For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്മര്‍ദ്ദം കുറയ്ക്കും ഭക്ഷണം

By Lakshmi
|

Broccoly Dish
മാനസിക സമ്മര്‍ദ്ദങ്ങളുടെ ലോകത്താണ് ഇന്നത്തെ ജീവിതം, കുടുംബവും ജോലിയും എന്തിന് ഗതാഗതക്കുരുക്കുകള്‍പോലും നമ്മളെ ആകെ സമ്മര്‍ദ്ദത്തിലാക്കുന്നു. ചിലതരം ഭക്ഷണങ്ങളും സ്ട്രസ് കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. അവയില്‍ ചിലത് ഇതാ.

ബ്രൊക്കോളി
നല്ല കൊതിപ്പിക്കുന്ന പച്ചക്കളറില്‍ കാണുമ്പോള്‍ത്തന്നെ സന്തോഷം തോന്നിയ്ക്കുന്ന ബ്രൊക്കോളിയുടെ പ്രവര്‍ത്തനവും ഇതോപോലെതന്നെ, സ്ട്രസ് കുറച്ച് സന്തോഷം പ്രദാനം ചെയ്യും. പാസ്ത, നൂഡില്‍ എന്നിവയിലെല്ലാം ചേര്‍ത്തും സൂപ്പായും എല്ലാം ബ്രൊക്കോളി ഉപയോഗിക്കാം. ഇതും വിറ്റമിന്‍ ബി സമ്പന്നം തന്നെ. ആകാംഷ, ഡിപ്രഷന്‍ എന്നിവയുടെ തോത് കുറയ്ക്കാനും ബ്രൊക്കോളി സഹായിയ്ക്കുമത്രേ. നാരുകളാല്‍ സമ്പന്നമായി ഇത് ഭക്ഷിക്കുന്നത് മലബന്ധമകറ്റാനും കുടല്‍ ശുദ്ധമാകാനും സഹായിക്കും.

വെളുത്തുള്ളി
ടെന്‍ഷനും സ്ട്രസ്സും കൈകാര്യം ചെയ്യുന്നതില്‍ വെളുത്തുള്ളിയും മുമ്പന്‍തന്നെയാണ്. മാത്രമല്ല ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കും. ചിലര്‍ക്ക് ഭക്ഷണത്തില്‍ വെളുത്തുള്ളിയുടെ ചുവ നേരിട്ട് ഇഷ്ടമല്ല, ഇത്തരക്കാര്‍ക്ക് ഇത് അച്ചാറായോ ചമ്മന്തിയില്‍ ചേര്‍ത്തോ മറ്റോ കഴിയ്ക്കാവുന്നതാണ്. രക്താതിസമ്മര്‍ദ്ദം കുറയ്ക്കാനും ഇതൂമൂലമുണ്ടാകുന്ന സ്ട്രസ് ലെവല്‍ കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കും. വെളത്തുള്ളിയിലും ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്.

കട്ടത്തൈര്
കട്ടത്തൈര് ആരോഗ്യദായകമാണെന്ന് അറിയാത്തവരില്ല, എന്നാല്‍ ഇത് സ്ട്രസ് ലെവല്‍ കുറയ്ക്കാനും സഹായിക്കുമെന്ന് അറിയുന്നവര്‍ നന്നേ കുറവാണ്. വേനല്‍ക്കാലത്താണ് ശരിയ്ക്കും കട്ടത്തൈരിന്‍രെ മാജിക്ക് നടക്കുന്നത്. ശരീരത്തെ തണുപ്പിക്കുന്നത് ഇത് വളരെ വേഗത്തില്‍ ദഹിക്കുകയും ചെയ്യുന്നു. തലച്ചോറിലെ സെറോടോണിന്‍ ഹോര്‍മോണിന്റെ അളവ് കൂട്ടാന്‍ കഴിയുന്ന ടൈറോസിന്‍ പാല്‍വിഭവങ്ങളില്‍ ധാരളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കട്ടത്തൈര് പോലുള്ള പാലുല്‍പ്പന്നങ്ങള്‍ സന്തോഷവും സമാധാനവും ഉണ്ടാകാന്‍ സഹായിക്കും.

