For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുളപ്പിച്ച ധാന്യങ്ങള്‍ കഴിച്ചാല്‍

By VIJI JOSEPH
|

പയര്‍, ധാന്യങ്ങള്‍, അണ്ടി വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയൊക്കെ മുളപ്പിച്ച് ഉപയോഗിക്കാവുന്നവയാണ്.
ഏറെ പ്രോട്ടീനും പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. മുളപ്പിക്കുന്നത് വഴി അവയിലെ ധാതുക്കളും,
വിറ്റാമിനുകളും, പോഷകങ്ങളും ശരീരത്തിലേക്ക് എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ സാധിക്കും.
ദഹനത്തിന് പ്രശ്നമുണ്ടാക്കുന്ന ഫൈലേറ്റ്സ് പോലുള്ള ഘടകങ്ങളുടെ ദോഷം കുറയ്ക്കാന്‍ മുളപ്പിച്ചവ
സഹായിക്കും. ഇവ സങ്കീര്‍ണ്ണമായ കൊഴുപ്പുകളെ വിഘടിപ്പിക്കുകയും, ദഹനത്തിന് സഹായിക്കുന്ന
എന്‍സൈമുകളെ ഉത്പാദിപ്പിക്കുകയും ചെയ്യും. വെള്ളത്തില്‍ മുക്കിവെച്ച് ധാന്യങ്ങളും,
പയറുവര്‍ഗ്ഗങ്ങളുമൊക്കെ മുളപ്പിക്കാവുന്നതാണ്.

ബദാം പോലുള്ളവ മുളപ്പിക്കുന്നത് വഴി അവയില്‍ ഒളിഞ്ഞിരിക്കുന്ന പോഷകങ്ങളെ പുറത്തെടുക്കാനാവും.
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ലൈപേസ് എന്ന ഘടകം മുളപ്പിച്ച ബദാമിലുണ്ട്.
ആല്‍ഫാല്‍ഫ, മുള്ളങ്കി, കോളിഫ്ലവര്‍, സോയബീന്‍ തുടങ്ങിയവയിലൊക്കെ രോഗങ്ങളെ ചെറുക്കാന്‍
സഹായിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. പ്രായാധിക്യത്തെ ചെറുക്കുന്ന ആന്‍റി ഓക്സിഡന്‍റുകളും
ഇവയിലടങ്ങിയിട്ടുണ്ട്.

ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍ കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് മുളപ്പിച്ച
ധാന്യങ്ങളും, പയര്‍ വര്‍ഗ്ഗങ്ങളും കഴിക്കുന്നത്. ചെറുപയര്‍, കടല, വെള്ളക്കടല, വന്‍പയര്‍
തുടങ്ങിയവയൊക്കെ നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്നവയാണ്. മുളപ്പിച്ച് പാചകം ചെയ്യുന്ന
രീതി നൂറ്റാണ്ടുകളായി ഇവിടെ നിലവിലുണ്ട്. മുളപ്പിച്ച അല്‍ഫാല്‍ഫയില്‍ മാംഗനീസ്, വിറ്റാമിന്‍
എ, ബി.സി, ഇ, കെ തുടങ്ങിയവയും അമിനോ ആസിഡുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.

ധാന്യങ്ങളും, പയറുവര്‍ഗ്ഗങ്ങളഉം മുളപ്പിച്ച് കഴിക്കുന്നതിന്‍റെ ഗുണങ്ങളാണ് ഇവിടെ പറയുന്നത്.

1. എന്‍സൈമുകള്‍

1. എന്‍സൈമുകള്‍

വേവിക്കാത്ത പച്ചക്കറികളിലും, പഴങ്ങളിലും അടങ്ങിയതിനേക്കാള്‍ ഉയര്‍ന്ന

അളവില്‍ എന്‍സൈമുകള്‍ അടങ്ങിയവയാണ് മുളപ്പിച്ചവ. എന്‍സൈമുകളെന്നാല്‍ ഒരു തരം പ്രോട്ടീനുകളാണ്.

ഇവ വിറ്റാമിനുകളും, മിനറലുകളും, അമിനോ ആസിഡുകളും, ഫാറ്റി ആസിഡുകളും കൂടുതലായി ആഗിരണം

ചെയ്യാന്‍ സഹായിക്കുന്ന ഒരു ഉത്പ്രേരകമായി പ്രവര്‍ത്തിക്കും.

2. പ്രോട്ടീന്‍

2. പ്രോട്ടീന്‍

പയര്‍വര്‍ഗ്ഗങ്ങള്‍, പരിപ്പ്, വിത്തുകള്‍, ധാന്യങ്ങള്‍

തുടങ്ങിയവലടങ്ങിയിരിക്കുന്ന പ്രോട്ടീന്‍റെ അളവ് മുളപ്പിക്കുന്നതോടെ ഗണ്യമായി വര്‍ദ്ധിക്കും.

ശരീരത്തിന്‍റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും മുളപ്പിച്ച ധാന്യ, പയര്‍ വര്‍ഗ്ഗങ്ങള്‍

കഴിക്കുന്നത് സഹായിക്കും.

3. നാരുകള്‍

3. നാരുകള്‍

ദഹനത്തിനും, ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന നാരുകള്‍ മുളകളില്‍

ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ നിന്ന് ടോക്സിനുകളും, അനാവശ്യമായ കൊഴുപ്പും

പുറന്തള്ളാന്‍ നാരുകള്‍ സഹായിക്കും.

