For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കും ബ്രേക് ഫാസ്റ്റുകള്‍

|

തടി കുറയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവരും ശ്രമിയ്ക്കുന്നവരുമാണ് എല്ലാവരും. തടി കുറയ്ക്കുന്നത് ആരോഗ്യകരമായ മാര്‍ഗത്തിലൂടെ വേണമെന്നതും വളരെ പ്രധാനമാണ്.

പ്രാതല്‍ ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമാണെന്നു പറയുന്നതില്‍ തെറ്റില്ല. എന്നാല്‍ ഈ പ്രാതല്‍ ആരോഗ്യഗുണങ്ങള്‍ നിറഞ്ഞതും കൊഴുപ്പില്ലാത്തതുമായിരിക്കണം.

ബ്രേക് ഫാസ്റ്റ് ഉപേക്ഷിച്ചു തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നത് നല്ലൊരു ശീലമല്ല. എന്നാല്‍ ബ്രേക് ഫാസ്റ്റ് തടി കൂട്ടില്ലെന്ന് ഉറപ്പു വരുത്തുകയും വേണം.

തടി കുറയ്ക്കാന്‍, കൂട്ടാതിരിയ്ക്കാന്‍ സഹായിക്കുന്ന ചില പ്രാതലുകളെക്കുറിച്ചറിയൂ,

പുഴുങ്ങിയ മുട്ട

പുഴുങ്ങിയ മുട്ട

പുഴുങ്ങിയ മുട്ട തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രാതലാണ്. ഇതില്‍ കുരുമുളകുപൊടി ചേര്‍ക്കുന്നത് കൂടുതല്‍ ഉത്തമം.

ചെന്ന

ചെന്ന

പാലിനും പാലുല്‍പന്നങ്ങള്‍ക്കും പകരം ചെന്ന കഴിയ്ക്കാം. ഇത് കാല്‍സ്യ സമ്പുഷ്ടമായ, കൊഴുപ്പില്ലാത്ത പാലുല്‍പന്നമാണ്.

ഓട്‌സ്

ഓട്‌സ്

തടി കുറയ്ക്കാനാഗ്രഹിയ്ക്കുന്നവര്‍ക്കു കഴിയ്ക്കാവുന്ന ഏറ്റവും ഉത്തമമായ പ്രാതലാണ് ഓട്‌സ്. കൊഴുപ്പടങ്ങാത്ത ഈ ഭക്ഷണം ശരീരത്തിനു വേണ്ട എല്ലാ പോഷകാശങ്ങളും നല്‍കുകയും ചെയ്യുന്നു.

ഫ്രൂട്‌സ്‌

ഫ്രൂട്‌സ്‌

സാ്ന്‍ഡ്‌വിച്ചിനൊപ്പം പഴങ്ങള്‍ ചേര്‍ത്ത് ഫ്രൂട്‌സ് സാന്‍ഡ് വിച്ചുണ്ടാക്കാം.

ടൊമാറ്റോ ദോശ

ടൊമാറ്റോ ദോശ

എണ്ണയും നെയ്യുമെല്ലാം കുറച്ച് സ്വാദോടെ ദോശ കഴിയ്ക്കണമെങ്കില്‍ ടൊമാറ്റോ ദോശ പരീക്ഷിയ്ക്കാം.

ബ്രെഡില്‍ മുട്ട

ബ്രെഡില്‍ മുട്ട

ബ്രെഡില്‍ മുട്ട പൊരിച്ചതും അധികം തടി കൂട്ടാത്ത ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പിയാണ്.

തക്കാളി, പനീര്‍ സാന്‍ഡ്‌വിച്ച്‌

തക്കാളി, പനീര്‍ സാന്‍ഡ്‌വിച്ച്‌

തക്കാളി, പനീര്‍, എന്നിവ വച്ച സാന്‍്ഡവിച്ചും കൊഴുപ്പടങ്ങാത്ത നല്ലൊരു പ്രഭാതഭക്ഷണം തന്നെയാണ്.

