കോളിഫഌവറിന്റെ ആരോഗ്യഗുണങ്ങള്‍

Posted By:
Subscribe to Boldsky

ക്യാബേജിന്റെ വര്‍ഗത്തില്‍ പെട്ട ഒന്നാണ് കോളിഫഌവര്‍. ഇതുപയോഗിച്ചുള്ള മസാലക്കറിയും ഗോബി മഞ്ചൂരിയനുമെല്ലാം പ്രസിദ്ധവുമാണ്.

ധാരാളം വൈറ്റമിനുകള്‍ അടങ്ങിയ ഒന്നാണ് കോളിഫഌവര്‍. ഇതില്‍ സിങ്ക്, മഗ്നീഷ്യം, സോഡിയം, സെലേനിയം തുടങ്ങി ധാരാളം ധുതക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവയോരോന്നും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ശരീരത്തിന് അത്യാവശ്യവുമാണ്.

ശരീരഭാരം കുറയ്ക്കാന്‍ തേന്‍വെള്ളം

കോളിഫഌവറിന്റെ ആരോഗ്യമേന്മകളെക്കുറിച്ചറിയേണ്ടേ,

ഹൃദയപ്രശ്‌നങ്ങള്‍

ഹൃദയപ്രശ്‌നങ്ങള്‍

ഹൃദയാരോഗ്യത്തിന് ചേര്‍ന്നൊരു പച്ചക്കറിയാണിത്. ഹൃദയപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും.

മലബന്ധം

മലബന്ധം

കോളിഫഌവറില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. മലബന്ധം പരിഹരിയ്ക്കുവാന്‍ ഇത് സഹായിക്കും.

ഫോളേറ്റ്, വൈറ്റമിന്‍

ഫോളേറ്റ്, വൈറ്റമിന്‍

കോളിഫഌവറില്‍ ധാരാളം ഫോളേറ്റ്, വൈറ്റമിന്‍ എ, ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പുതുകോശങ്ങളുടെ രൂപീകരണത്തിന് സഹായിക്കും. ഇതുകൊണ്ടുതന്നെ ഗര്‍ഭിണികള്‍ കോളിഫഌവര്‍ കഴിയ്ക്കുന്നത് നല്ലതാണ്.

 ആന്റി ഓക്‌സിഡന്റുകള്‍

ആന്റി ഓക്‌സിഡന്റുകള്‍

ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കും.

രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി

കോളിഫഌവറിലെ വൈറ്റമിന്‍ സി രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും.

കാല്‍സ്യം

കാല്‍സ്യം

കോളിഫഌവറില്‍ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഇത് എല്ലുകളുടെ ബലത്തിന് നല്ലതാണ്.

ക്യാന്‍സര്‍ പ്രതിരോധശേഷി

ക്യാന്‍സര്‍ പ്രതിരോധശേഷി

ക്രൂസിഫെറസ് ഫാമിലിയില്‍ പെടുന്ന ഒന്നായതു കൊണ്ട് ക്യാന്‍സര്‍ പ്രതിരോധശേഷിയും കോളിഫഌവറിനുണ്ട്. പ്രത്യേകിച്ച് ബ്രെസ്റ്റ് ക്യാന്‍സര്‍, ബ്ലാഡര്‍ ക്യാന്‍സര്‍, ലംഗ് ക്യാന്‍സര്‍ എന്നിവ ചെറുക്കുവാന്‍.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

കോളിഫഌവറില്‍ കലോറി തീരെ കുറവാണ്. ഇതുകൊണ്ടുതന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളുടെ പട്ടികയില്‍ കോളിഫഌവറും ഉള്‍പ്പെടുത്താം.

English summary

Cauliflower Health Benefits

Benefits of cauliflower are many. To know the health benefits of cauliflower read on and make cauliflower a part of your daily diet,
Story first published: Wednesday, February 12, 2014, 11:29 [IST]