For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മധുരക്കിഴങ്ങിന്റെ ആരോഗ്യഗുണങ്ങള്‍

|

കിഴങ്ങു വര്‍ഗത്തില്‍ പെട്ട ഭക്ഷണങ്ങള്‍ സാധാരണയായി ഫൈബറിന്റെ മികച്ച ഉറവിടങ്ങളാണ്. ഫൈബര്‍, കാര്‍ബോഹേഡ്രേറ്റ് എന്നിവ പ്രധാനമായും ഇതില്‍ അടങ്ങിയിട്ടുമുണ്ട്.

കിഴങ്ങുവര്‍ഗത്തില്‍ പെട്ട ഒന്നാണ് മധുരക്കിഴങ്ങ്. മധുരമുള്ളതു കൊണ്ടുതന്നെയാണ് ഇതിന് ഈ പേരു വീണതും.

വിശപ്പു കുറയ്ക്കുവാനുള്ള സ്വാദു നിറഞ്ഞ ഒരു ഭക്ഷണം എന്നതിലുപരിയായി മധുരക്കിഴങ്ങിന് ധാരാളം ആരോഗ്യവശങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

പ്രമേഹം

പ്രമേഹം

മധുരമുള്ളതു കൊണ്ട് ഇത് പ്രമേഹമുണ്ടാക്കുമെന്ന ധാരണ വേണ്ട്. ഇത് ശരീരത്തിലെ ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറയ്ക്കും. പ്രമേഹത്തെ ചെറുക്കും.

ഹൃദയാഘാതം

ഹൃദയാഘാതം

ഇതില്‍ വൈറ്റമിന്‍ ബി 6 ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദയാഘാതം ചെറുക്കാന്‍ ഇത് സഹായിക്കും.

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

വൈറ്റമിന്‍ സിയുടെ നല്ലൊരു ഉറവിടം കൂടിയാണ് മധുരക്കിഴങ്ങ്. ഇത് എല്ലുകളുടേയും പല്ലുകളുടേയും വളര്‍ച്ചയ്ക്കു സഹായിക്കും.

അയേണ്‍

അയേണ്‍

അയേണ്‍ അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് രക്തമുണ്ടാകാന്‍ മധുരക്കിഴങ്ങ് നല്ലതാണ്.

പ്രതിരോധശേഷി

പ്രതിരോധശേഷി

ഇതിലെ വൈറ്റമിന്‍ സി, ബീറ്റാ കരോട്ടിന്‍ എന്നിവ ശരീരത്തിന് പ്രതിരോധശേഷി ന്ല്‍കും. രോഗസാധ്യത കുറയ്ക്കും.

കാഴ്ച

കാഴ്ച

ഇതിലെ കരാറ്റനോയ്ഡുകള്‍ കണ്ണിന് കാഴ്ചയെ സഹായിക്കും. പ്രായമാകുന്നതു കാരണമുള്ള കാഴ്ചപ്രശ്‌നങ്ങള്‍ക്ക് ഇത് ഉത്തമമാണ്.

ചര്‍മത്തില്‍ ചുളിവുകള്‍

ചര്‍മത്തില്‍ ചുളിവുകള്‍

ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതു തടയാന്‍ മധുരക്കിഴങ്ങിന് കഴിയും. ഇതിലെ ബീറ്റാ കരോട്ടിനാണ് ഇതിന് സഹായിക്കുന്നത്.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് കുറയ്ക്കാനും മധുരക്കിഴങ്ങ് നല്ലതാണ്. ഇതിലെ മഗ്നീഷ്യമാണ് ഈ ഗുണം നല്‍കുന്നത്. ഇത് ഹൃദയത്തിനും എല്ലുകള്‍ക്കും നാഡികള്‍ക്കും ഗുണം നല്‍കും.

ഊര്‍ജം

ഊര്‍ജം

വൈറ്റമിന്‍ ഡി മധുരക്കിഴങ്ങില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഊര്‍ജം വര്‍ദ്ധിപ്പിയ്ക്കും. ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.

ദഹനം

ദഹനം

ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതു കൊണ്ട് ദഹനപ്രശ്‌നങ്ങള്‍ക്കും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലൊരു പരിഹാരമാണ്.

English summary

Health Benefits Of Sweet Potato

Eating sweet potatoes have health benefits. The seasonal vegetable benefits the overall body as well as skin.
Story first published: Thursday, January 30, 2014, 15:53 [IST]
X
Desktop Bottom Promotion