ആരോഗ്യം നന്നാക്കും ജീരകം!

Posted By:
Subscribe to Boldsky

ഭക്ഷണരുചി നന്നാക്കുന്ന പലതരം ചേരുവകളില്‍ ഒന്നാണ് ജീരകം. നോര്‍ത്തിന്ത്യന്‍ ഭക്ഷണങ്ങളില്‍ മുഖ്യം. മലയാളികളുടെ ഭക്ഷണരുചിയിലും ജീരകത്തിന് പ്രധാന സ്ഥാനമുണ്ട്.

ഭക്ഷണത്തിന് സ്വാദു നല്‍കുക എന്നതിലുപരിയായി പല ആരോഗ്യഗുണങ്ങളും ജീരകത്തിനുണ്ട്.

വാഴപ്പഴത്തിന്‍റെ മേന്മകള്‍

ഇത്തരം ആരോഗ്യവശങ്ങളെക്കുറിച്ച് കൂടുതലറിയൂ,

ദഹനം

ദഹനം

ദഹനത്തിന് ജീരകം കഴിയ്ക്കുന്നത് നല്ലതാണ്. ഇത് വെറുതെ കഴിയ്ക്കുകയോ വെള്ളം തിളപ്പിച്ച് ഉപയോഗിക്കുകയോ ചെയ്യാം. ദഹനത്തിന് പുറമെ ഛര്‍ദി, ദഹനക്കേട്, അസിഡിറ്റി എന്നിവ കുറയ്ക്കുന്നതിനും ജീരകം സഹായിക്കും.

ഇരുമ്പ്‌

ഇരുമ്പ്‌

ഇരുമ്പിന്റെ നല്ലൊരു ഉറവിടമാണ് ജീരകം. അതുകൊണ്ടു തന്നെ വിളര്‍ച്ചയുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന ഒന്ന്.

കോള്‍ഡ്

കോള്‍ഡ്

കോള്‍ഡ്, ചുമ, കഫക്കെട്ട് എന്നിവയ്ക്കും ജീരകം നല്ലതാണ്. ചുമയുള്ളപ്പോള്‍ ജീരകം കഴിച്ചാല്‍ കഫക്കെട്ട് വരാതിക്കാന്‍ ഇത് സഹായിക്കും.

മുറിവ്‌

മുറിവ്‌

മുറിവുണക്കാനുള്ള ശേഷിയും ജീരകത്തിനുണ്ട്. ആന്തരിക അവയവങ്ങളുടെ മുറിവുണക്കാന്‍ ഇതിന് സാധിക്കും.

പോഷകങ്ങള്‍

പോഷകങ്ങള്‍

ജീരകം പാന്‍ക്രിയാസില്‍ എന്‍സൈമുകള്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. ഇത് പോഷകങ്ങള്‍ വേഗം ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുകയും ചെയ്യും.

വിഷാംശം

വിഷാംശം

ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ കരളിനെ സഹായിക്കുവാനും ജീരകത്തിന് സാധിയ്ക്കും.

മുലപ്പാല്‍

മുലപ്പാല്‍

മുലയൂട്ടുന്ന അമ്മമാര്‍ ഇത് കഴിയ്ക്കുന്നത മുലപ്പാല്‍ ഉല്‍പാദനത്തിന് സഹായിക്കും.

അസിഡിറ്റി

അസിഡിറ്റി

അസിഡിറ്റിയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ജീരകം

Read more about: food, ഭക്ഷണം
English summary

Cumin Seeds Health Benefits

Cumin seed is a major cooking component in our kitchen. Besides making foods much tastier, it has healthy effects also,
Story first published: Friday, May 30, 2014, 15:35 [IST]
Subscribe Newsletter