കുക്കുമ്പര്‍ ക്യാന്‍സര്‍ തടയുമോ?

Posted By:
Subscribe to Boldsky

കുക്കുമ്പര്‍ അഥവാ ചെറുവെള്ളരി ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. ധാരാളം വെള്ളവും ഫൈബറും അടങ്ങിയ ഒരു ഭക്ഷണവസ്തു.

കുക്കുമ്പര്‍ ക്യാന്‍സര്‍ തടയുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. ക്യാന്‍സര്‍ മാത്രമല്ല, പ്രമേഹത്തിനും പറ്റിയ നല്ലൊരു മരുന്നാണിത്.

കുക്കുമ്പറില്‍ ബിഐ, ബിടി എന്നീ രണ്ടു ധാതുക്കളുണ്ട്. ഇതിന്റെ കയ്പ്പിനുള്ള കാരണം ഇതാണ്. ഇവ ഡിഎന്‍എ പ്രശ്‌നങ്ങള്‍ നിയന്ത്രിയ്ക്കാന്‍ സഹായകമാണ്.

Cucumber

കുക്കുര്‍ബിറ്റാസിന്‍ എന്നൊരു ഘടകവും കുക്കുമ്പറില്‍ അടങ്ങിയിട്ടുണ്ട്. ക്യാന്‍സറിനേയും പ്രമേഹത്തിനേയും ചെറുക്കുന്ന പ്രധാന ഘടകങ്ങളാണിവ.

കുക്കുമ്പറില്‍ മൂന്നു ലിഗ്നന്‍സ് ഉണ്ട്. ഇതില്‍ ഫിനോറെസിനോള്‍ എന്നത് രക്താര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. ലിഗ്നന്‍സ് കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ അകറ്റുന്നതിനും സഹായകമാണ്.

സപോനിന്‍ എന്നൊരു ഘടകവും കുക്കുമ്പറിലുണ്ട്. ഇത് പ്രമേഹത്തിനുള്ള ഒരു സ്വാഭാവിക മരുന്നാണ്. ഇത് കോശങ്ങളിലെ തടസങ്ങള്‍ നീക്കും. ഇതുവഴി ഇന്‍സുലിന്‍, ഗ്ലൈക്കൊജന്‍ എന്നിവ കോശങ്ങളിലേയ്ക്കു കടക്കും. ഇത് പ്രമേഹം തടയാന്‍ സഹായിക്കും.

കോശങ്ങളിലെ കൊഴുപ്പടിയുന്നതു തടയുവാനും കുക്കുമ്പര്‍ നല്ലതാണ്.

പൊട്ടാസ്യം, വൈറ്റമിന്‍ കെ, വൈറ്റമിന്‍ സി എന്നിവ കുക്കുമ്പറില്‍ ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ ഇവ ആരോഗ്യത്തിന് ഏറെ ഉത്തമവുമാണ്. ക്യാന്‍സര്‍ തടയും ഫലവര്‍ഗങ്ങള്‍

ആരോഗ്യം, ശരീരം, കുക്കുമ്പര്‍, വൈറ്റമിന്‍, കോശം, ക്യാന്‍സര്‍, രക്താര്‍ബുദം, പ്രമേഹം, ഡയബെറ്റിസ്, പൊട്ടാസ്യം,

English summary

Does Cucumber Treats Diabetes And Cancer

Is cucumber good for treating cancer and diabetes? Here are some of the reasons why eating cucumber helps in treating cancer and diabetes. Take a look.
Story first published: Wednesday, December 31, 2014, 12:55 [IST]