For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിസ്ഥലത്ത് സമ്മര്ദമോ, ടെന്ഷനടിക്കാതെ

By Super
|

തിരക്കേറിയ പ്രൊഫഷണലാണോ? തൊഴില്‍ സമ്മര്‍ദം നിങ്ങള്ക്കുമുണ്ടാകാം. സമ്മര്ദത്തെ വിലയിരുത്തുന്നതിന് താഴെ ചേര്ക്കുന്ന ചോദ്യ ങ്ങള്ക്ക് ഉത്തരം കണ്ടെത്തുക

1.വളരെ പെട്ടെന്ന് സങ്കടം വരുമോ?

2.വളരെ വേഗം അസ്വസ്ഥരാവുമോ ?

3.വളരെ പെട്ടെന്ന് പ്രത്യാശ നഷ്ടമാകുന്നുണ്ടോ?

4.നന്നായി ഉറങ്ങാന്ബുദ്ധിമുട്ടുണ്ടോ?

5.പെട്ടന്ന് ക്ഷീണിക്കുന്നുണ്ടോ?

6.തലയിലും നെഞ്ചിലും മുറുക്കം പോലെ അനുഭവപ്പെടുന്നുണ്ടോ?

7.സ്ഥിരമായി സമ്മര്ദത്തിനടിപ്പെടാറുണ്ടോ?

8. ഏകാഗ്രമാകാന് ബുദ്ധിമുട്ടനുഭവപ്പെടാറുണ്ടോ?

9.ഹോബികളിലും മറ്റു വിനോദങ്ങളിലും അധികനേരം സന്തോഷം കണ്ടെത്താന്കഴിയുന്നുണ്ടോ?

10.തീരുമാനങ്ങളെടുക്കാന്കഴിവ് കുറവാണ് എന്നു ചിന്തിക്കാറുണ്ടോ?

ഈ ചോദ്യങ്ങളില്‍ നാലിലേറെ ചോദ്യങ്ങള്‍ക്കും അതേ എന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദം കൂടുതലാണ്. ഏഴിലധികം ചോദ്യങ്ങള്ക്കും അതേ ഉത്തരമെങ്കില്‍ സമ്മര്‍ദം വളരെ കൂടുതലാണ്. ഈ സംഘര്ഷങ്ങളുടെ ഉറവിടം തൊഴില്പരമാണോയെന്ന വിശകലനം അപ്പോള്അനിവാര്യമാണ്. അതിന് പരിഹാരം തേടേണ്ടതുമാണ്.


സമ്മര്ദം കുറയ്ക്കാന്

സമ്മര്‍ദത്തില്‍ നിന്ന് രക്ഷനേടാന്‍ ചില പൊടിവിദ്യകളൊക്കെ പരീക്ഷിക്കാം.

  • കസേരയില് ഇരുന്ന് ഇടയ്ക്കിടെ കൈകള് ഒന്നു വലിച്ചു നീട്ടുക.

  • 5 മുതല്10 മിനിട്ട് സമയം ഓഫീസിനുളളിലൂടെ മെല്ലെ നടക്കുക.

  • ഇരിക്കുന്ന കസേരയുടെ കൈകളില്കൈകള്കൊണ്ട് അമര്ത്തുക.

  • അഞ്ചുമിനിറ്റുനേരം ദീര്ഘമായി ഉള്ളിലേയ്ക്ക് ശ്വാസം എടുത്ത് ദീര്ഘമായി പതുക്കെ പുറത്തേയ്ക്ക് വിടുക. ശ്വസിയ്ക്കാന് എടുത്തതിന്റെ ഇരട്ടി സമയം കൊണ്ട് പുറത്തേയ്ക്ക് വിടുന്നതാണ് നല്ലത്.

  • സമ്മര്ദം കൂടുതലാകുമ്പോള്ഒന്നു മുതല്10 വരെ മെല്ലെ ചുണ്ടുകളനക്കി എണ്ണുക.

  • ഐ പോഡോ, വാക്മാനോ വച്ച് അഞ്ചുമിനിറ്റുനേരം പാട്ടു കേള്ക്കാം.

  • സ്ട്രെസ് കൂടുതലുളള വ്യക്തിയാണെങ്കില്, തുടര്ച്ചയായി യോഗാഭാസമോ ധ്യാനമോ പരിശീലിക്കണം.
  • English summary

    stress, tension, work, places, personnels ടെന്ഷന്, സമ്മര്ദം

    Business managers and owners are under more pressure and are working longer hours than they were five years ago, according to the Business Index Survey,
    X
    Desktop Bottom Promotion