കറുത്ത ചോക്ലേറ്റ്
സ്‌ട്രേസ് ഹോര്‍മോണിന്റെ പ്രവര്‍ത്തനം കുറയ്ക്കാന്‍ കറുത്ത ചോക്ലേറ്റിന് കഴിവുണ്ട്. നമ്മുടെ ശരീരത്തിന് ധാരാളം ആന്റിഓക്‌സിഡന്റുകള്‍ ആവശ്യമുണ്ട്. ചോക്ലേറ്റിലും മറ്റും ഫ്‌ളവനോയ്ഡുകളില്‍ നിന്നാണ് ആന്റിഓക്‌സിഡന്റുകള്‍ സൃഷ്ടിക്കപ്പെടുന്നത്. കറുത്ത ചോക്ലേറ്റിലാണെങ്കില്‍ ഈ ഫ്‌ളവനോയിഡുകള്‍ ഏറെയുണ്ടുതാനും. ഒരു കഷണം ചോക്ലേറ്റ് കഴിയ്ക്കുന്നതുപോലും ആളുകളെ സന്തോഷവന്മാരാക്കുന്നത് കണ്ടിട്ടില്ലേ, ലവ് കെമിക്കല്‍ എന്നു വിളിക്കുന്ന രാസവസ്തുക്കളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ പൊസിറ്റീവ് വികാരങ്ങളെ വര്‍ധിപ്പിക്കുന്നവയാണ്.

ബദാം
വിറ്റമിന്‍ ബിയുടെ കലവറയാണ് ബദാം പരിപ്പ്. മാത്രമല്ല വിറ്റമിന്‍ ഇയും സിങ്കിന്റെ അംശവും ഇതില്‍ വേണ്ടത്രയുണ്ട്. വിറ്റമിന്‍ ബിയ്‌ക്കൊപ്പം മഗ്നീഷ്യവും സിറാടോണിന്റെ ഉല്‍പാദനത്തില്‍ പ്രധാന പങ്കുവഹിയ്ക്കുന്നുണ്ട്.

ഹെര്‍ബല്‍ ടീ
നമ്മുടെ സാക്ഷാല്‍ കട്ടന്‍ചായ അല്ലെങ്കില്‍ കട്ടന്‍കാപ്പി ഇതും നല്ല മൂഡ് പ്രദാനം ചെയ്യുമത്രേ. മാത്രമല്ല ജാസ്മിന്‍ ടി, തുളസി ടീ എന്നിങ്ങനെ ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങളും സ്ട്രസ് ഹോര്‍മ്മോണിന്റെ പ്രവര്‍ത്തനം കുറയ്ക്കാന്‍ കഴിവുള്ളവയാണെന്ന് വിദഗ്ധര്‍ പറയുന്നു.

മത്സ്യം
ഒമേഗ ഫാറ്റി ആസിഡുകളുടെ കലവറയാണ് മത്സ്യങ്ങള്‍, വിറ്റമിന്‍ ബിയുടെ വിവിധ വകഭേദങ്ങളും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ബി6, ബി12 എന്നിവ സ്ട്രസ്സിനെ പൊരുതി തോല്‍പ്പിക്കാന്‍ കഴിവുള്ളവയാണ്. സെറാടോണിന്‍ വര്‍ധിപ്പിക്കാന്‍ ഇവ ശരീരത്തെ സഹായിക്കുന്നു. വിറ്റമിന്‍ ബി12ന്റെ കുറവ് ഡിപ്രഷന്‍ ഉണ്ടാകാന്‍ വരെ കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

Story first published: Monday, June 21, 2010, 16:34 [IST]
X
Desktop Bottom Promotion