For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗപ്രതിരോധ ശേഷി കുറഞ്ഞ ചെലവില്‍!

By Viji Joseph
|

അടുത്തകാലത്ത് നടത്തിയ ഒരു പഠനമനുസരിച്ച് ചുവന്നമുന്തിരിയിലും, ബ്ലുബെറിയിലും രോഗപ്രതിരോധ ശക്തിയെ മെച്ചപ്പെടുത്തുന്ന റെസ്‍വെരാറ്റോള്‍ എന്ന ഘടകമുണ്ട് എന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ പഴങ്ങള്‍ ഇന്ത്യയില്‍ അത്ര സുലഭമല്ല.

അതിന് പകരം ഉപയോഗിക്കാവുന്നതും നമ്മുടെ നാട്ടില്‍ സുലഭവുമായ മറ്റ് ചില ഇനങ്ങളെ പരിചയപ്പെടാം. ഇവയ്ക്ക് വില കുറവാണെന്ന മെച്ചവുമുണ്ട്. ഇവ ഉപയോഗിക്കുന്നത് വഴി മികച്ച രോഗപ്രതിരോധശേഷി നേടാനാവും.

മത്തങ്ങ

മത്തങ്ങ

മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള കാരറ്റ്, ചുവന്ന മത്തങ്ങ, പപ്പായ - ബീറ്റ കരോട്ടിന്‍ സമൃദ്ധമായി അടങ്ങിയ ഇവ രോഗപ്രതിരോധ ശേഷിയെ വിവിധ തരത്തില്‍ ശക്തിപ്പെടുത്തുകയും, രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് സമര്‍ത്ഥമായി തടയുകയും ചെയ്യും. സാലഡുകളിലും, സൂപ്പുകളിലുമൊക്കെ ചേര്‍ത്ത് ഇവ കഴിക്കാം.

നാരങ്ങ

നാരങ്ങ

വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച്, നാരങ്ങ, പേരയ്ക്ക - ഒരു സ്വഭാവിക ആന്‍റി ഓക്സിഡന്‍റായ വിറ്റാമിന്‍ സി, രോഗാണുക്കളോട് വേഗത്തില്‍ പ്രതികരിക്കാന്‍ വെളുത്ത രക്താണുക്കളെ സഹായിക്കും. ഇത് വഴി രോഗപ്രതിരോധ ശക്തി മെച്ചപ്പെടും. പേരയ്ക്കയില്‍ ധാരാളമായി ഫൈബറുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ കൊളസ്ട്രോള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കും ഫലപ്രദമാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

ബാക്ടീരിയ, വൈറസുകള്‍ എന്നിവയ്ക്കെതിരെ ഫലപ്രദവും, വേദനാസംഹാരിയുമായ വെളുത്തുള്ളി ഹൃദയസംബന്ധമായ തകരാറുകള്‍ക്കും, ഉയര്‍ന്ന കൊളസ്ട്രോളിനും ഫലപ്രദമാണ്. അടുത്തകാലത്ത് നടത്തിയ പഠനങ്ങളില്‍ വിവിധ തരം ക്യാന്‍സറുകളെ തടയാന്‍ വെളുത്തുള്ളി ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അല്പം വെളുത്തുള്ളി ചതച്ച് പതിവായി ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്നത് നല്ലതാണ്. ഇതിലെ അലിസിന്‍ പ്രതിരോധ ശേഷി കൂട്ടുകയും ശരീരം നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍‌ സഹായിക്കുകയും ചെയ്യും.

ചണവിത്ത്

ചണവിത്ത്

ആല്‍ഫ ലിനോലെനിക് ആസിഡ്, ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈറ്റോഈസ്ട്രജന്‍ അഥവാ ലിഗ്നന്‍ എന്നിവ ചണവിത്തില്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നവയാണ്. രോഗബാധകളെ തടയാനും ഇവ സഹായിക്കും.

മഞ്ഞള്‍

മഞ്ഞള്‍

വിറ്റാമിന്‍ ബി 6, പൊട്ടാസ്യം, മാംഗനീസ്, അയണ്‍ തുടങ്ങി ധാരാളം മിനറലുകള്‍ അടങ്ങിയ മഞ്ഞള്‍ വിവിധ അവയവങ്ങളുടെ മികച്ച പ്രവര്‍ത്തനത്തിന് പ്രധാനപ്പെട്ടവതാണ്. ഇവയ്ക്ക് പുറമേ കുര്‍കുമിന്‍ എന്ന പ്രധാനപ്പെട്ട ആന്‍റി ഓക്സിഡന്‍റും അടങ്ങിയ മഞ്ഞള്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.

