For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്മാര്‍ സൂക്ഷിയ്ക്കുക!!

By Lakshmi
|

Healthy Man
ജോലി, കുടുംബം, സുഹൃത്തുക്കള്‍ ഇതിനിടെ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാന്‍ മറന്നുപോകുന്നവരാണ് പരുഷന്മാരില്‍ പലരും. യൗവ്വനകാലത്ത് സിക്‌സ് പാക്കും എയ്റ്റ് പാക്കും ഉണ്ടാക്കി നടന്നവര്‍ പലരും വിവാഹവും കുഞ്ഞുങ്ങളും ആവുന്നതോടെ ശരീര സംരക്ഷണമെന്ന ഉത്തരവാദിത്തം പാടേ മറന്നുകളയുന്നവരാണ്.

ഇതിനിടെ മദ്യപാനവും പുകവലിയും പോലുള്ള ദുശ്ശീലങ്ങള്‍ വിട്ടുമാറാതാകുന്നതോടെ പുരുഷന്മാരെ സംബന്ധിച്ച് രോഗാവസ്ഥ പതിവാകുന്നു.

പലപ്പോഴായി നിങ്ങളുടെ ശരീരം ഇക്കാര്യം ഓര്‍മ്മിപ്പിക്കുന്നുണ്ടാകാം, ഒരു നെഞ്ചുവേദനയോ ചുമയോ വരുമ്പോള്‍ ചെറിയ വീട്ടുമരുന്നുകള്‍ ഉപയോഗിച്ച് താല്‍ക്കാലിക ശമനം വരുത്തി ഉത്തരവാദിത്തങ്ങളെക്കുറിച്ചോര്‍ച്ച് പാഞ്ഞുനടക്കുകയാണ് എല്ലാവരും ചെയ്യുന്നത്.

ഓര്‍ക്കുക, ഇന്നത്തെ തൊഴില്‍ സാഹചര്യങ്ങളും ജീവിത സാഹചര്യങ്ങളും അത്രയേറെ രോഗാതുരമാണ്. സ്വപ്‌നങ്ങളും ഉത്തരാവദിത്തങ്ങളും ബാക്കിവച്ച് ഭൂമിയില്‍ നിന്ന് ഇല്ലാതാവുന്നതാണോ അതോ കൃത്യമായി ആരോഗ്യം സംരക്ഷിക്കുന്നതാണോ നല്ലത്?

ചെറിയ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം ചെലവിടാന്‍ ആയുസ്സില്‍ കൂടുതല്‍ കിട്ടുന്നത് വര്‍ഷങ്ങളായിരിക്കും. താഴെപ്പറയുന്ന പ്രശ്‌നങ്ങള്‍ ഇടക്കിടെ നിങ്ങളെ അലട്ടാറുണ്ടോ? എങ്കില്‍ ശ്രദ്ധിയ്ക്കുക നിങ്ങള്‍ക്ക് കാര്യമായ പരിചരണവും ശ്രദ്ധയും ആവശ്യമാണ്.

നെഞ്ചുവേദന: ഏറ്റവുമേറെ ശ്രദ്ധിക്കേണ്ട ഒന്നാണിത്, നെഞ്ച് വല്ലാതെ കനത്തിരിക്കുന്നതായി തോന്നുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക. ഹൃദയാഘാതം വരുന്നതിന്റെ ഒരു പ്രധാന ലക്ഷണമാണിത്.

നെഞ്ചുവേദനയ്‌ക്കൊപ്പം, കൈകള്‍, താടിയെല്ലുകള്‍, ചുമലുകള്‍ എന്നിവയ്ക്ക് വരുന്ന വേദനയും ഇതിന്റെ ലക്ഷണങ്ങളാവാം. വല്ലാതെ വിയര്‍ക്കുക, ശ്വാസ തടസ്സം അനുഭവപ്പെടുക ഇവയും ഏറെ ശ്രദ്ധിക്കേണ്ടതുതന്നെ.

ശ്വാസതടസ്സം: സാധാരണ ഗതിയില്‍ ശരീരം ക്ഷീണിക്കുന്ന അവസ്ഥയിലാണ് ശ്വാസതടസ്സം അനുഭവപ്പെടുന്നത്. ഇതല്ലാതെ കിടക്കുന്നതിനിടയിലോ പടികള്‍ കയറുമ്പോഴോ ശ്വാസ തടസ്സം അനുഭവപ്പെടുന്നുണ്ടെങ്കില്‍ മടിക്കാതെ ഡോക്ടറെ കാണുക. ഇതെല്ലാം ക്ഷീണിതമായ ഹൃദയത്തിന്റെ ലക്ഷണങ്ങളാണ്. ഒരിക്കലും അത് നിസ്സാരമായി തള്ളിക്കളയരുത്.

പെട്ടെന്ന് ഭാരം കുറയുക: എല്ലാവരും ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഇതിനായി കഠിനമായി വ്യായാമങ്ങള്‍ ചെയ്യുന്നവരും ഭക്ഷണം നിയന്ത്രിക്കുന്നവരുമുണ്ട്. എന്നാല്‍ ഇതൊന്നും ചെയ്യാതെ ശരീരഭാരം പെട്ടെന്ന് കുറയുന്നതായി തോന്നുണ്ടോ. ഇതും വൈദ്യസഹായം വേണ്ടുന്ന അവസ്ഥയാണ്. തൈറോയ്ഡ് പരിശോധനയ്ക്ക് സമയമായെന്ന ഒരു സൂചനയായിരിക്കാം ഒരുപക്ഷേ ഇത്.

അടുത്ത പേജില്‍ പോസ്ട്രേറ്റ് സംബന്ധമായ പ്രശ്നങ്ങള്‍

Story first published: Monday, February 8, 2010, 16:24 [IST]
X
Desktop Bottom Promotion