മഷ്‌റൂം പനീര്‍ സാന്‍ഡ്‌വിച്ച്‌

മഷ്‌റൂം പനീര്‍ സാന്‍ഡ്‌വിച്ച്‌

മഷ്‌റൂം പനീര്‍ സാന്‍ഡ്‌വിച്ചും തടി കൂട്ടാത്തൊരു പ്രാതല്‍ തന്നെ.

ഇഡ്ഢലി

ഇഡ്ഢലി

ഇഡ്ഢലി ആവിയില്‍ വേവിയ്ക്കുന്നതു കൊണ്ടുതന്നെ ആരോഗ്യവശങ്ങള്‍ ഏറെയുള്ളൊരു ഭക്ഷണമാണ്. ഇതില്‍ പച്ചക്കറികള്‍ ചേര്‍ത്ത് കൂടുതല്‍ സ്വാദിഷ്ടവും പോഷകസമൃദ്ധവുമാക്കാം.

ചിക്കന്‍ സ്റ്റഫ്ഡ് ബണ്‍

ചിക്കന്‍ സ്റ്റഫ്ഡ് ബണ്‍

ചിക്കന്‍ സ്റ്റഫ്ഡ് ബണ്ണും ആരോഗ്യകരമായ ഒരു ബ്രേക്ഫാസ്റ്റ് ഐഡിയ തന്നെ. വയര്‍ പെട്ടെന്ന് നിറഞ്ഞ തോന്നല്‍ ഇതു നല്‍കും. വെജിറ്റേറിയന്‍ കഴിയ്ക്കുന്നവര്‍ക്ക് ഉരുളക്കിഴങ്ങ് സ്റ്റഫ് ചെയ്യാന്‍ ഉപയോഗിക്കാം.

സലാമി ലെറ്റൂസ്

സലാമി ലെറ്റൂസ്

സലാമി ലെറ്റൂസ് ആരോഗ്യകരമായ മറ്റൊരു പ്രാതല്‍ വിഭവമാണ്. ഇതില്‍ കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും കുറവാണ്. തടി കൂട്ടുമെന്ന ഭയം വേണ്ട.

ഉപ്പുമാവ്

ഉപ്പുമാവ്

ഉപ്പുമാവ് തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കു പരീക്ഷിയ്ക്കാവുന്ന മറ്റൊരു ബ്രേക്ഫാസ്റ്റാണ്. റവ, സേമിയ, അവര്‍ എന്നിവയുപയോഗിച്ച് ഉപ്പുമാവുണ്ടാക്കാം. നുറക്കു ഗോതമ്പും ഉപ്പുമാവുണ്ടാക്കാന്‍ ഉപയോഗിക്കാം.

തവിടു കളയാത്ത അരി ഇഡ്ഢലി

തവിടു കളയാത്ത അരി ഇഡ്ഢലി

തവിടു കളയാത്ത അരി കൊണ്ട് ഇഡ്ഢലിയുണ്ടാക്കാം. തടി കുറയാന്‍ സഹായിക്കുന്ന, ആരോഗ്യകരമായ ഒരു വിഭവമാണിത്.

ദോക്ല

ദോക്ല

ദോക്ല ഒരു ഗുജറാത്തി വിഭവമാണ്. ഇത് ആരോഗ്യഗുണങ്ങള്‍ നിറഞ്ഞ, അതേ സമയം കൊഴുപ്പില്ലാത്ത ഒരു പ്രാതലാണ്. ആവിയില്‍ വേവിയ്ക്കുന്ന ഈ വിഭവവും തടി കുറയക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കു പരീക്ഷിയ്ക്കാം.

English summary

Healthy Breakfast Recipies For Weight Loss

Breakfast is the most important meal of the day. As the saying goes, you should eat breakfast like a king! However, many dieters eat light breakfast to lose weight. Well, if you follow your diet chart properly, then you can aid weight loss very easily.
 
 
Story first published: Tuesday, August 27, 2013, 6:29 [IST]
X
Desktop Bottom Promotion