For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയം കാക്കും കടല്‍ വിഭവങ്ങള്‍

|

കടല്‍ വിഭവങ്ങള്‍ക്ക് ഗുണങ്ങള്‍ പലതുണ്ട്. പ്രധാനമായും ഇവ ഹൃദയത്തിന് നല്ലതാണെന്നതു തന്നെയാണ് ഗുണം.

മിക്കവാറും എല്ലാ കടല്‍ വിഭവങ്ങളിലും ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. സിങ്കിനു പുറമെ കാല്‍സ്യം പോലുള്ള പലതരം ധാതുക്കള്‍ കൊണ്ടും ഇവ സമ്പന്നമാണ്.

ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന പലതരം കടല്‍ വിഭവങ്ങളെക്കുറിച്ച് അറിയൂ.

ഹൃദയം കാക്കും കടല്‍ വിഭവങ്ങള്‍

ഹൃദയം കാക്കും കടല്‍ വിഭവങ്ങള്‍

സാല്‍മണ്‍ എന്ന മീന്‍ ഹൃദയത്തിനു മാത്രമല്ല, ഓര്‍മശക്തിയുണ്ടാകാനും നല്ലതു തന്നെ. ഇതില്‍ വൈറ്റമിന്‍ എ, ഡി എന്നിവ അടങ്ങിയിട്ടുണ്ട്.

ഹൃദയം കാക്കും കടല്‍ വിഭവങ്ങള്‍

ഹൃദയം കാക്കും കടല്‍ വിഭവങ്ങള്‍

കക്കയിറച്ചിയില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിന് മാത്രമല്ല, പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തിനും ഇത് ഗുണം ചെയ്യും.

ഹൃദയം കാക്കും കടല്‍ വിഭവങ്ങള്‍

ഹൃദയം കാക്കും കടല്‍ വിഭവങ്ങള്‍

ട്രൗട്ട് എന്ന ഒരിനം മത്സ്യമുണ്ട്. ഇതും ആരോഗ്യത്തിന് വളരെ ഉത്തമം തന്നെ. ഇതില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകളുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് വളരെ പ്രധാനവുമാണ്.

ഹൃദയം കാക്കും കടല്‍ വിഭവങ്ങള്‍

ഹൃദയം കാക്കും കടല്‍ വിഭവങ്ങള്‍

ഞണ്ടും ഹൃദയത്തിനു ചേര്‍ന്ന നല്ലൊന്നാന്തരം ഭക്ഷണം തന്നെയാണ്. ഇതില്‍ സോഡിയത്തിന്റെ അളവ് കൂടുതലാണ്. അതുകൊണ്ടു തന്നെ ഉപ്പു കുറച്ചു വേണം പാചകം ചെയ്യാന്‍. ഒമേഗ ത്രീ ഫാറ്റി ആസിഡുകളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ഹൃദയം കാക്കും കടല്‍ വിഭവങ്ങള്‍

ഹൃദയം കാക്കും കടല്‍ വിഭവങ്ങള്‍

ചെമ്മീന്‍ പലരുടേയും ഇഷ്ടവിഭവമാണ്. ഇതില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാന്‍സര്‍ തടയാനും ചെറുപ്പം നില നിര്‍ത്താനും ഇത് സഹായിക്കും. ഇവ പാകത്തിനു മാത്രം വേവിയ്ക്കുക. കൂടുതല്‍ വേവിയ്ക്കുന്നത് ഇതിലെ പോഷകങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കും.

ഹൃദയം കാക്കും കടല്‍ വിഭവങ്ങള്‍

ഹൃദയം കാക്കും കടല്‍ വിഭവങ്ങള്‍

മത്തിയാണ് ഹൃദയാരോഗ്യത്തിനു ചേര്‍ന്ന മറ്റൊരു കടല്‍ മത്സ്യം. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകളാണ് ഹൃദയത്തെ സംരക്ഷിക്കുന്നത്.

ഹൃദയം കാക്കും കടല്‍ വിഭവങ്ങള്‍

ഹൃദയം കാക്കും കടല്‍ വിഭവങ്ങള്‍

കാരി, മുഷി തുടങ്ങിയ മത്സ്യങ്ങളും ഹൃദയാരോഗ്യത്തിനു ചേര്‍ന്നവ തന്നെ. ഇവ വറുത്തു കഴിയ്ക്കുന്നത് ഒഴിവാക്കണം.

ഹൃദയം കാക്കും കടല്‍ വിഭവങ്ങള്‍

ഹൃദയം കാക്കും കടല്‍ വിഭവങ്ങള്‍

ക്രെ ഫിഷ് എന്ന ഒരിനമുണ്ട്. ഏതാണ്ട് ചെമ്മീനോട് രൂപസാമ്യമുള്ള തോടുള്ള തരം മത്സ്യമാണ് ഇത്. ഇതും ആരോഗ്യത്തിന് ചേര്‍ന്ന ഒന്നു തന്നെ. ഇതില്‍ ധാരാളം വൈറ്റമിന്‍ ബി 12 അടങ്ങിയിട്ടുണ്ട്.

ഹൃദയം കാക്കും കടല്‍ വിഭവങ്ങള്‍

ഹൃദയം കാക്കും കടല്‍ വിഭവങ്ങള്‍

ഹാഡോക്ക് എന്ന ഒരിനം മത്സ്യമുണ്ട്. ഇതു ആരോഗ്യത്തിന് ചേര്‍ന്നതു തന്നെ. ഇതും ഹൃദയാരോഗ്യത്തിന് വളരെ നല്ലതു തന്നെയാണ്. ഇതില്‍ മ്ഗ്നീഷ്യം, നിയാസിന്‍, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

English summary

Heart, Health, Body, Vitamin, Fish, Antioxidant, Cancer, ഹൃദയം, ആരോഗ്യം, ശരീരം, വൈറ്റമിന്‍, മീന്‍, ക്യാന്‍സര്‍, ആന്റി ഓക്‌സിഡന്റ്

seafood is heart healthy because they contain good cholesterol or omega-3-fatty acids. So if fish is cooked in the right way, it is extremely heart healthy. Some of the healthy seafood like prawns and oysters also come under the category of calcium rich foods. Calcium rich foods are a necessity for women who are have weak bones.
Story first published: Sunday, February 3, 2013, 11:20 [IST]
X
Desktop Bottom Promotion