തൈര്

തൈര്

തൈര് ദഹനത്തിന് ഉത്തമമാണെന്ന് പലരും കേട്ടിട്ടുണ്ടാവും. ഇതിലടങ്ങിയ പ്രോബയോട്ടിക്സാണ് ദഹനത്തിന് സഹായിക്കുന്നത്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും, സാധാരണയായുള്ള വൈറസ്, ബാക്ടീരിയ ബാധകളെ ചെറുക്കാനും ഇവ സഹായിക്കും. രോഗപ്രതിരോധശേഷിയെ ശക്തിപ്പെടുത്തുന്ന ഇന്‍റെര്‍ഫെറോണ്‍ എന്ന ഘടകം തൈരിലുണ്ട്. തൈര് പതിവായി കഴിക്കുന്നത് ഗര്‍ഭാശയമുഖത്തെ അണുബാധയെ തടയാന്‍ സഹായിക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

ബദാം

ബദാം

വിറ്റാമിന്‍ ഇ യുടെ കുറവ് രോഗപ്രതിരോധശേഷി കുറയാനിടയാക്കും. വിറ്റാമിന്‍ ഇ യാല്‍ സമ്പുഷ്ടമായ ബദാം ദിവസേന കഴിക്കുന്നത് രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തും.

സിങ്ക്

സിങ്ക്

ഞണ്ട്, കക്ക, ചുവന്ന മാംസം - ശരീരത്തിന് അനിവാര്യമായ ഒരു ധാതുവാണ് സിങ്ക്. ഇത് വെളുത്ത രക്താണുക്കള്‍ക്ക് രോഗബാധകളെ ചെറുക്കാനുള്ള കഴിവ് നല്കും. പുറമേ നിന്ന് ശരീരത്തില്‍ പ്രവേശിക്കുന്ന ഘടകങ്ങളെ ദ്രവീകരിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ഉത്പ്രേരകമായും സിങ്ക് പ്രവര്‍ത്തിക്കും. ഞണ്ട്, കക്ക, ചുവന്ന മാംസം എന്നിവ കഴിക്കുന്നതിലൂടെ ആവശ്യത്തിന് സിങ്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. സസ്യാഹാരികള്‍ക്ക് സിങ്കിന്‍റെ കുറവ് അനുഭവപ്പെടാറുണ്ട്. ഇവര്‍ മുഴുവന്‍ ധാന്യങ്ങളും, പയര്‍ ഇനങ്ങളും, സിങ്ക് അടങ്ങിയ ധാന്യങ്ങളും കഴിക്കണം.

ഇലക്കറികള്‍

ഇലക്കറികള്‍

ഇലക്കറികള്‍ കഴിക്കാനിഷ്ടപ്പെടുന്നവര്‍ക്ക് സന്തോഷം നല്കുന്ന ചില കാര്യങ്ങളുണ്ട്. ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയ ഇലക്കറികള്‍ മികച്ച രോഗപ്രതിരോധ ശേഷി നല്കും. ഫോളിക് ആസിഡിന്‍റെ കുറവ് രോഗപ്രതിരോധശേഷി നല്കുന്ന ആന്‍റിബോഡികളുടെ ഉത്പാദനം ആവശ്യത്തിന് സാധ്യമാക്കാതെ വരും. നിങ്ങള്‍ ഗര്‍ഭിണിയോ, മുലയൂട്ടുന്ന അമ്മയോ ആണെങ്കില്‍ ആവശ്യത്തിന് ഫോളിക് ആസിഡ് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

പോളിഫെനോല്‍സ് പ്രത്യേകിച്ച് കാറ്റെച്ചിന്‍സ് എന്നറിയപ്പെടുന്ന ആന്‍റിഓക്സിഡന്‍റുകള്‍ സമൃദ്ധമായി അടങ്ങിയതാണ് ഗ്രീന്‍ ടീ. സാധാരണയായി കാണുന്ന ഇന്‍ഫ്ലുവെന്‍സ വൈറസിനെ തടയാന്‍ ഇതിനാവും. എന്നാല്‍ ഗ്രീന്‍ടീയില്‍ പാല്‍ ചേര്‍ത്ത് കഴിക്കരുത്. ഇങ്ങനെ ചെയ്താല്‍ പാലിലെ പ്രോട്ടീന്‍ കാറ്റെച്ചിന്‍സുമായി ചേരുകയും അതിലെ ആന്‍റി ഓക്സിഡന്‍റ് ഘടകങ്ങള്‍ നഷ്ടമാവുകയും ചെയ്യും. അല്പം നാരങ്ങനീരോ, തേനോ ചേര്‍ത്താല്‍ ഗ്രീന്‍‌ ടീയുടെ രുചി വര്‍ദ്ധിപ്പിക്കാനാവും.

English summary

Immunity Boosting Foods That Available In India

Here are some Immunity-boosting foods that are available in India. So, try out these more commonly available options which are easy on your pocket too
X
Desktop Bottom Promotion