പച്ചപ്പപ്പായയുടെ ആരോഗ്യഗുണങ്ങള്‍

Posted By:
Subscribe to Boldsky

പഴുത്ത പപ്പായ നാം കഴിയ്ക്കുവാനും ചര്‍മസംരക്ഷണത്തിനുമെല്ലാം ഉപയോഗിയ്ക്കും. നാട്ടിന്‍പുറങ്ങളിലാകട്ടെ, പച്ചപ്പപ്പായ കൊണ്ട് തോരനുണ്ടാക്കാറുമുണ്ട്.

എങ്കിലും പച്ചപ്പപ്പായയ്ക്ക പഴുത്ത പപ്പായക്കുള്ളത്ര ജനസമ്മിതിയില്ലെന്നു വേണമെങ്കില്‍ പറയാം. സ്വാദും മധുരവും നിറവുമെല്ലാം പഴുത്ത പപ്പായ്ക്കു കൂടുതലുള്ളതു തന്നെയാണ് കാരണം.

പുരുഷന്മാര്‍ ഒഴിവാക്കേണ്ട ബ്രേക്ഫാസ്റ്റുകള്‍

ഇങ്ങനെയൊക്കെയാണെങ്കിലും പഴുക്കാത്ത പപ്പായയില്‍ ധാരാളം ആരോഗ്യഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ വൈറ്റമിന്‍ എ, സി, ബി, ഇ എന്നിവയും അടങ്ങിയിട്ടുണ്ട്.

പച്ചപ്പപ്പായയ്ക്ക് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നറിയേണ്ടേ,

ദഹനത്തിന്

ദഹനത്തിന്

പച്ചപ്പപ്പായയിലെ എന്‍സൈമുകള്‍ ദഹനത്തിന് സഹായിക്കും. ഇതുവഴി ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ തടയും.

പ്രതിരോധശേഷി

പ്രതിരോധശേഷി

ഇതിലെ വൈറ്റമിനുകള്‍ ശരീരത്തിന് പ്രതിരോധശേഷി നല്‍കും. കോള്‍ഡ്, അണുബാധ, ചുമ തുടങ്ങിയ അസുഖങ്ങള്‍ വരുന്നതില്‍ നിന്നും തടയും.

മലബന്ധപരിഹാരം

മലബന്ധപരിഹാരം

ഇതിലെ പാപെയ്ന്‍ മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. പഴുത്ത പപ്പായയില്‍ പോലും പച്ചയില്‍ ഉള്ളത്ര പാപെയ്ന്‍ ഇല്ല.

കുടല്‍ വൃത്തിയാക്കുവാന്‍

കുടല്‍ വൃത്തിയാക്കുവാന്‍

കുടല്‍ വൃത്തിയാക്കുവാന്‍ പച്ചപ്പപ്പായ ഏറ്റവും ഗുണകരമാണ്. ഇതിന്റെ ജ്യൂസാണ് കുടല്‍ വൃത്തിയാക്കുന്നത്.

മുലപ്പാല്‍

മുലപ്പാല്‍

മുലപ്പാല്‍ ഉല്‍പാദനത്തിനും പച്ചപ്പപ്പായ ഏറ്റവും ഗുണകരമാണ്. മുലയൂട്ടുന്ന അമ്മമാര്‍ ഇത് കഴിയ്ക്കുന്നത് നല്ലതാണ്.

യൂറിനിറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍

യൂറിനിറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍

യൂറിനിറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ പച്ചപ്പപ്പായ ഏറ്റവും നല്ലതാണ്. ഈ പ്രശ്‌നമുള്ളവര്‍ പച്ചപ്പപ്പായ കഴിയ്ക്കുക.

Read more about: food health ഭക്ഷണം
English summary

Health Benefits Of Unripe Pappaya

Green papayas benefits the health in many ways. For example, green papayas aid digestion, converts proteins into essential amino acids, cleanses the colon.
Story first published: Tuesday, March 18, 2014, 12:04 [IST]