For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലാപ്‌ടോപ്പും ആരോഗ്യപ്രശ്‌നങ്ങളും

By Super
|

എങ്ങനെ നോക്കിയാലും ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകള്‍ ഒരു സൗകര്യമാണ്, കൊണ്ടുനടക്കാനും, ഉപയോഗിക്കാനും എല്ലാം, അതുകൊണ്ടുതന്നെ എല്ലാവരും ഡെസ്‌ക് ടോപ്പുകള്‍ വിട്ട് ലാപ്‌ടോപ്പുകളിലേയ്ക്ക് മാറുകയാണ്.

എന്നാല്‍ ഈ സൗകര്യങ്ങള്‍ക്കൊപ്പം ഉണ്ടാകുന്ന ഗുരുതരമായ മറ്റു പ്രശ്‌നങ്ങള്‍ ആരും ഓര്‍ത്തുനോക്കാറില്ല. സ്ഥിരമായി ലാപ്‌ടോപ്പ് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചില്ലറയല്ല.

നടുവേദന, കൈകളിലും കാലുകളിലുമുണ്ടാകുന്ന കടച്ചില്‍, എന്നിങ്ങനെ നിരന്തരാമയി ലാപ്‌ടോപ്പ് ഉപയോഗിക്കുന്നവരില്‍ ഇതെല്ലാം പതിവാണ്. യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കാരോലിനയിലെ സ്‌കൂള്‍ ഓഫ് മെഡിലിനിലെ പ്രൊഫസറായ കെവിന്‍ കാര്‍നെയ്‌റോ ഇതുസംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തി.

വെറും നടുവേദനയും കൈകാല്‍ വേദനയും മാത്രമല്ല ലാ്പടോപ്പ് ഉപയോഗം കൊണ്ടുണ്ടാകുന്നതെന്നും അത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നുാമണ് അദ്ദേഹം പറയുന്നത്.

ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് കാര്‍പല്‍ ടണല്‍ സിന്‍ഡ്രം. കൈത്തണ്ട(റിസ്റ്റ്)യിലെ ഞരമ്പുകളില്‍ ഉണ്ടാകുന്ന ക്ഷതങ്ങളാണിതിന് കാരണം, ഇതുമൂലം വിരലുകള്‍ ചലിപ്പിക്കാന്‍ വരെ പ്രയാസമുണ്ടാകും.

ലാപ്‌ടോപ്പ് എന്നാണ് പേരെങ്കിലും കഴിയുന്നതും അവ മടിയില്‍വച്ച് ഉപയോഗിക്കരുതെന്നാണ് കെവിന്‍ പറയുന്നത്. പകരം 90ഡിഗ്രിയില്‍ കാല്‍മുട്ടുകള്‍ മടക്കിവച്ച് നല്ല ഇരിപ്പിടത്തില്‍ ഇരുന്ന് തല നേരെ വച്ച് ഉപയോഗിക്കാവന്ന രീതിയില്‍ മേശമേലോ മറ്റോ വച്ചുമാത്രം ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറയുന്നു.

സ്‌ക്രീന്‍ തലയ്ക്കുനേരെ വരത്തക്ക രീതിയില്‍ വയ്ക്കാന്‍ പ്രത്യേകം കീബോര്‍ഡ് ഉപയോഗിക്കുകയും ചെയ്യാം.

X
Desktop Bottom Promotion