ വേവിച്ച മുട്ട അനുയോജ്യമല്ല. അതേ പോലെ ഗര്‍ഭിണികളും, കുട്ടികളും, പ്രതിരോധശേഷി കുറഞ്ഞ മുതിര്‍ന്നവരും ഇത് ഉപയോഗിക്കരുത്. നല്ല ആരോഗ്യമുള്ളവര്‍ക്കാണ് ഇത് അനുയോജ്യമാവുക.

തൊണ്ടവേദന മാറ്റാംതൊണ്ടവേദന മാറ്റാം


English summary

Is Half Boiled Egg Healthy

Eggs are definitely a good source of proteins and half boiled is a great way to eat if you don’t want to diminish the nutrients by overcooking it. So is half boiled eggs healthy? Let’s find out,
X
Desktop Bottom Promotion