For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോസ്ട്രേറ്റ് സംബന്ധമായ പ്രശ്നങ്ങള്‍

By Lakshmi
|

Man
മൂത്രമൊഴിയ്ക്കുന്നതിന്റെ ഇടവേള: സാധാരണ ഇടവേളകളിലല്ലാതെ ടോയ്‌ലറ്റില്‍ പോകേണ്ടിവരുകയും മൂത്രശങ്ക അനുഭവപ്പെടുകയും ചെയ്യുന്നതും രോഗലക്ഷണമാണ്. മൂത്രമൊഴിയ്ക്കുന്നതിനിടെ വേദന അനുഭവപ്പെടുന്നുണ്ടെങ്കിലും ശ്രദ്ധിയ്ക്കുക.

പ്രോസ്‌ട്രേറ്റ് ഗ്രന്ഥിയുടെ ആരോഗ്യക്കുറവിന്റെ ലക്ഷണങ്ങളാവാം ശരീരം കാണിച്ചുകൊണ്ടിരിയ്ക്കുന്നത്. പ്രോസ്‌ട്രേറ്റ് കാന്‍സറിനും ഇതേ ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. മാത്രമല്ല ഇടക്കിടെയുണ്ടാകുന്ന മൂത്രശങ്ക ഒരുപക്ഷേ പ്രമേഹത്തിന്റെ ലക്ഷണവുമാവാം.

മൂത്രത്തില്‍ രക്താംശം: മൂത്രത്തില്‍ രക്തഛവി കാണുന്നുണ്ടെങ്കില്‍ ഉപ്പിക്കാം കിഡ്‌നി അല്ലെങ്കില്‍ അതുസംബന്ധമായ ഗ്രന്ധികളില്‍ ഏതിനെങ്കിലും അസുഖമുണ്ട്. മിക്കപ്പോഴും ഇത് കിഡ്‌നി സ്‌റ്റോണിന്റെ ലക്ഷണമാവാറുണ്ട്. അതല്ലെങ്കില്‍ വൃക്ക, ബ്ലാഡര്‍ എന്നിവയില്‍ കാന്‍സറുണ്ടെങ്കിലും ഇങ്ങനെ മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണ്ടേയ്ക്കാം.

കാലുകളില്‍ നീര്‍വീക്കം: കാല്‍പാദത്തിലോ സന്ധികളിലോ നീര്‍വീഴ്ചയുണ്ടായാല്‍ ശ്രദ്ധിയ്ക്കുക. ഹൃദയം, വൃക്ക, കരള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കെല്ലാം ഇത്തരത്തിലുള്ള ലക്ഷണങ്ങളുണ്ടായേയ്ക്കാം. എന്തെങ്കിലും പച്ചമരുന്നോ മെഡിക്കല്‍ ഷോപ്പില്‍ കിട്ടുന്ന ഓയിന്‍മെന്റുകളോ പുരട്ടി വേദന ശമിപ്പിയ്ക്കാതെ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുകയും അതിന്റെ കാരണം കണ്ടെത്തുകയും ചെയ്യുക.

ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങള്‍: മിക്കവരും ശരീരത്തിലുണ്ടാകുന്ന ചെറിയ മുറിവുകളും തടിപ്പുകളും പലരും തള്ളിക്കളയുകയാണ് പതിവ്. ചിലപ്പോള്‍ ഇത് മാരകമായ ത്വക് രോഗങ്ങളുടെ തുടക്കമാകാം.

ഗൃഹവൈദ്യം പരീക്ഷിയ്ക്കാതെ വേഗം ചര്‍മ്മ രോഗ വിദഗ്ധനെ കാണുക. രക്തസംബന്ധമായ രോഗങ്ങളുടെ ലക്ഷണമായി ശരീരത്തില്‍ ഇത്തരം തടിപ്പുകള്‍ കാണാറുണ്ട്. പ്രമേഹരോഗികളാണെങ്കില്‍ മുറിവുകളും മറ്റും അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ത്വക് കാന്‍സറിനും ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാവുന്നുണ്ട്.

മുന്‍പേജില്‍ പുരുഷന്മാര്‍ ശ്രദ്ധിയ്ക്കൂ

Story first published: Monday, February 8, 2010, 16:27 [IST]
X
Desktop Bottom Promotion