For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മീനിന്റെ ആരോഗ്യഗുണങ്ങള്‍

|

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ഇഷ്ടമുളളവര്‍ക്ക് തടി കുടൂമെന്നു പേടിയ്ക്കാതെ കഴിയ്ക്കാവുന്ന ഒന്നാണ് മീന്‍. ധാരാളം പ്രോട്ടീനുകളും ധാതുക്കളും വൈറ്റമിനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഒമേഗ ത്രീ ഫാററി ആസിഡിന്റെ ഒരു പ്രധാന ഉറവിടം കൂടിയാണിത്. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. ചില അസുഖങ്ങള്‍ക്കും ചില അസുഖങ്ങള്‍ തടയുന്നതിനും.

മീനിന്റെ ആരോഗ്യഗുണം മുഴുവനായി ലഭിയക്കണമെങ്കില്‍ കഴിയ്ക്കുന്ന രീതിയും പ്രധാനമാണ്. വറുത്ത മീന്‍ മിക്കവാറും പേരുടെ ഇഷ്ടവിഭവമാണെങ്കിലും ഇത് തടി കൂട്ടുകയും കൊളസ്‌ട്രോള്‍ പോലുള്ള അസുഖങ്ങള്‍ വരുത്തുകയും ചെയ്യും. കറി വച്ചോ, ബേക്ക, ഗ്രില്‍ വഴികളിലൂടെയോ ഇത് കഴിയ്ക്കുകയാണ് ഏറ്റവും ഉചിതം.

ആസ്തമ

ആസ്തമ

ആസ്തമയുള്ളവര്‍ക്കു കഴിയ്ക്കാവുന്ന നല്ലൊന്നാന്തരം ഭക്ഷണമാണ് മീന്‍. ഇത് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

കണ്ണിനും തലച്ചോറിനും

കണ്ണിനും തലച്ചോറിനും

കണ്ണിനും തലച്ചോറിനും നല്ലൊരു ഭക്ഷണം കൂടിയാണ് മീന്‍. ഇതിലെ ഒമേഗ ത്രീ കണ്ണിന്റെ റെറ്റിനയേയും തലച്ചോറിനേയും സംരക്ഷിയ്ക്കുന്നു.

ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള പ്രതിവിധി

ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള പ്രതിവിധി

ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് മീന്‍. രക്തധമനിയിലെ തടസങ്ങള്‍ നീക്കുവാന്‍ മീന്‍ കഴിയ്ക്കുന്നത് നല്ലതാണ്.

 ക്യാന്‍സര്‍

ക്യാന്‍സര്‍

മീന്‍ ക്യാന്‍സര്‍ സാധ്യത 30-50 ശതമാനം വരെ കുറയ്ക്കുമെന്നാണ് പറയുന്നത്. പ്രത്യേകിച്ച് ബ്രെസ്റ്റ് ക്യാന്‍സര്‍, കോളന്‍ ക്യാന്‍സര്‍ എന്നിവ.

പ്രമേഹം

പ്രമേഹം

പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണം കൂടിയാണിത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കാന്‍ ഇതിന് സാധിയ്ക്കും.

എല്ല്‌

എല്ല്‌

മീനിലെ കാല്‍സ്യം എല്ലുകളുടെ ബലത്തിനും നല്ലതാണ്. പ്രത്യേകിച്ച് ചെറുമത്സ്യങ്ങള്‍.

English summary

Health Benefits Eating Fish

According to researchers from around the world, they have stated that there are a lot of health benefits of fish. These health benefits of fish help to reduce the risk of diseases ranging from childhood asthma to even prostate cancer.
 
 
Story first published: Saturday, December 14, 2013, 15:41 [IST]
X
Desktop Bottom Promotion