For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേന്‍ ഇഷ്ടമല്ലേ? ഒരു സ്പൂണ്‍ കഴിയ്ക്കൂ....

By Lakshmi
|

Honey
തേനിഷ്ടമില്ലാത്തവരില്ല, എല്ലാവരെയും ആകര്‍ഷിക്കുന്നത് അതിന്റെ മധുരമാണെന്നകാര്യത്തില്‍ സംശയവുമില്ല. വെറും മധുരം മാത്രമല്ല തേനിന് മറ്റുചില ഗുണങ്ങളുമുണ്ട്. തേന്‍ നല്ലൊരു ഊര്‍ജ്ജസ്രോതസ്സാണ്. ഒപ്പം അത് ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ മെച്ചപ്പെടുത്തുകയും ചെയ്യുമത്രേ. ഒപ്പം തന്നെ ആന്റിബാക്ടീരിയല്‍ പ്രവര്‍ത്തനങ്ങളെ ഇത് ഉത്തേജിപ്പിക്കുകയും ചെയ്യും.

തേനില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി, സി, കെ എന്നിവയാണ് പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നത്. ശരീരത്തിലുണ്ടാകുന്ന വ്രണങ്ങള്‍ വളരെവേഗം ഉണക്കാനുള്ള കഴിവും തേനിനുണ്ട്. നീരു വലിച്ചെടുക്കാനുള്ള കഴിവാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്.

പലതരം എന്‍സൈമുകളും കാത്സ്യം, ചെമ്പ്, ഫോസ്ഫറസ്, സോഡിയം, പൊട്ടാസിയം, ഗന്ധകം, ഇരുമ്പ്, മാംഗനീസ്, അയഡിന്‍ എന്നിവയും തേനില്‍ അടങ്ങിയിരിക്കുന്നു.

പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു അസ്വസ്ഥതയാണ് ജലദോഷം, ഇതിനെതിരെ ഫലപ്രദമായ ആന്റി വൈറല്‍ ഫോര്‍മുലയാണ് തേനെന്നാണ് പെന്‍സില്‍വാനിയ സ്റ്റേജ് കോളെജ് ഓഫ് മെഡിസിന്‍ സ്റ്റഡിയില്‍ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയത്.

ജലദോഷത്തിന് തേനും ചുവന്നുള്ളിയും, തോനും മഞ്ഞളും എല്ലാം കഴിയ്ക്കുകയെന്നത് നമ്മുടെ നാട്ടുചികിത്സയുടെ ഭാഗവുമാണ്. ആയുര്‍വേദത്തിലും തേന്‍ ഒരു പ്രധാന ഔഷധമാണ്. ദഹനപ്രക്രിയ മെച്ചപ്പെടുത്തുക, ഗ്യാസ്ട്രബിള്‍ എന്നിവയ്‌ക്കെല്ലാം ഉത്തമഔഷധമാണ് തേന്‍.

രാത്രി കിടക്കുന്നതിന് മുമ്പ് ഒരു സ്പൂണ്‍ തേന്‍ കഴിയ്ക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിയ്ക്കുമത്രേ. ഒപ്പം കോശങ്ങള്‍ക്ക് വേണ്ടുന്ന ഊര്‍ജ്ജവും ഇതിലൂടെ ലഭിയ്ക്കും.

പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരേയൊരു മധുരമാണ് തേന്‍. നെല്ലിക്കാനീരും തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് രാവിലെ കഴിയ്ക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്. കുട്ടികള്‍ക്ക് പാലിലും കുറുക്കിലുമെല്ലാം തേന്‍ ചേര്‍ത്ത് കഴിയ്ക്കാം. മുതിര്‍ന്നവര്‍ക്ക് കഴിയ്ക്കാനായി ഉണ്ടാക്കുന്ന ഓട്‌സിലും മറ്റും പഞ്ചസാരയ്ക്കു പകരം തേന്‍ ചേര്‍ക്കുന്നത് നല്ലതായിരിക്കും

വിവിധതരം ഔഷധഗുണമുള്ള പൂക്കളുടെ തേന്‍ തേനീച്ചകള്‍ സംഭരിക്കുന്നത് കൊണ്ടാണ് തേനിനും വിവിധതരം ഔഷധഗുണം കണ്ടുവരുന്നത്. തേന്‍ ഉപയോഗിക്കേണ്ടത് അതു പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന രീതിയില്‍ തന്നെയാണ്. തേന്‍ ചൂടാക്കിയാല്‍ അതിലെ തരികള്‍ ഉണങ്ങിപ്പോകുകയും ഗുണം കുറയുകയും ചെയ്യും.

English summary

Honey, Food, Diabetes, Kids, Cold, Energy, തേന്‍, ഭക്ഷണം, പ്രമേഹം, ജലദോഷം, കുട്ടികള്‍, ഊര്‍ജ്ജം

Having a spoonful of unprocessed honey before bed can support your brain function. The fructose is stored as energy reserves in the liver, ready to fuel the brain overnight. Indeed, honey boosts the immune system and has an antibacterial effect internally and externally, helping the body to heal.
Story first published: Saturday, July 30, 2011, 15:49 [IST]
X
Desktop Bottom Promotion