Latest Updates
-
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം!
തടി കുറയ്ക്കണോ, ഇവ കഴിയ്ക്കരുത്
തടി കുറയ്ക്കാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ഇതിനു വേണ്ടി ഡയറ്റും വ്യായാമവുമായി നടക്കുന്നവരുമുണ്ട്.
തടി കൂട്ടുന്നതിലും കുറയ്ക്കുന്നതിലും ഭക്ഷണത്തിനും പ്രധാന പങ്കുണ്ട്. ചില, ഭക്ഷണങ്ങള്‍ തടി കൂട്ടും. ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുള്ള ചില ഭക്ഷണങ്ങളാകട്ടെ, തടി കുറയ്ക്കും.
തടി കുറയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്, ഇവയെക്കുറിച്ചറിയൂ,

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് പല രൂപത്തിലും ഭക്ഷണവസ്തുവായി ഉപയോഗിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ ഇതില്‍ സ്റ്റാര്‍ച്ച്, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തടി കൂട്ടും.

വെള്ള അരി
വെള്ള അരിയുടെ ചോറ് ഇത്തരത്തില്‍ ഒഴിവാക്കേണ്ട ഒന്നാണ്. ഇതില്‍ ഫൈബര്‍ വളരെ കുറവാണ്. ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുമുണ്ട്.

നൂഡില്‍സ്
തടി കൂട്ടുന്ന മറ്റൊരു ഭക്ഷണമാണ് നൂഡില്‍സ്. ചോറിനേക്കാള്‍ തടി കൂട്ടുന്ന ഒന്നെന്നു പറയാം. ഇതില്‍ സ്റ്റാര്‍ച്ച് ധാരാളമുണ്ട്. എണ്ണയും ഇതില്‍ അടങ്ങിയിരിയ്ക്കുന്നു.

മാങ്ങ
മാങ്ങയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും ഇതില്‍ മധുരം കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് തടി കൂട്ടുന്ന മറ്റൊരു ഭക്ഷണമാണ്.

ബട്ടര്‍
തടി കുറയ്ക്കണമെങ്കില്‍ ഉപേക്ഷിയ്ക്കേണ്ട മറ്റൊരു ഭക്ഷണമാണ് ബട്ടര്‍. ഇതില്‍ കൊളസ്ട്രോള്‍, കൊഴുപ്പ് എന്നിവ കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ട്.

വൈറ്റ് ബ്രെഡ്
വൈറ്റ് ബ്രെഡ് തടി കൂട്ടുന്ന മറ്റൊരു ഭക്ഷണസാധനമാണ്. ഇത് മൈദ, യീസ്റ്റ് എന്നിവയടങ്ങിയതായതു തന്നെ കാരണം.

മൈദ
മൈദ കൊണ്ടുണ്ടാക്കിയതു കൊണ്ട് പാസ്തയും തടി കുറയ്ക്കണമെങ്കില്‍ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ്.

ചുവന്ന ഇറച്ചി
ചുവന്ന ഇറച്ചി തടി കൂട്ടുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്. ഇതില്‍ കൊഴുപ്പും കൊളസ്ട്രോളുമെല്ലാം ധാരാളമുണ്ട്.

ചീസ്
ആരോഗ്യത്തിന് നല്ല ഒന്നാണ് ചീസ്. എന്നാല്‍ ഇതില്‍ തടി കൂട്ടുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

രാജ്മ
രാജ്മ പോലുള്ള പയര്‍ വര്‍ഗങ്ങള്‍ ആരോഗ്യകരമാണെങ്കിലും തടി വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. ഇതില്‍ കൂടിയ തോതില്‍ സ്റ്റാര്‍ച്ച് അടങ്ങിയിട്ടുണ്ടെന്നതു തന്നെ കാരണം.



Click it and Unblock the Notifications
