For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മീന്‍ ആരോഗ്യകരമായി പാകം ചെയ്യൂ

|

മീന്‍ ആരോഗ്യത്തിന് വളരെ നല്ല ഒരു ഭക്ഷണമാണ്. ഇറച്ചി പോലെ തടി കൂട്ടുമെന്ന പേടിയും വേണ്ട. ഇതു മാത്രമല്ല, ഹൃദയത്തിന്റെ ആരോഗ്യത്തിനും മറ്റും ഇത് ഏറെ ഗുണകരവുമാണ്. മിക്കവാറും അസുഖങ്ങള്‍ക്ക് മീന്‍ വിലക്കുമല്ല.

എന്നാല്‍ ആരോഗ്യഗുണങ്ങള്‍ പൂര്‍ണമായും ലഭിക്കണമെങ്കില്‍ ഇത് ഏതു രീതിയാണ് പാചകം ചെയ്യേണ്ടതെന്നതും വളരെ പ്രധാനമാണ്. വറുത്തു കഴിച്ചാല്‍ രുചികരമാണെങ്കിലും ഇത് ആരോഗ്യകരമല്ല. കൊഴുപ്പ്, കൊളസ്‌ട്രോള്‍ അടക്കമുള്ള പല രോഗങ്ങള്‍ക്കും ഇത് കാരണമാകുകയും ചെയ്യും.

ആരോഗ്യകരമായ രീതിയില്‍ മത്സ്യം എങ്ങനെ പാചകം ചെയ്യാമെന്നു നോക്കൂ.

മീന്‍ ആരോഗ്യകരമായി പാകം ചെയ്യൂ

മീന്‍ ആരോഗ്യകരമായി പാകം ചെയ്യൂ

മീന്‍കറിയാണ് മിക്കവാറും എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വഴി. ഇത് ആരോഗ്യകരവുമാണ്. നാടന്‍ രീതിയില്‍ കുടംപുളി, പുളി, മസാലകള്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന മീന്‍കറി ഇഷ്ടപ്പെടാത്തവര്‍ ചുരുക്കം.

മീന്‍ ആരോഗ്യകരമായി പാകം ചെയ്യൂ

മീന്‍ ആരോഗ്യകരമായി പാകം ചെയ്യൂ

മീന്‍ പൊള്ളിച്ചതും രുചികരമായ രീതിയില്‍ പാചകം ചെയ്യാനുള്ള ഒരു വഴിയാണ്. ഇത് വറുത്തതിന്റെ ഒരു സ്വാദ് തരുമെന്നു മാത്രമല്ല, ഇതിനേക്കാള്‍ സ്വാദിഷ്ടവുമാണ്. ആരോഗ്യത്തിനും ദോഷം വരുത്തില്ല.

മീന്‍ ആരോഗ്യകരമായി പാകം ചെയ്യൂ

മീന്‍ ആരോഗ്യകരമായി പാകം ചെയ്യൂ

മീന്‍ ബേക്കു ചെയ്യുന്നതാണ് ഒരു വഴി. മൈക്രോവേവ് ഇന്ന് മിക്കവാറും അടുക്കളകളുടെ ഭാഗമായതിനാല്‍ ഇതിന് ബുദ്ധിമുട്ടുമില്ല. രുചികരമായ രീതിയില്‍ മീന്‍ ഈ രീതിയില്‍ കഴിയ്ക്കാനുമാകും.

മീന്‍ ആരോഗ്യകരമായി പാകം ചെയ്യൂ

മീന്‍ ആരോഗ്യകരമായി പാകം ചെയ്യൂ

മീന്‍ കൊണ്ടുള്ള സൂപ്പും ഇഷ്ടമുള്ളവര്‍ക്ക് ഉപയോഗിക്കാം. ഇതിനായി ഉപയോഗിക്കുന്ന മത്സ്യം വേവിച്ചതോ സ്‌മോക്ക്ഡ് ഫിഷോ ആവാം.

മീന്‍ ആരോഗ്യകരമായി പാകം ചെയ്യൂ

മീന്‍ ആരോഗ്യകരമായി പാകം ചെയ്യൂ

ഗ്രില്‍ ചെയ്ത് മത്സ്യം മറ്റൊരു പാചകരീതിയാണ്. ഗ്രില്‍ ഉള്ള മൈക്രോവേവുണ്ടെങ്കില്‍ ഇത് എളുപ്പം ചെയ്യാം. ഇങ്ങനെ മീന്‍ പാചകം ചെയ്യുമ്പോള്‍ കൊഴുപ്പ് തീരെ കുറവാണ്. തടി കുറയ്ക്കാന്‍ നോക്കുന്നവര്‍ക്ക് കഴിയ്ക്കാന്‍ പറ്റിയ പാചകരീതി.

മീന്‍ ആരോഗ്യകരമായി പാകം ചെയ്യൂ

മീന്‍ ആരോഗ്യകരമായി പാകം ചെയ്യൂ

ചില മത്സ്യങ്ങള്‍ എണ്ണയില്ലാതെ തന്നെ വറുക്കാം. നെയ്യുള്ള തരം മത്സ്യങ്ങള്‍ തെരഞ്ഞെടുക്കണമെന്നു മാത്രം. നോണ്‍സ്റ്റിക് പാന്‍ വേണം ഇതിന് ഉപയോഗിക്കാനും. നേര്‍മയായി മുറിച്ച കഷ്ണങ്ങള്‍ ഇത്തരത്തില്‍ വേഗം വെന്തുകിട്ടും.

മീന്‍ ആരോഗ്യകരമായി പാകം ചെയ്യൂ

മീന്‍ ആരോഗ്യകരമായി പാകം ചെയ്യൂ

മീന്‍കറിയില്‍ അല്‍പം വ്യത്യസ്തത വേണമെന്നുള്ളവര്‍ക്ക് സോസ് ചേര്‍ത്ത് കറി വയ്ക്കാം. ഇത് ചൈനീസ് രീതിയാണെന്നു മാത്രം.

Read more about: health fish ആരോഗ്യം
English summary

Fish, Cooking, Fish Curry, Fish Fry, Fat, Oil, Health, മീന്‍, മത്സ്യം, പാചകം, മീന്‍കറി, കൊഴുപ്പ്, ആരോഗ്യം, എണ്ണ

It is indeed very difficult to cook fish. A cook can be termed as an gourmet chef only when he or she learns to cook fish perfectly. That is a basic culinary rule. The difficulty in cooking fish comes because it is very delicate. Unlike meat, fish can be easily over-cooked or under-cooked. Apart from the taste, there is also the question of nutrients when it comes to cooking fish.
X
Desktop Bottom Promotion