For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇമോഷണല്‍ തീറ്റ പതിവാണോ?

By Lakshmi
|

Loneliness
അമിതവണ്ണം പലരും നേരിടുന്ന ഒരു പ്രശ്‌നമാണ്. ചിലരാകട്ടെ ഇത് കുറയ്ക്കാനായി ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടും ഫലം കാണാത്തവരാണ്. ഭക്ഷണം നിയന്ത്രിച്ചും വ്യായാമം ചെയ്തുമെല്ലാം ശരീരഭാരം മിതമായി നിലനിര്‍ത്തുന്നതിനായി ശ്രമിച്ച് നിരാശരാവുന്നവര്‍ ചില്ലറയല്ല.

ഇത്തരത്തിലൊരാളാണ് നിങ്ങളെങ്കില്‍, ഒന്നാലോചിച്ച് നോക്കൂ ഏകാന്തത നിങ്ങളെ അലട്ടുന്നുണ്ടോ. വെറുതേ ചോദിക്കുന്നതല്ല പുതിയൊരു പഠനത്തില്‍ ഏകാന്തത തടികൂടാന്‍ കാരണമാകുമെന്ന് കണ്ടെത്തിയിരിക്കുന്നു.

ഇന്നത്തെക്കാലത്ത് ലോകമെന്നാല്‍ ആഗോള ഗ്രാമമാണെന്നും ആശയവിനിമയത്തിനായി ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുമെല്ലാമുണ്ടെന്നുമൊക്കെ നമ്മള്‍ പറയും. പക്ഷേ ഈ ഇന്റര്‍നെറ്റ് യുഗത്തിലാണ് ആളുകള്‍ മുമ്പൊന്നുമില്ലാത്തവിധിത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നതെന്നതാണ് യാഥാര്‍ഥ്യം.

ഇത്തരത്തില്‍ ഏകാന്തതയുടെ തടവറയില്‍ കഴിയുന്നവരില്‍ ശരീരഭാരം കൂടുന്നത് പതിവാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ഇതിനുള്ള കാരണമെന്തെന്നല്ലേ, ഒറ്റപ്പെടലില്‍ നിന്ന രക്ഷനേടാനായി പലരും ഭക്ഷണം കഴിയ്ക്കല്‍ ഒരു വിനോദമാക്കി മാറ്റും. പലരും തിരഞ്ഞെടുക്കുക ഫാസ്റ്റ് ഫുഡുകള്‍ തന്നെയായിരിക്കുകയും ചെയ്യും. പിന്നെ തടികൂടാതെ എവിടെപ്പോകാന്‍. ഇതിനെ ആരോഗ്യവിദഗ്ധര്‍ ഇമോഷണല്‍ ഈറ്റിങ് എന്ന ഓമനപ്പേരിട്ടാണ് വിളിക്കുന്നത്.

ഒറ്റയ്ക്കു താമസിക്കുകയും മറ്റും ചെയ്യുന്നയാളുകള്‍ക്കിടയില്‍ ഇതൊരു പതിവാണ്. ഇഷ്ടമുള്ളത് നിരന്തരമായി സ്വയം പാകം ചെയ്ത് കഴിയ്ക്കുക, അല്ലെങ്കില്‍ ഹോട്ടലില്‍ നിന്ന് വരുത്തിയോ, ഹോട്ടലില്‍ പോയോ കഴിയ്ക്കുക. ഭക്ഷണം കഴിച്ചുകഴിയുമ്പോള്‍ കിട്ടുന്ന സന്തോഷവും ആത്മസംതൃപ്തിയും നല്‍കുന്ന കുറച്ചുനേരത്തേയ്ക്കുള്ള സമാധാനം ഇതാണ് ഈ ഏകാകികളെയെല്ലാം ആകര്‍ഷിക്കുന്നത്.

ഇതിന് ആരോഗ്യവിദഗ്ധര്‍ പറയുന്നതെന്തെന്നാണ്, തനിച്ചാവാതിരിക്കുക, സുഹൃത്തുക്കളെ ഉണ്ടാക്കുക, ഭക്ഷണം കഴിയ്്ക്കല്‍ മാത്രമല്ലാതെ മറ്റെന്തെങ്കിലുമൊക്കെ കാര്യങ്ങള്‍ ചെയ്യുക. വെറുതേ ഒരു പൂന്തോട്ടമുണ്ടാക്കുക, ഇഷ്ടമൃഗങ്ങളെ വളര്‍ത്തുക, എഴുതുക, വായിക്കുക എന്നിങ്ങനെ വഴികള്‍ ഒട്ടേറെയുണ്ട്. ഇതെല്ലാം ചെയ്ത് ഇമോഷണല്‍ ഈറ്റിങിന്റെ പിടിയില്‍ നിന്നും സ്വതന്ത്രരാവൂ.

English summary

Weight, Body, Body Weight, Obese, Mind, Food, Happiness, ശരീരഭാരം, ഭക്ഷണം, വ്യക്തി, മനസ്സ്, ഏകാന്തത, സന്തോഷം, ശരീരം

The world may have become a global village because of Internet and mobile phones, but many still deal with loneliness and emotional distress that may lead to overeating and serious weight gain
Story first published: Tuesday, August 30, 2011, 16:13 [IST]
X
Desktop Bottom Promotion