For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണം സമ്മാനിക്കുന്ന ഭക്ഷണങ്ങള്‍ !

By Viji Joseph
|

പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ പോലെ ഏറെ ആരോഗ്യപ്രദമായ ഭക്ഷണവസ്തുക്കളെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമായിരിക്കും. എന്നാല്‍ മരണം സമ്മാനിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് അറിയാമോ? പതിവായി കഴിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ഭക്ഷണങ്ങളുണ്ട്. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

വഴുതനങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍

1. കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍

1. കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍

കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് നല്ലതാണ് എന്നാണ് ഏറെയാളുകളും കരുതുന്നത്. എന്നാല്‍ ഇത്തരത്തില്‍ പാക്കറ്റില്‍ ആലേഖനം ചെയ്തിരിക്കുന്ന മിക്ക ഭക്ഷണങ്ങളും കൊഴുപ്പ് കുറവ് പരിഹരിക്കാനായി പല രാസവസ്തുക്കളും ചേര്‍ത്തവയായിരിക്കും. ശരീരത്തിന് ഏറെ ദോഷകരമായ ഇവ ദീര്‍ഘകാല ഉപയോഗം വഴി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കും.

2. മാര്‍ജര്‍ന്‍

2. മാര്‍ജര്‍ന്‍

കൊളസ്ട്രോളില്ല എന്നതിനാല്‍ ആളുകള്‍ വെണ്ണയ്ക്ക് പകരം ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവാണ് മാര്‍ജര്‍ന്‍. അതിനാല്‍ തന്നെ ഇതിലെന്താണ് അടങ്ങിയിരിക്കുന്നത് എന്ന് മനസിലാക്കണം. രക്തക്കുഴലുകള്‍ക്ക് തകരാറുണ്ടാക്കുന്നതാണ് മാര്‍ജര്‍ന്‍. ട്രാന്‍സ്ഫാറ്റുകള്‍ അടങ്ങിയ ഈ വസ്തു കൊളസ്ട്രോള്‍ ഉയര്‍ത്താനുമിടയാക്കും.

3. പഴസത്ത്

3. പഴസത്ത്

പഴസത്തുകള്‍ വിപണിയില്‍ നിന്ന് വാങ്ങി ഉപയോഗിക്കുന്നവര്‍ അത് ഏറെ നല്ലതാണ് എന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍ ഇവയില്‍ ഭൂരിപക്ഷവും കൃത്രിമ രുചികളും, പഞ്ചസാരയും, രാസവസ്തുക്കളും ചേര്‍ത്ത് തയ്യാറാക്കുന്നതാണ്. ഇവയില്‍ പഴസത്ത് അടങ്ങിയിട്ടില്ലെന്ന് മാത്രമല്ല പൊണ്ണത്തടിക്കും മറ്റ് പല പ്രശ്നങ്ങള്‍ക്കും ഇടയാക്കുകയും ചെയ്യും.

4. സംസ്കരിച്ച മാംസം

4. സംസ്കരിച്ച മാംസം

സംസ്കരിച്ച മാംസം പതിവായി ഉപയോഗിക്കുന്നത് വന്‍കുടലിലെ ക്യാന്‍സറിനും മറ്റ് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നതാണ്. കൂടാതെ പഞ്ചസാര, ഉപ്പ്, കൊഴുപ്പുകള്‍ എന്നിവ നിറഞ്ഞ ഇവ അമിതവണ്ണത്തിനും പ്രമേഹത്തിനും കാരണമാകും. കഴിവതും സംസ്കരിച്ച മാംസം ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം.

5. എനര്‍ജി ബാര്‍

5. എനര്‍ജി ബാര്‍

ശരീരഭാരം കുറയ്ക്കാന്‍ താല്പര്യപ്പെടുന്നവര്‍ ആരോഗ്യപ്രദമെന്ന് കരുതി ഉപയോഗിക്കുന്ന ഒന്നാണ് എനര്‍ജി ബാറുകള്‍. എന്നാല്‍ ഭൂരിപക്ഷം ഉപഭോക്താക്കളും ഇവയുടെ കവറില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ വായിച്ച് നോക്കാത്തവരാണ്. പഞ്ചസാര, കൊഴുപ്പ് എന്നിവ അമിതമായി അടങ്ങിയ ഇവയില്‍ പ്രോട്ടീന്‍റെ അളവ് കൂടുതലായിരിക്കും.

6. തണുപ്പിച്ച ഭക്ഷണങ്ങള്‍

6. തണുപ്പിച്ച ഭക്ഷണങ്ങള്‍

ഭക്ഷണങ്ങള്‍ തണുപ്പിച്ച് ഉപയോഗിക്കുന്നത് സൗകര്യപ്രദമാണെങ്കിലും അവ ശരീരത്തിന് ഏത് തരത്തില്‍ പ്രയോജനപ്പെടും എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. തണുപ്പിച്ച ഭക്ഷണങ്ങളില്‍ കലോറി കുറവാണെങ്കിലും സോഡിയം ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ടാകും.

7. പ്രഭാത ഭക്ഷണങ്ങള്‍

7. പ്രഭാത ഭക്ഷണങ്ങള്‍

ആരോഗ്യത്തിന് അനുയോജ്യമായ, കുറഞ്ഞ ധാന്യങ്ങളേ പ്രഭാത ഭക്ഷണത്തിന് യോജിച്ചവയായുള്ളൂ. മറ്റുള്ളവ ആരോഗ്യപ്രദം എന്ന ലേബലടിച്ച് വരുന്നവയാണെങ്കിലും പഞ്ചസാരയും, കൊഴുപ്പും അമിതമായി അടങ്ങിയവയായിരിക്കും. ഡെസര്‍ട്ടുകളില്‍ അടങ്ങിയതിനേക്കാള്‍ പഞ്ചസാര അടങ്ങിയവയാണ് ഇത്തരം ചിലത് എന്നത് പലര്‍ക്കും പുതിയ അറിവായിരിക്കും.

8. സോഡ

8. സോഡ

സോഡ പതിവായി ഉപയോഗിക്കുന്നത് അവയിലെ പഞ്ചസാര, മറ്റ് രാസവസ്തുക്കള്‍ എന്നിവ ശരീരത്തിലെത്താനും ക്യാന്‍സറിന് വരെ കാരണമാവാനുമിടയാക്കും. യാതൊരു പോഷകമൂല്യവുമില്ലാത്ത സോഡ പ്രമേഹത്തിനും കാരണമാകും.

9. ഉരുളക്കിഴങ്ങ് ചിപ്സ്

9. ഉരുളക്കിഴങ്ങ് ചിപ്സ്

മിക്ക ചിപ്സുകളും അക്രിലാമൈഡ് ഉപയോഗിച്ച് നിര്‍മ്മിക്കുന്നവയാണ്. വളരെ ഉയര്‍ന്ന താപനിലയിലാണ് ഇവ തയ്യാറാക്കുന്നത്. ക്യാന്‍സറിനും അത് വഴി മരണത്തിനും കാരണമാകുന്നവയാണ് ഇവ.


English summary

Foods That Will Kill You!

You’re probably aware of all the foods that are good for you, like fresh fruits and vegetables, but do you know about the foods that can kill you? These unhealthy foods can lead to some serious health problems, especially if you eat them regularly.
X
Desktop Bottom Promotion