For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യ രക്ഷയ്‌ക്ക്‌ 9 കാര്യങ്ങള്‍

By Super
|

ദിനം പ്രതി നമ്മള്‍ ചെയ്യുന്ന ഒട്ടേറെ കാര്യങ്ങള്‍ ആരോഗ്യത്തിന്‌ ഹാനികരമാണെന്ന്‌ മിക്കവര്‍ക്കും അറിയില്ല. അറിയുന്നവര്‍ തന്നെ അതൊന്നും കാര്യമായെടുക്കാറുമില്ല. ദിനം പ്രതി ചെയ്യുന്ന ഏതാനും ചില കാര്യങ്ങളില്‍ ശ്രദ്ധവച്ചാല്‍ ഒരുപക്ഷേ മാരകരോഗങ്ങളില്‍ നിന്നും അസ്വസ്ഥകളില്‍ നിന്നും നമുക്ക്‌ മനസ്സിനെയും ശരീരത്തെയും രക്ഷിക്കാന്‍ കഴിയും

രാത്രിയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം

മിക്കവരും മൊബൈല്‍ ഫോണെന്നത്‌ കയ്യില്‍നിന്നും താഴെവയ്‌ക്കാന്‍ കഴിയാത്ത ഒരു വസ്‌തുവായി മാറി. ഈ രീതി മാറ്റുക. ഉറങ്ങാന്‍ പോകുന്നതിന്‌ തൊട്ടുമുമ്പ്‌ നടത്തുന്ന നീണ്ട മൊബൈല്‍ സംഭാഷണങ്ങള്‍ ചുരുക്കുക. ഇല്ലെങ്കില്‍ ഇന്‍സോമ്‌നിയ(ഉറക്കം തെറ്റുകയും ക്രമരഹിതമാവുകയും ചെയ്യുന്ന രോഗം)യെന്ന രോഗത്തിന്‌ നിങ്ങള്‍ അടിമപ്പെടാന്‍ ഇടയുണ്ട്‌. പിന്നാലെ മാറാത്ത തലവേദയും വരാം.ഇത്‌ ശരീരത്തിന്റെ മാത്രമല്ല ജീവിതത്തിന്റെ തന്നെ താളം തെറ്റിച്ചുവെന്ന്‌ വരാം

രാത്രിയിലെ വൈന്‍ ഉപയോഗം

ഒന്നോരണ്ടോ സിപ്പില്‍ അവസാനിപ്പിക്കാമെന്ന്‌ കരുതിയായിരിക്കണം മിക്കവരും രാത്രി ഭക്ഷണം കഴിഞ്ഞ്‌ വൈന്‍ കഴിക്കാനിരിക്കുന്നത്‌. എന്നാല്‍ പലപ്പോഴും ഇതില്‍ വിചാരിച്ച അളവിലും കൂടുതലാകുന്നു. ഭാര്യമാരുമൊത്ത്‌ കഴിക്കാനിരിക്കുന്നവര്‍ സൂക്ഷിക്കുക. സ്‌ത്രീകളില്‍ മദ്യപാനം കൂടിയാല്‍ പ്രത്യുല്‍പാദനശേഷിയെവരെ അതുബാധിക്കാനിടയുണ്ട്‌. മാത്രമല്ല ലിവര്‍ കാന്‍സര്‍, സ്‌തനാര്‍ബുദം തുടങ്ങിയ രോഗങ്ങളും പിടിപെടാന്‍ മദ്യപാനം കാരണമാകുന്നുണ്ട്‌. മിക്കവരും മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാനാണ്‌ മദ്യപിക്കുന്നത്‌ എന്നാല്‍ ഇത്‌ ശരീരത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകമാത്രമേയുള്ള മദ്യപാനം മിതപ്പെടുത്തി ശരീരത്തെ സംരക്ഷിക്കുക.