4. വിറ്റാമിനുകള്‍

4. വിറ്റാമിനുകള്‍

മുളപ്പിക്കുന്നത് വഴി അവയിലെ വിറ്റാമിനുകള്‍ വര്‍ദ്ധിക്കും. വിറ്റാമിന്‍

എ, ബി കോംപ്ലക്സ്, സി, ഇ എന്നിവ ഇവയില്‍ പ്രധാനമാണ്. ചിലതിലടങ്ങിയ വിറ്റാമിനുകളില്‍

ഇരുപത് ശഥമാനത്തോളം വര്‍ദ്ധന വരുത്താന്‍ മുളപ്പിക്കല്‍ വഴി സാധിക്കും.

5. അമിനോ ആസിഡ്

5. അമിനോ ആസിഡ്

ശരിയായ ആഹാരരീതി ഇല്ലാത്തത് മൂലം ശരീരത്തിലെ അമിനോ ആസിഡിന്‍റെ

അളവില്‍ കുറവ് അനുഭവപ്പെടാം. ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന ഘടകമായ അമിനോ

ആസിഡുകള്‍ ശരീരത്തിന് ലഭിക്കാന്‍ മുളപ്പിച്ച ഭക്ഷ്യധാന്യങ്ങളും, പയര്‍വര്‍ഗ്ഗങ്ങളും സഹായിക്കും.

6. ധാതുക്കള്‍

6. ധാതുക്കള്‍

ശരീരത്തിന് വേഗത്തില്‍ ഉപയോഗപ്പെടുത്താവുന്ന പലതരം ധാതുക്കള്‍ മുളകളില്‍

അടങ്ങിയിട്ടുണ്ട്. കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ ആല്‍ക്കലൈന്‍ മിനറലുകള്‍ ഇവയില്‍

അടങ്ങിയിട്ടുണ്ട്. ദഹനസമയത്ത് പ്രോട്ടീനുകള്‍ വേഗത്തില്‍ ആഗിരണം ചെയ്യാന്‍ ഇവ സഹായിക്കും.

7. കീടനാശിനികള്‍ ഒഴിവാക്കുക

7. കീടനാശിനികള്‍ ഒഴിവാക്കുക

വിത്തുകള്‍, ധാന്യങ്ങള്‍, പരിപ്പുകള്‍, പയര്‍ തുടങ്ങിയവ

വീട്ടില്‍ തന്നെ എളുപ്പത്തില്‍ മുളപ്പിക്കാനാവുന്നവയാണ്. രാസവസ്തുക്കള്‍ ചേര്‍ത്ത്

വ്യാവസായികമായി ഇത്തരം മുളപ്പിക്കല്‍ നടത്തുന്ന വലിയ കമ്പനികളുടെ ഉത്പന്നങ്ങള്‍

ഉപയോഗിക്കുന്നത് വഴിയുള്ള ദോഷങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും.

8. ഊര്‍ജ്ജം

8. ഊര്‍ജ്ജം

മുളപ്പിക്കല്‍ എന്നത് ഒരു ജീവന്‍റെ ആരംഭദശയാണ്. ഈ സമയത്തുള്ള അവയിലെ

മറഞ്ഞിരിക്കുന്ന ഊര്‍ജ്ജം മുളകള്‍ കഴിക്കുന്നതിലൂടെ സ്വന്തമാക്കാം. ബദാം മുളപ്പിച്ച് കഴിക്കുന്നത്

വഴി അവയിലെ ലൈപേസ് എന്ന എന്‍സൈം ശരീരത്തിലെത്തുകയും അത് കൊഴുപ്പിനെ ഊര്‍ജ്ജത്തിനായി

വിഘടിപ്പിക്കുകയും ചെയ്യും.

9. വിലക്കുറവ്

9. വിലക്കുറവ്

മാംസം, പഴങ്ങള്‍ പോലുള്ള പ്രോട്ടീനും, ന്യൂട്രിയന്‍റുകളും ധാരാളമടങ്ങിയ

വസ്തുക്കള്‍ വില കൂടുതലുള്ളവയാണ്. എന്നാല്‍ മുളപ്പിക്കാനുള്ള ധാന്യങ്ങളും മറ്റും വിലക്കുറവുള്ളതും

വര്‍ഷം മുഴുവന്‍ ലഭ്യമാകുന്നതുമാണ്.

10. വൈവിധ്യപൂര്‍ണ്ണം

10. വൈവിധ്യപൂര്‍ണ്ണം

വൈവധ്യമാര്‍ന്നതാണ് മുളപ്പിച്ച ധാന്യങ്ങളും, പയറുവര്‍ഗ്ഗങ്ങളും. അവ

അതേപടിയോ, വേവിച്ചോ കഴിക്കാം. അതിനാല്‍ തന്നെ പ്രാദേശികമായ രുചിഭേദങ്ങള്‍ക്കനുസരിച്ചും,

ജീവിതരീതിക്കനുസരിച്ചും അവ ഉപയോഗിക്കാനാവും.

Read more about: food ഭക്ഷണം
English summary

health benefits eating sporuts

Sprouts are highly nutritional and protein rich 
 source of natural food. Pulses, Nuts, Seeds, Grains, and Beans can be 
 sprouted. Sprouting helps in absorption of minerals and increase their 
 protein, vitamin and nutrient content. The process of sprouting reduces 
 the presence of ‘anti-nutrients’ such as phyt
Story first published: Monday, November 25, 2013, 14:09 [IST]
X
Desktop Bottom Promotion