For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളുടെ ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാം

|

പരീക്ഷാക്കാലമാണ്. വേനല്‍ച്ചൂടിനൊപ്പം കുട്ടികള്‍ക്കും, അതിനേക്കാളേറെ മാതാപിതാക്കള്‍ക്കും പരീക്ഷാച്ചൂടിന്റെ കാലവും.

പരീക്ഷയ്ക്ക് ഒരു കുട്ടി വിജയം നേടുന്നതില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നു പറയണം. പഠിയ്‌ക്കേണ്ടത് കുട്ടിയെങ്കിലും ഇതിനുള്ള നല്ല സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടത് മാതാപിതാക്കളാണ്.

ഏകാഗ്രത പഠനത്തിന് വളരെ പ്രധാനമാണ്. ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാനുള്ള ചില വഴികളുണ്ട്. ഇതില്‍ ഭക്ഷണങ്ങളും ഉള്‍പ്പെടും.

 ആരോഗ്യകരമായി പാല്‍ കുടിയ്ക്കാം ആരോഗ്യകരമായി പാല്‍ കുടിയ്ക്കാം

കുട്ടികളുടെ ഏകാഗ്രത വര്‍ദ്ധിപ്പിച്ച് ഇവര്‍ക്ക് പരീക്ഷയില്‍ ഉന്നതവിജയം നേടാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

വാള്‍നട്ട്

വാള്‍നട്ട്

വാള്‍നട്ട് തലച്ചോറിനെ നല്ല രീതിയില്‍ സ്വാധീനിയ്ക്കുന്ന ഭക്ഷണമാണ്. ഇത് കുട്ടികള്‍ക്കു നല്‍കുന്നത് ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

ഡാര്‍ക് ചോക്ലേറ്റ്

ഡാര്‍ക് ചോക്ലേറ്റ്

തലച്ചോറിനെ സംരക്ഷിയ്ക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് ഡാര്‍ക് ചോക്ലേറ്റ്. ഇത് കുട്ടികള്‍ക്കു നല്‍കാം.

ബെറി

ബെറി

ഓക്‌സിഡേറ്റീവ് സ്‌ട്രെസ് അകറ്റുന്നതിന് കുട്ടികളെ സഹായിക്കുന്ന ഒരു ഭക്ഷണമാണ് ബെറികള്‍.

ചീര

ചീര

വൈറ്റമിന്‍ ഇ അടങ്ങിയിട്ടുള്ള ചീര തലച്ചോറിന്റെ കണ്‍ജങ്റ്റീവ് ഫംഗ്ഷന്‍ വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും. പഠനത്തിലുള്ള താല്‍പര്യം വര്‍ദ്ധിപ്പിയ്ക്കും.

ക്യാരറ്റ്

ക്യാരറ്റ്

കണ്ണിന്റെ ആരോഗ്യത്തിനു മാത്രമല്ല, തലച്ചോറിന്റെ ആരോഗ്യത്തിനും ക്യാരറ്റ് നല്ലതാണ്. ഇതിലെ ല്യൂട്ടിയോലിന്‍ എന്നൊരു ഘടകം ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ നല്ലതാണ്.

മത്സ്യം

മത്സ്യം

ഒമേഗ ത്രീ അടങ്ങിയിട്ടുള്ള മത്സ്യം കുട്ടികള്‍ക്ക് പഠിച്ചതെല്ലാം ഓര്‍മ്മിയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണ്.

തവിട് കളയാത്ത ധാന്യങ്ങള്‍

തവിട് കളയാത്ത ധാന്യങ്ങള്‍

തവിട് കളയാത്ത ധാന്യങ്ങള്‍ കുട്ടികളിലെ ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഘടകമാണെന്നു പറയാം.

ഡോപാമൈന്‍

ഡോപാമൈന്‍

സണ്‍ഫഌവര്‍ സീഡില്‍ ഡോപാമൈന്‍ എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്. ഇത് പരീക്ഷയ്ക്കു പഠിയ്ക്കുന്ന കുട്ടികളില്‍ ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും.

ബീന്‍സ്

ബീന്‍സ്

ബ്ലഡ് ഷുഗര്‍ തോത് കൃത്യമായി നില നിര്‍ത്തുന്നതു കൊണ്ട് ഊര്‍ജം നല്‍കുവാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ് ബീന്‍സ്.

ഫഌക്‌സ് സീഡ്‌

ഫഌക്‌സ് സീഡ്‌

ഫഌക്‌സ് സീഡില്‍ മഗ്നീഷ്യം, വൈറ്റമിന്‍ ബി, ഒമേഗ ത്രീ ഫാററി ആഡിഡ്, ഫൈബല്‍ എ്ന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും.

പഴം

പഴം

പഴം വൈറ്റമിന്‍ ബി6, പൊട്ടാസ്യം എന്നിവ അടങ്ങിയ ഒന്നാണ്. ഇത് സെറോട്ടിന്‍, നോര്‍എപിനോഫ്രിന്‍, ഡോപാമൈന്‍ തുടങ്ങിയവയുടെ ഉല്‍പാദനത്തിന് സഹായിക്കും. ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കും.

കാപ്പി

കാപ്പി

കാപ്പി അമിതമായി ഉപയോഗിയ്ക്കുന്നത് നല്ലതല്ല. എങ്കിലും അല്‍പം കുടിയ്ക്കുന്നത് ഊര്‍ജവും ഉന്മേഷവും നല്‍കും.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയിലെ ആന്റിഓക്‌സിഡന്റുകള്‍ ഓര്‍മശക്തി വര്‍ദ്ധിയ്ക്കുവാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്.

English summary

Foods That Help Students To Concentrate

With the exams around the corner, these foods will in concentration and memory while studying. Make sure you add these foods to your daily diet to help your kid to study well,
Story first published: Monday, March 10, 2014, 11:39 [IST]
X
Desktop Bottom Promotion