For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കും പഴച്ചാറുകള്‍

|

തടി കൂട്ടാനും കൂടാനുമുള്ള പ്രധാന വഴി ഭക്ഷണങ്ങളാണെന്നു പറയാം. എന്നാല്‍ ചിലയിനം ഭക്ഷണങ്ങള്‍ തടി കുറയ്ക്കാന്‍ സഹായിക്കും.

ഭക്ഷണങ്ങള്‍ മാത്രമല്ല, പാനീയങ്ങളും തടി കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ഇതില്‍ പ്രധാനം വെള്ളം തന്നെയാണ്. വെള്ളം കുടിയ്ക്കുന്നത് ശരീരത്തില്‍ നിന്നും കൊഴുപ്പു പുറന്തള്ളുവാന്‍ സഹായിക്കും.

തടി കുറയ്ക്കുവാന്‍ വെള്ളം മാത്രമല്ല, ചില ജ്യൂസുകളും നല്ലതു തന്നെയാണ്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഇത്തരം ചില ജ്യൂസുകളെപ്പറ്റി അറിഞ്ഞിരിക്കൂ,

തണ്ണിമത്തന്‍ ജ്യൂസ്

തണ്ണിമത്തന്‍ ജ്യൂസ്

തടി കുറയ്ക്കാന്‍ തണ്ണിമത്തന്‍ ജ്യൂസ് വളരെ നല്ലതാണ്. ഇത് അടുപ്പിച്ച് ദിവസം മൂന്നു ഗ്ലാസ് വീതം കുടിച്ചു നോക്കൂ. ഭക്ഷണത്തിനു മുന്‍പായാണ് ഓരോ ഗ്ലാസും കുടിയ്‌ക്കേണ്ടത്.

പൈനാപ്പിള്‍ ജ്യൂസ്

പൈനാപ്പിള്‍ ജ്യൂസ്

പൈനാപ്പിള്‍ ജ്യൂസും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നുതന്നെയാണ്. ഇത് ദിവസവും ഒരു ഗ്ലാസെങ്കിലും കുടിയ്ക്കുന്നത് അപചയപ്രക്രിയ ശക്തിപ്പെടുത്തും. ദഹനം ശരിപ്പെടുത്തുക വഴി കൊഴുപ്പു ശരീരത്തിലടിഞ്ഞു കൂടുന്നതു തടയുകയും ചെയ്യും.

 ബട്ടര്‍ ഫ്രൂട്ട് ജ്യൂസ്

ബട്ടര്‍ ഫ്രൂട്ട് ജ്യൂസ്

തടി കുറയ്ക്കാന്‍ സഹായിക്കുന്ന ജ്യുസില്‍ ഒന്നാണ് അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് ജ്യൂസ്. അവോക്കാഡോ ജ്യൂസില്‍ അല്‍പം തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് ഗുണം ചെയ്യും.

തക്കാളി ജ്യൂസ്

തക്കാളി ജ്യൂസ്

ഒരാഴ്ച കൊണ്ട് തടി കുറയ്ക്കണമെങ്കില്‍ തക്കാളി ജ്യൂസ് കുടിച്ചാല്‍ മതിയാകും. മൂന്നു തക്കാളി തിളപ്പിയ്ക്കുക. ഇതിന്റെ ജ്യൂസ് എടുക്കുക. വേണമെങ്കില്‍ മധുരത്തിനായി തേന്‍ ചേര്‍ക്കാം. ഇത് ദിവസം മൂന്നു ഗ്ലാസ് വീതം കുടിയ്ക്കാം.

ചെറുനാരങ്ങാ ജ്യൂസ്

ചെറുനാരങ്ങാ ജ്യൂസ്

തടി കുറയ്ക്കാന്‍ ചെറുനാരങ്ങാജ്യൂസും ഏറെ നല്ലതാണ്. ഇതില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കാം. ചൂടുവെള്ളത്തില്‍ ജ്യൂസ് തയ്യാറാക്കുന്നതാണ് കൂടുതല്‍ ഗുണം നല്‍കുക.

ഗ്രേപ്ഫ്രൂട്ട് ജ്യൂസ്

ഗ്രേപ്ഫ്രൂട്ട് ജ്യൂസ്

ഗ്രേപ്ഫ്രൂട്ട് ജ്യൂസും തടി കുറയ്ക്കാന്‍ നല്ലതു തന്നെയാണ്. ഇത് ചര്‍മത്തിനും നല്ലതു തന്നെ.

ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസ്

തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് ഓറഞ്ച് ജ്യൂസ്. ഇതില്‍ അല്‍പം തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നത് ഗുണം ചെയ്യും.

മുന്തിരി ജ്യൂസ്

മുന്തിരി ജ്യൂസ്

രാവിലെ ബ്രേക് ഫാസ്റ്റിനു മുന്‍പ് മധുരം ചേര്‍ക്കാതെ മുന്തിരി ജ്യൂസ് കുടിയ്ക്കുക. ഇത് ശരീരത്തിലെ കൊഴുപ്പും വിഷാംശങ്ങളും പുറന്തള്ളുവാന്‍ സഹായിക്കുകയും ചെയ്യും. ഇതുവഴി തടി കുറയും.

പേരയ്ക്ക ജ്യൂസ്

പേരയ്ക്ക ജ്യൂസ്

ദിവസവും പേരയ്ക്ക ജ്യൂസ് രണ്ടു നേരവും കുടിയ്ക്കുന്നതും തടി കുറയ്ക്കാന്‍ സഹായിക്കും. ഇത് പുറംഭാഗത്തെ കൊഴുപ്പകറ്റാന്‍ നല്ലതു തന്നെ.

ബെറികള്‍

ബെറികള്‍

തടിയും കൊഴുപ്പും കുറയ്ക്കാന്‍ ബെറികള്‍ ഏറെ നല്ലതാണ്. ഇവയുടെ ജ്യൂസും തടി കുറയ്ക്കാന്‍ സഹായിക്കും. ഭക്ഷണത്തിനു മുന്‍പ് ഇത് കുടിയ്ക്കുക.

Read more about: weight തടി
English summary

Fruit Juice For Weight Loss

As many women want to lose weight, there are a number of weight loss plans which have streamed up in the market. Out of these many weight loss plans, one of the best which will work is a juice diet. The pulp and the fresh juice of a fruit will help to fill your stomach full, and curb all those hunger cravings. One tip to keep in mind when you want to lose weight is be confident and be fully aware of your end goal.
Story first published: Saturday, September 21, 2013, 11:30 [IST]
X
Desktop Bottom Promotion