For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫൈബ്രോയ്ഡുകള്‍ തടയും ഭക്ഷണങ്ങള്‍

|

ഇന്നത്തെ കാലത്ത് സ്ത്രീജന്യ രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഫൈബ്രോയ്ഡുകള്‍. ഗര്‍ഭപാത്രത്തിലുണ്ടാകുന്ന മുഴകളെന്ന് ഇവയെ വിശേഷിപ്പിയ്ക്കാം. വന്ധ്യതയ്‌ക്കൊരു പ്രധാന കാരണമാകുന്നതു കൊണ്ടു തന്നെ ഇവയെ നിസാരമായി തള്ളിക്കളയാനാവില്ല.

ഈസ്ട്രജന്‍ ഉല്‍പാദനം കൂടുമ്പോഴാണ് ഫൈബ്രോയ്ഡുകളുണ്ടാകുന്നത്. ഇന്നത്തെ ഭക്ഷണ, ജീവിത രീതികളാണ് ഫൈബ്രോയ്ഡിനുള്ള പ്രധാന കാരണമായി പറയുന്നത്. ബ്രോയിലര്‍ ചിക്കനടക്കമുള്ള പല ഭക്ഷണവസ്തുക്കളിലും ഈസ്ട്രജന്‍ തോത് അധികവുമാണ്.

ഭക്ഷണമാണ് പ്രധാനമായും ഫൈബ്രോയ്ഡുകള്‍ക്കു വഴിയൊരുക്കുന്നതെങ്കിലും ഫൈബ്രോയ്ഡുകള്‍ ചുരുങ്ങാനും ചില ഭക്ഷണങ്ങള്‍ സഹായിക്കും. ഇത്തരം ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

വെളുത്തുള്ളി

വെളുത്തുള്ളി

പച്ചവെളുത്തുള്ളിയുടെ രുചി പലര്‍ക്കും ഇഷ്ടപ്പെടില്ലെങ്കിലും ഫൈബ്രോയ്ഡുകള്‍ ചുരുങ്ങാന്‍ ഇവ നല്ലതാണ്. ഇവയിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.

ബ്രസല്‍ നട്‌സ്‌

ബ്രസല്‍ നട്‌സ്‌

ബ്രസല്‍ നട്ടുകളും ഫൈബ്രോയ്ഡുകളെ തടയാനുള്ള ഒരു ഭക്ഷണം തന്നെ. ഇവ യൂട്രസിന് ഉറപ്പുള്ള വലയം നല്‍കും.

ബ്രൊക്കോളി

ബ്രൊക്കോളി

ബ്രൊക്കോളിയിലെ ഒരു പ്രത്യേക തരം എന്‍സൈം ഫൈബ്രോയ്ഡുകളെ ചുരുങ്ങാന്‍ സഹായിക്കും.

സാല്‍മണ്‍

സാല്‍മണ്‍

ശരീരത്തിലെ അധിക ഈസ്ട്രജന്‍ പുറന്തള്ളാന്‍ സാല്‍മണ്‍ സഹായിക്കും.

സവാള

സവാള

സവാളയിലെ സെലീനിയം ഫൈബ്രോയ്ഡുകള്‍ ചുരുങ്ങാന്‍ സഹായിക്കുന്ന ഒരു ഭക്ഷണവസ്തുവാണ്.

പച്ചക്കറി

പച്ചക്കറി

പച്ചക്കറികളും മറ്റും വേവിയ്ക്കാതെ കഴിയ്ക്കുന്നത് ഫൈബ്രോയ്ഡുകള്‍ ചുരുങ്ങാന്‍ സഹായിക്കും. ഇവയിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുക. ശരീരത്തിലെ അമിതഹോര്‍മോണടക്കമുള്ള ദോഷകരമായ എല്ലാ വസ്തുക്കളും പുറന്തള്ളുവാന്‍ ഇതിന് സാധിയ്ക്കും.

മഞ്ഞള്‍

മഞ്ഞള്‍

ലിവറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന മഞ്ഞള്‍ ഫൈബ്രോയ്ഡുകള്‍ ചുരുങ്ങാനും സഹായിക്കും.

പയര്‍

പയര്‍

പയര്‍ വര്‍ഗങ്ങളില്‍ ഫൈറ്റോഈസ്ട്രജനുകളുണ്ട്. ഇവ യൂട്രസിനെ ട്യൂമറുകളില്‍ നിന്നും സംരക്ഷിയ്ക്കും.

സിട്രസ്

സിട്രസ്

സിട്രസ് ഫലവര്‍ഗങ്ങളിലെ വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ശരീരത്തിലെ അനാവശ്യ വസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കും.

ബദാം

ബദാം

ബദാമിലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ യൂടസ് വലയത്തിനു സംരക്ഷണം നല്‍കും. ഫൈബ്രോയ്ഡുകള്‍ വരാതെ തടയും.

സൂര്യകാന്തിപ്പൂവിന്റെ കുരു

സൂര്യകാന്തിപ്പൂവിന്റെ കുരു

സൂര്യകാന്തിപ്പൂവിന്റെ കുരുവും ഫൈബ്രോയ്ഡുകള്‍ തടയാനുള്ള ഒരു ഭക്ഷണം തന്നെയാണ്. ഇത് ഫൈബ്രോയ്ഡുകളെ തടയാനും ഉള്ള ഫൈബ്രോയ്ഡുകള്‍ ചുരുങ്ങാനും സഹായിക്കും.

English summary

Foods Shrink Fibroids

Having foods for shrinking fibroids naturally is the only non-evasive way to get rid of them. Doctors can also put you on pills to disintegrate uterine fibroids. In fact, if the fibroids are too large, a micro-surgery may also be necessary. So foods for shrinking fibroids seems to be the only natural and economical cure for women. Foods for women that cleanse the liver is also very good to cure fibroids
 
 
Story first published: Friday, August 23, 2013, 11:47 [IST]
X
Desktop Bottom Promotion