For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുടലിലെ ക്യാന്‍സര്‍ തടയും ഭക്ഷണങ്ങള്‍

By Super
|

നമ്മുടെ ശരീരത്തിലെ കുടല്‍ അഥവാ കൊളോണിന് അഞ്ച് ഭാഗങ്ങളാണുള്ളത്. അസെന്‍ഡിങ്ങ് കൊളോണ്‍, ട്രാന്‍സ്‍വേഴ്സ് കൊളോ​ണ്‍, ഡിസെന്‍ഡിങ്ങ് കൊളോണ്‍, സിഗ്മോയ്ഡ് കൊളോണ്‍, റെക്ട്ം(ഗുദം) എന്നിവയാണിവ. ഭക്ഷണം കഴിക്കുമ്പോള്‍ ഈ ഭാഗങ്ങളിലൂടെയെല്ലാം കടന്ന് പോകുന്നുണ്ട്.

കുടലിലെ ക്യാന്‍സര്‍ എന്നത് ഈ ഭാഗങ്ങളിലെവിടെയും വരാവുന്ന മാരകമായ ട്യൂമറാണ്. കോശങ്ങളുടെ ഡി.എന്‍.എ തകരാറിലാക്കുന്ന കാര്‍സിനോജനുകളോ, രാസവസ്തുക്കളോ വഴിയാണ് സാധാരണയായി കുടലില്‍ ക്യാന്‍സറുണ്ടാകുന്നത്. കോശങ്ങളിലുണ്ടാകുന്ന തകരാറ് പരിവര്‍ത്തനത്തിന് വിധേയമാവുകയും തുടര്‍ന്ന് കോശങ്ങള്‍ അമിതമായി പെരുകുകയും ചെയ്യും. ഇത് മറ്റ് അവയവങ്ങളിലേക്കും ക്രമേണ ബാധിക്കുകയും മരണം സംഭവിക്കുകയും ചെയ്യും.

ജനിതകമായ ഘടകങ്ങളും, സ്ഥലവും ഈ രോഗത്തിന് കാരണമാകാമെങ്കിലും ഒരു വ്യക്തിയുടെ ഭക്ഷണശീലങ്ങളാണ് ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും കുടലിലെ ക്യാന്‍സറിന് ഇടയാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും വേണം. മാംസം, ശുദ്ധീകരിച്ച ധാന്യങ്ങള്‍, ഡെസെര്‍ട്ടുകള്‍ , കൊഴുപ്പ് എന്നിവ കുടലിലെ ക്യാന്‍സര്‍ തടയുന്നതിന് പ്രധാനമായവയാണ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കാത്തവര്‍ക്ക് കുടലിലെ ക്യാന്‍സറിനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

കുടലിലെ ക്യാന്‍സറിനെ തടയാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ ഇവിടെ പരിചയപ്പെടാം.

തവിട് നീക്കാത്ത അരി

തവിട് നീക്കാത്ത അരി

തവിട് നീക്കാത്ത അരിയിലെ ഫൈബറിന്‍റെ ഉയര്‍ന്ന അളവ് കുടലിലെ ക്യാന്‍സര്‍ തടയാന്‍ ഫലപ്രദമാണ്. ഇത് ദൈനംദിന ഭക്ഷണത്തിന്‍റെ ഭാഗമാക്കുക. ഫൈബറിലടങ്ങിയ ഫാറ്റി ആസിഡ് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയും. കുടല്‍ ക്യാന്‍സര്‍ തടയാന്‍ ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണിത്.

കോര മത്സ്യം

കോര മത്സ്യം

വിറ്റാമിന്‍ ഡിയുടെ കുറവ് കുടലിലെ ക്യാന്‍സറിന് കാരണമാവും എന്ന് കണ്ടെത്തിയിട്ടുണ്ട്. സൂര്യപ്രകാശമാണ് വിറ്റാമിന്‍ ഡിയുടെ പ്രധാന ഉറവിടം. കോര മത്സ്യത്തില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുക. വിറ്റാമിന്‍ ഡി ലഭ്യമാക്കുന്ന മറ്റ് പല ഭക്ഷണങ്ങളുണ്ട്.

നിലക്കടല

നിലക്കടല

ഫൈബര്‍ ധാരാളമായി അടങ്ങിയതാണ് നിലക്കടല. ഇതില്‍ 6 ഗ്രാം ഫൈബറുണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. നിലക്കടലയെന്നത് പയര്‍ വര്‍ഗ്ഗമാണ്, അണ്ടി വര്‍ഗ്ഗമല്ല. ഉയര്‍ന്ന അളവില്‍ ഫൈബറുള്ള പയര്‍വര്‍ഗ്ഗങ്ങള്‍ കുടലിലെ ക്യാന്‍സര്‍ തടയാന്‍ കഴിവുള്ളവയാണ്.

ഇഞ്ചി

ഇഞ്ചി

കുടലിലെ നീര്‍ക്കെട്ടിന് ശമനം നല്കുന്ന ഒരു പ്രകൃതിദത്ത ഉത്പന്നമാണ് ഇ‍ഞ്ചി. കുടലിലെ നീര്‍ക്കെട്ടിന് പ്രധാനമായും കാരണമാകുന്നത് ട്യൂമറാണ്. രണ്ട ഗ്രാം ഇഞ്ചി സപ്ലിമെന്‍റോ അല്ലെങ്കില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ഫ്രഷായ ഇഞ്ചിയോ ഭക്ഷണത്തിലുള്‍പ്പെടുത്താം.

വൈറ്റ് ടീ

വൈറ്റ് ടീ

ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കഴിവുള്ള ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളമായി അടങ്ങിയതാണ് വൈറ്റ് ടീ. ഗ്രീന്‍ ടീയിലടങ്ങിയതിനേക്കാള്‍ ആന്‍റി ഓക്സിഡന്‍റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ദിവസേന ഓരോ കപ്പ് വൈറ്റ് ടീ കഴിക്കുന്നത് ഏറെ മാറ്റങ്ങള്‍ക്ക് സഹായിക്കും.

ചീര

ചീര

പാകം ചെയ്ത അല്ലെങ്കില്‍ പച്ചയായ ചീര ആഹാരത്തില്‍ പതിവായി ഉള്‍പ്പെടുത്തുക. ഏറെ പോഷകമൂല്യമുള്ളതാണ് ചീര. ചീരയിലെ ബീറ്റ കരോട്ടിന്‍ ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പൊരുതുകയും അവ വളരുന്നത് തടയുകയും ചെയ്യും.

English summary

Foods To Prevent Colon Cancer

Foods such as meat, refined grains, desserts and fat need to be avoided to prevent colon cancer. Studies have shown that people who do not eat healthy are at high risk of colon cancer. Below are a few foods to prevent colon cancer.
X
Desktop Bottom Promotion