സണ്‍പ്രൊട്ടക്ഷന്‍ ക്രീമുകളുടെ ഉപയോഗം

കറുത്തുപോവുകയെന്നത്‌ ആര്‍ക്കും സഹിക്കാന്‍ കഴിയാത്ത കാര്യമാണ്‌. സൂര്യരശ്‌മികളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നുവെന്ന പരസ്യവാചകം കേള്‍ക്കുന്നമാത്രയില്‍ സണ്‍സ്‌ക്രീന്‍ ക്രീമുകളും ലോഷനുകളും ദിവസവും വാരിത്തേയ്‌ക്കുന്നവര്‍ സൂക്ഷിക്കുക നിങ്ങളുടെ ചര്‍മ്മത്തില്‍ വൈറ്റമിന്‍ ഡിയുടെ അളവ്‌ കുറയും. ഇത്‌ ത്വക്‌ കാന്‍സറിന്‌ വരെ ഇടവരുത്തിയേയ്‌ക്കും. മാത്രമല്ല ഇത്‌ മാനസികരോഗങ്ങള്‍വരെയുണ്ടാക്കുന്നുണ്ടെന്നാണ്‌ പഠനങ്ങളില്‍ കണ്ടെത്തിയത്‌. സൂര്യപ്രകാശത്തില്‍നിന്നാണ്‌ ശരീരത്തിന്‌ വേണ്ട വൈറ്റമിന്‍ ഡിയില്‍ കൂടുതലും ലഭിക്കുന്നത്‌. സണ്‍ ബ്ലോക്ക്‌ ക്രീമുകള്‍ ഇടമ്പോള്‍ വൈറ്റമിന്‍ ഡി ആഗിരണം ചെയ്യാന്‍ ത്വകിന്‌ കഴിയാതെവരുന്നു. ദിവസവും പത്തുമിനിറ്റെങ്കിലും ശരീരത്തില്‍ വെയില്‍തട്ടുന്ന രീതിയില്‍ പുറത്തിറങ്ങി നടക്കുക.

ഭക്ഷണം ശേഷം പല്ലുതേയ്‌ക്കാന്‍ മറക്കരുത്‌

പലരും പല്ലുതേയ്‌ക്കുന്നകാര്യത്തില്‍ മടിയന്മാരാണ്‌. രാവിലെ ഏഴുന്നേറ്റുകഴിഞ്ഞാല്‍ എങ്ങനെയെങ്കിലും പല്ലുതേപ്പ്‌ കഴിയ്‌ക്കുന്നവരാണ്‌ മിക്കവരും. രാത്രിയില്‍ പല്ലുതേയ്‌ക്കുന്നകാര്യം മിക്കവര്‍ക്കും കേള്‍ക്കുകയേ വേണ്ട. എന്നാല്‍ ഭക്ഷണത്തിന്‌ ശേഷം പല്ലുതേയ്‌ക്കുന്നതാണ്‌ ദന്താരോഗ്യത്തിന്‌ നല്ലത്‌. അല്ലാത്തപക്ഷം ഭക്ഷണത്തിലടങ്ങിയിരിക്കുന്ന പഞ്ചാസാര, ആസിഡ്‌ എന്നിവയുടെ അംശങ്ങള്‍ പല്ലിന്റെ ഇനാമലിനെ കേടുവരുത്തും. എന്നാല്‍ പല്ലുതേയ്‌ക്കുന്നതോടെ കഴിച്ച്‌ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ പുറത്തുപോകുന്നു. മാത്രമല്ല ടൂത്ത്‌ പേസ്റ്റുകള്‍ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്‌. പഞ്ചസാര, ആസിഡിന്റെ അംശങ്ങള്‍ എന്നിവയ്‌ക്കെതിരെ പൊരുതാല്‍ കെല്‍പ്പുള്ള ഒരു കവചം പല്ലിന്‌ ചുറ്റും സൃഷ്ടിക്കാന്‍ ഫ്‌ലൂറൈഡ്‌ അടങ്ങിയ പേസ്റ്റുകള്‍ക്ക്‌ സാധിയ്‌ക്കും. ഇത്തരത്തിലുളളവ തിരഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം.

Read more about: health ആരോഗ്യം
English summary

mobile phone, wine, habits, jeens, water, belt, ipod, sunblock, ആരോഗ്യം, ശരീരം, വൈന്‍, മൊബൈല്‍ ഫോണ്

Shock research reveals that talking on your mobile phone at night can trigger insomnia. We take a look at other things you do that could be causing you harm,
X
Desktop Bottom Promotion