Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ശീഘ്രസ്ഖലത്തിന് ഭക്ഷണപരിഹാരം
ശീഘ്രസ്ഖലനം പുരുഷന്മാരെ ബാധിയ്ക്കുന്ന ഒരു ലൈംഗിക പ്രശ്നമാണ്. ഇത് വല്ലപ്പോഴും ഒരിക്കല്‍ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ അടിക്കടി ഈ പ്രശ്നമുണ്ടാകുന്നത് ലൈംഗികജീവിതത്തില്‍ താളപ്പിഴകള്‍ക്കു കാരണമായേക്കും.
പ്രായമേറുന്തോറും ശീഘ്രസ്ഖലനം ഏറുന്നത് സ്വാഭാവികമാണ്. പുരുഷന്മാരുടെ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറയുന്നതാണ് ഇതിനു പ്രധാന കാരണം. ഇവയല്ലാത്ത കാരണങ്ങള്‍ വേറെയുണ്ടെങ്കിലും.
ചില ഭക്ഷണങ്ങള്‍ ശീഘ്രസ്ഖലനത്തിനുള്ള പരിഹാരമായി പറഞ്ഞിട്ടുണ്ട്. ഇവയേതൊക്കെയെന്നു നോക്കൂ,

ശതാവരി
ശതാവരി അഥവാ ആസ്പരാഗസ് ധാരാളം ധാതുക്കളും വൈറ്റമിന്‍ കെയും അടങ്ങിയ ഒന്നാണ്. ഇത് ഹോര്‍മോണ്‍ ഉല്പാദനത്തിനു സഹായിക്കും.

മുട്ട
മുട്ട വൈറ്റമിന്‍ ഡി അടങ്ങിയ മറ്റൊരു ഭക്ഷണമാണ്. ഹോര്‍മോണ്‍ പ്രവര്‍ത്തനം സന്തുലിതാവസ്ഥയിലാക്കുന്നതിന് ഇതും സഹായിക്കും.

ഡാര്‍ക് ചോക്ലേറ്റ്
ഡാര്‍ക് ചോക്ലേറ്റ് ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം ശക്തിപ്പെടുത്തും. ഇതിലെ എല്‍ ആര്‍ജിനൈന്‍ പ്രധാനപ്പെട്ട ഒരു അമിനോ ആസിഡാണ്. ഇത് ഹോര്‍മോണ്‍ ഉല്പാദനത്തിനു സഹായിക്കും.

ക്യാരറ്റ്
ക്യാരറ്റ് ശീഘ്രസ്ഖലത്തിനുള്ള ഒരു ഭക്ഷണപരിഹാരമാണ്. ഇതിലെ വൈറ്റമിനുകള്‍ പെനിസ് മസിലുകളെ ശക്തിപ്പെടുത്തും. മാത്രമല്ല, രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.

ഓട്സ്
സ്ട്രെസ്, ഉത്കണ്ഠ എന്നിവ ശീഘ്രസ്ഖലത്തിനുള്ള പ്രധാന കാരണങ്ങളാണ്. ഓട്സില്‍ സെറോട്ടനിന്‍ എന്നൊരു രാസവസ്തു അടങ്ങിയിട്ടുണ്ട്. ഇത് സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കും.

അശ്വഗന്ധ
ആയുര്‍വേദത്തില്‍ ഉപയോഗിയ്ക്കുന്ന ഒരു മരുന്നാണ് അശ്വഗന്ധ. ഇത് പുരുഷന്മാരിലെ സെക്ഷ്വല്‍ സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

അവോക്കാഡോ
അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ടില്‍ വൈറ്റമിന്‍ സി, കെ, ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇവയിലെ പ്രോട്ടീനുകള്‍, ഫൈബര്‍ എന്നിവ പ്രകൃതിദത്ത സെക്സ് ബൂസ്റ്ററുകളാണ്.

ബ്ലൂബെറി
പുരുഷശരീരത്തിലെ ടോക്സിനുകള്‍ ലൈംഗികപ്രശ്നങ്ങളുണ്ടാക്കും. ഇതിനുള്ള പരിഹാരമാണ് ബ്ലൂബെറി. ഇവ ശരീരത്തിലെ വിഷാംശം അകറ്റാന്‍ സഹായിക്കും.

പഴം
പഴം ശീഘ്രസ്ഖലനത്തിനുള്ള മറ്റൊരു പരിഹാരമാണ്. ഇതിലെ ബ്രോമലിനാണ് ഇതിനു സഹായിക്കുന്നത്.

വാള്‍നട്ട്
വാള്‍നട്ട് ഇംപൊട്ടന്‍സി, ശീഘ്രസ്ഖലനം തുടങ്ങിയ പുരുഷ ലൈംഗിക പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ്. ഇവയില്‍ പ്രോ്ട്ടീനുകളും ലൈംഗികശേഷിയ്ക്കനുയോജ്യമായ പല ധാതുക്കളുമുണ്ട്.

ധാന്യങ്ങള്‍
ധാന്യങ്ങളിലെ തയമിന്‍, നിയസിന് എന്നിവ ശീഘ്രസ്ഖനത്തിനു മാത്രമല്ല, ഉദ്ധാരണം ലഭിയ്ക്കുന്നതിനും ഓര്‍ഗാസം സംഭവിയ്ക്കുന്നതിനുമെല്ലാം സഹായിക്കും.

സെലറി
സെലറിയില്‍ ആന്ഡ്രോസ്റ്റെനോള്, ആന്ഡ്രോസ്റ്റെനോണ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശീഘ്രസ്ഖലനം തടയാന്‍ സഹായിക്കും.

സവാള, വെളുത്തുള്ളി
സവാള, വെളുത്തുള്ളി എന്നിവയില്‍ അലിസിന് അടങ്ങിയിട്ടുണ്ട്. ഇത് പുരുഷലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.

ബദാം
സിങ്ക്, പ്രോട്ടീന്‍ എന്നിവയടങ്ങിയ ബദാം പുരുഷലൈംഗികപ്രശ്നങ്ങള്‍ക്കുള്ള മറ്റൊരു പരിഹാരമാണ്.

മഷ്റൂം, ബീന്‍സ്
മഷ്റൂം, ബീന്‍സ് എന്നിവയും സിങ്ക് അടങ്ങിയ ഭക്ഷ്യവിഭവങ്ങള്‍ തന്നെ. ഇവയും ശീഘ്രസ്ഖലപരിഹാരമാണ്.



Click it and Unblock the Notifications
