For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡയറ്റ് ചെയ്താല്‍ കൊതിമൂക്കും!!!

By Lakshmi
|

Junk Food
വണ്ണം കുറയ്ക്കണം എന്നാഗ്രഹിച്ച് ഡയറ്റിങ് നടത്തുന്നവര്‍ ചില്ലറയല്ല ഉള്ളത്. മിക്കവരും ആരോഗ്യകരമായ ഭക്ഷണശീലത്തന് പകരം ഡയറ്റിങ് എന്നും പറഞ്ഞ് പട്ടിണികിടക്കാറുമുണ്ട്. അല്ലെങ്കില്‍ കഴിച്ചത് വായില്‍ വിരലിട്ട് ചര്‍ദ്ദിച്ച് കളയുക തുടങ്ങിയ മറ്റ് അഭ്യാസങ്ങളിലുടെ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കും.

എന്നാല്‍ മിക്കവരുടെയും ഡയറ്റ് ദാരുണമായ അന്ത്യത്തില്‍ എത്തുകയാണ് പതിവ്. പലപ്പോഴും ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോള്‍ വീണ്ടും ലെയ്‌സിന്റെയും കുര്‍കുറെയുടെയും പാക്കറ്റുകളും കയ്യിലേന്തി ഇവരിങ്ങനെ നടക്കും.

അതവരുടെ കുഴപ്പമല്ല, ശരീരത്തിന്റെ കുഴപ്പമാണ് ശരിയ്ക്കും പറഞ്ഞാല്‍ തലച്ചോറിന്റെയും കുഴപ്പം. ഡയറ്റിങ് പലരും പൊട്ടിക്കുന്നത് ആര്‍ത്തി മൂത്തിട്ടാണ്. ഭക്ഷണക്രമം ഇങ്ങനെ വീലില്‍ കയറി വരുമ്പോള്‍ ഒരു മാസ തണുപ്പിച്ച് കുടിയ്ക്കണം, അല്ലെങ്കില്‍ ഒരു ബര്‍ഗര്‍ തിന്നണമെന്ന തോന്നല്‍ ഉടലെടുക്കുന്നു.

ആദ്യമാദ്യം കണ്‍ട്രോള്‍ചെയ്താലും പിന്നെ കണ്‍ട്രോള്‍ ഭഗവാന്‍ കണ്ണടയ്ക്കും ആര്‍ത്തി മൂത്ത് ഇതെല്ലാം വലിച്ചുവാരി തിന്നും. ഇതാണ് അവസ്ഥ. ആഗ്രഹിക്കുന്നത്രയും ഭക്ഷണം ശരീരത്തിന് കിട്ടാതെ വരമ്പോള്‍ തലച്ചോര്‍ വല്ലാത്ത സമ്മര്‍ദ്ദത്തിലാകുന്നു. ഫാറ്റി ആസിഡുകളെല്ലാം കൂടി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രവര്‍ത്തിക്കുമ്പോല്‍ വിശപ്പ് കൊതിയായും കൊതി ആര്‍ത്തിയായും അത് പിന്നീട് അത്യാര്‍ത്തിയായും മാറുന്നു.

ഒടുവില്‍ എല്ലാ ശപഥങ്ങളും കാറ്റില്‍ പറത്തി ഡയറ്റുകാര്‍ വല്ല മക്‌ഡൊണാള്‍സിലും കയറിയിരിക്കും. ഡയറ്റിങ് നടത്തുമ്പോള്‍ തലച്ചോറില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഗവേഷകര്‍ കണ്ടെത്തിയത് എലികളില്‍ പരീക്ഷണം നടത്തിയാണ്.

എലികളില്‍ ഡയറ്റിങ് പരീക്ഷിച്ചു. അവര്‍ക്കുള്ള ഭക്ഷണം കുറച്ച് ഉള്ള ഭാരത്തിന്റെ പതിനഞ്ച് ശതമാനമാക്കി കുറയ്ക്കാന്‍ ശ്രമം നടത്തി. എന്നാല്‍ അവര്‍ പിന്നീട് അത്യാര്‍ത്തിക്കാരായി മാറിയെന്നതായിരുന്നു ഫലം. ഇതേ പ്രവര്‍ത്തനം തന്നെയാണ് മനുഷ്യരിലും നടക്കുന്നത്.

ഡയറ്റിങ് സ്ട്രസ്സ് ഹോര്‍മ്മോണ്‍ വര്‍ധിക്കുന്നതിന് കാരണമാക്കും. അങ്ങനെ ഡയറ്റ് ഒരു വഴിയ്ക്കാകുമ്പോഴേയ്ക്കും ആര്‍ത്തി മറ്റൊരു വഴിയ്ക്ക് ഉയരും.

എന്നാല്‍ സാധാരണ നിലയില്‍ ആരോഗ്യകരമായ ഭക്ഷണരീതി തുടരുന്നവരില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു. പലപ്പോഴും ഡയറ്റിങ് കഴുയുന്പോഴേയ്ക്കും ആളുകള്‍ ഇന്‍സ്റ്റന്റ് പലഹാരങ്ങളോടും അതുപോലുള്ള ജങ്ക് ഫുഡുകളോടും ആര്‍ത്തിയുള്ളവരായി മാറും, പരിണിതഫലം പഴയിതിലൂമേറെ ഭാരം കൂടുല്‍ തന്നെ.

English summary

Dieting, Food, Junk Food, Health, Obese, ഭക്ഷണം, ഡയറ്റ്, പൊണ്ണത്തടി, ശരീരഭാരം, പഠനം


 Researchers said that dieting tempts persons into eating junk food. Experiments suggest rapid weight loss alters the way the brain handles stress. This means that when dieters are put under stress, even after they finish dieting, they are tempted by fatty foods. So, dieting could actually end up making them fatter.
Story first published: Thursday, December 2, 2010, 13:21 [IST]
X
Desktop Bottom Promotion