For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണശേഷി ഉയര്‍ത്താന്‍ വിറ്റാമിന്‍ ഡി

|

ശരീരത്തിനാവശ്യമായ കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനുകളില്‍ ഒന്നാണ്‌ വിറ്റാമിന്‍ ഡി. കാത്സ്യത്തിന്റെ ശരിയായ ഉപഭോഗത്തിന്‌ ഇവ സഹായിക്കും. അതിന്‌ പുറമെ രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും വളരെ പ്രധാനപ്പെട്ട ലൈംഗിക ഹോര്‍മോണുകള്‍ ഉത്‌പാദിപ്പിക്കുകയും ചെയ്യും. ശരീരത്തിലെ ലൈംഗിക ഹോര്‍മോണുകളുടെ അഭാവം വന്ധ്യത, പിസിഒഎസ്‌, പിഎംഎസ്‌ തുടങ്ങിയ ഉത്‌പാദന ശേഷി പ്രശ്‌നങ്ങളിലേയ്‌ക്ക്‌ വഴി തെളിയിക്കാറുണ്ട്‌.

ആവശ്യമായ വിറ്റാമിന്‍ ഡി ശരീരത്തിന്‌ ലഭിക്കുന്നതിനായുള്ള എളുപ്പ വഴി ആഹാരത്തില്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം ഉള്‍പ്പെടുത്തുക എന്നതാണ്‌. വിറ്റാമിന്‍ ഡി വന്ധ്യതയ്‌ക്കുള്ള സാധ്യത കുറച്ച്‌ സ്‌ത്രീകളിലെ ഗര്‍ഭധാരണം എളുപ്പമാകാന്‍ സഹായിക്കും.

വിറ്റാമിന്‍ ഡി അടങ്ങിയ നിരവധി ഭക്ഷണങ്ങള്‍ ഉണ്ട്‌.

മുട്ട

മുട്ട

പോഷകഗുണമേറെയുള്ള മുട്ട വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി12, പ്രോട്ടീന്‍ എന്നിവയുടെ ഒരു നല്ല സ്രോതസ്സാണ്‌.

സൂര്യപ്രകാശം

സൂര്യപ്രകാശം

സൂര്യപ്രകാശം ഒരു ആഹാരമല്ലെങ്കില്‍ വിറ്റാമിന്‍ ഡിയുടെ ഏറ്റവും പ്രധാന സ്രോതസ്സാണ്‌. സൂര്യപ്രകാശം ചെറിയ രീതിയില്‍ ഏല്‍ക്കുന്നത്‌ വന്ധ്യതയ്‌ക്കുള്ള സാധ്യത കുറയ്‌ക്കാന്‍ സഹായിക്കും

സലാമി

സലാമി

സലാമി, ഹാം, സോസേജ്‌ എന്നിവ മാംസ ഭക്ഷണം കഴിക്കുന്നവര്‍ക്കെല്ലാം ഇഷ്‌ടമാണ്‌. ഇവയെല്ലാം വിറ്റാമിന്‍ ഡി അടങ്ങിയിട്ടുള്ളവയാണ്‌. പായ്‌ക്ക്‌ ചെയ്‌ത സലാമി കഴിക്കുന്നത്‌ കഴിവതും ഒഴിവാക്കുക. ഇവയിലടങ്ങിയിരിക്കുന്ന ബാക്‌ടീരിയ ശരീരത്തിന്‌ നല്ലതല്ല.

മത്തി

മത്തി

ദിവസം വേണ്ട കാത്സ്യത്തിന്റെ 33 ശതമാനം മത്തിയിലടങ്ങിയിട്ടുണ്ട്‌. വിറ്റാമിന്‍ ഡിയും വിവിധ പ്രോട്ടീനുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്‌.

കക്ക

കക്ക

വിറ്റാമിന്‍ ഡി അടങ്ങിയിട്ടുള്ള മറ്റൊരു സമുദ്രവിഭവമാണിത്‌. കക്ക കഴിക്കുന്നത്‌ സ്‌ത്രീകളുടെ ഗര്‍ഭധാരണശേഷി ഉയര്‍ത്തും. സിങ്ക്‌, സെലിനിയം, മാംഗനീസ്‌, ചെമ്പ്‌ എന്നിവയും ഇതിലടങ്ങിയിട്ടുണ്ട്‌.

സാല്‍മണ്‍

സാല്‍മണ്‍

സാല്‍മണ്‍, ട്യൂണ,മുഴു മത്സ്യം എന്നിവയില്‍ വിറ്റാമിന്‍ ഡി മാത്രമല്ല ഒമേഗ 3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്‌.

കൂണ്‍

കൂണ്‍

വിറ്റാമിന്‍ ഡിയ്‌ക്ക്‌ പുറമെ കൂണില്‍ വിറ്റാമിന്‍ ബി5 ഉം അടങ്ങിയിട്ടുണ്ട്‌. സ്‌ത്രീകളിലെ ഗര്‍ഭധാരണ ശേഷി ഉയര്‍ത്താന്‍ സഹായിക്കുന്ന നല്ല ആഹാരങ്ങളില്‍ ഒന്നാണ്‌ ചെറുതായി വേവിച്ച വെളുത്ത കൂണ്‍.

സോയ ഉത്‌പന്നങ്ങള്‍

സോയ ഉത്‌പന്നങ്ങള്‍

പൊടിച്ച സോയ ഉത്‌പന്നങ്ങളായ തോഫു , സോയ പാല്‍ എന്നിവയില്‍ വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്‌.

മീനെണ്ണ

മീനെണ്ണ

ഇതിന്റെ മണവും രുചിയും അത്ര നല്ലതല്ലെങ്കിലും വിറ്റാമിന്‍ ഡിയുടെ ഒരു നല്ല സ്രോതസ്സാണിത്‌. ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്‌. ഒരു ടേബിള്‍ സ്‌പൂണ്‍ മീനെണ്ണ ശരീരത്തിനാവശ്യമായ വിറ്റാമിന്‍ ഡി നല്‍കും.

English summary

Vitamin D Foods For Fertility

Vitamin D is one of the essential fat soluble vitamin that is required by the body. It helps in the proper consumption of calcium, improves immune functions and most importantly produces sex hormones. Lack of sex hormones in the body can lead to reproductive health issues like PCOS, infertility and PMS.
X
Desktop Bottom Promotion