മുട്ട കൂടുതല്‍ കഴിയ്ക്കരുത്‌??

Posted By: Super
Subscribe to Boldsky

പോഷക സമൃദ്ധമായ മുട്ടയില്‍ ധാരാളം കൊളസ്‌ട്രോളും അടങ്ങിയിട്ടുണ്ട്‌. സമീകൃത ആഹാരരത്തിലെ പ്രധാന ഘടകമായ മുട്ടയ്‌ക്ക്‌ ഗുണങ്ങളെന്ന പോലെ ദോഷങ്ങളും ഉണ്ട്‌. അതുകൊണ്ട്‌ തന്നെ ഓരോ ആഴ്‌ചയും എത്ര മുട്ട വീതം കഴിക്കാം എന്നത്‌ തീരുമാനിക്കുക വളരെ വിഷകരമാണ്‌. മുട്ടയെ കുറിച്ച്‌ നിങ്ങള്‍ അറിയേണ്ട ചില കാര്യങ്ങള്‍.

പോഷക മൂല്യം

യഥാര്‍ത്ഥത്തില്‍ കോഴികുഞ്ഞിനെ സംരക്ഷിക്കുന്ന സ്ഥലമാണ്‌ മുട്ട. അതുകൊണ്ട്‌ തന്നെ കോഴികുഞ്ഞിന്റെ വികാസത്തിനാവശ്യമായ എല്ലാ പോഷകങ്ങളും മുട്ടയില്‍ അടങ്ങിയിരിക്കും. ആന്റിഓക്‌സിഡന്റ്‌സ്‌, ഐഡിന്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി2, വിറ്റാമിന്‍ ഡി എന്നിവയുടെ വളരെ നല്ല സ്രോതസ്സാണ്‌ മുട്ട. മൃഗങ്ങളിലെ പ്രോട്ടീന്‍ കുറവുള്ള മുട്ടയില്‍ തലച്ചോറിന്‌ വളരെ ആവശ്യമുള്ള പോഷകമായ കോളിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌.നിറഞ്ഞെന്ന തോന്നല്‍ പെട്ടന്ന്‌ തരുന്ന ഭക്ഷണമായതിനാല്‍ ശരീര ഭാരം കുറയ്‌ക്കണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ മുട്ട കഴിക്കുന്നത്‌ നല്ലതാണ്‌.

കൊളസ്‌ട്രോള്‍

മുട്ടയുടെ മഞ്ഞയില്‍ ഉയര്‍ന്ന അളവില്‍ കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്‌ എന്ന കാരണത്താല്‍ ഇവയെ കുറിച്ച്‌ വര്‍ഷങ്ങളായി വിമര്‍ശനങ്ങളും ഉണ്ടാകുന്നുണ്ട്‌. ഒരു ദിവസം വേണ്ടതിന്റെ പകുതിയിലും ഏറെ കൊളസ്‌ട്രോള്‍ ഒരു മുട്ടയില്‍ അടങ്ങിയിട്ടുണ്ട്‌. കൊളസ്‌ട്രോള്‍ കൂടിയ ഭക്ഷണം കഴിച്ചാല്‍ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ്‌ ഉയര്‍ത്തുമെന്നും ഇത്‌ ഹൃദയത്തിന്‌ തകരാറുണ്ടാക്കുമെന്നുമാണ്‌ പലരുടെയും ധാരണ.

കരള്‍ ഉത്‌പാദിപ്പിക്കുന്ന കൊളസ്‌ട്രോള്‍ ശരീരത്തിനാവശ്യമായ ഒരു പ്രധാന പദാര്‍ത്ഥമാണ്‌, ശരീരത്തിലെ ഓരോ കോശത്തിന്റെയും പാളി നിര്‍മ്മിക്കുന്നത്‌ ഇവ കൊണ്ടാണ്‌. പ്രത്യുല്‍പാദന സംവിധാനത്തെ നിയന്ത്രിക്കുന്ന വിവിധ ഹോര്‍മോണുകളുടെ ഉത്‌പാദനത്തിനും ഇവ ആവശ്യമാണ്‌. നമ്മള്‍ കൊളസ്‌ട്രോള്‍ നിറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കാന്‍ തുടങ്ങുന്നതോടെ കരള്‍ കൊളസ്‌ട്രോളിന്റെ ഉത്‌പാദനം കുറയ്‌ക്കും ഇത്‌ ആരോഗ്യത്തിന്‌ നല്ലതല്ല.

Egg

ആഴ്‌ചയില്‍ എത്ര മുട്ട

മുമ്പ്‌ നടന്നിട്ടുള്ള പഠനങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്‌ ആഴ്‌ചയില്‍ ആറ്‌ മുട്ടയില്‍ കൂടുതല്‍ കഴിക്കരുതെന്നാണ്‌, അതേസമയം പുതിയ ഗവേഷണങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്‌ നിങ്ങളുടെ കൊളസ്‌ട്രോളിന്റെ അളവിന്‌ അപകടകരമാവാത്ത വിധം എത്ര മുട്ട വേണമെങ്കിലും ഒരാഴ്‌ച കഴിക്കാമെന്നാണ്‌.കൊളസ്‌ട്രോള്‍ ഉയരുന്നത്‌ മൂലം സ്‌ട്രോക്ക്‌ വരാന്‍ സാധ്യത ഉള്ളതിനാല്‍ പ്രമേഹമുള്ളവര്‍ മുട്ടയുടെ മഞ്ഞ കഴിക്കുന്നത്‌ ഒഴിവാക്കുക.

Read more about: food ഭക്ഷണം
English summary

Harmful Effects Of Eating More Eggs

Eggs are a good source of nutrition but they also have very high cholesterol. An important component of a balanced healthy diet, they have advantages and disadvantages so it can be hard to decide how many eggs you should be eating every week.