നിങ്ങളിൽ ശരീരഭാരം വർദ്ധിക്കുന്നതിന്റെ വിചിത്രപരമായ കാരണങ്ങൾ

Posted By: Jacob K.L
Subscribe to Boldsky

വിഷാദരോഗത്തെ ചെറുത്തുനിർത്തുന്ന പല മരുന്നുകളുടെയും പാർശ്വഫലം ഓരോരുത്തരിലും ശരീരഭാരം വർദ്ധിപ്പിക്കുന്നു എന്നുള്ളതാണ് വാസ്തവം. അതിനാൽ ഇത്തരം മരുന്നുകൾ കഴിക്കുന്നതിൽ നിന്ന് സ്വയം പിന്തിരിയാൻ ശ്രമിച്ചില്ലെങ്കിൽ ശരീരഭാരം നിങ്ങളെ ദിനംപ്രതി കാർന്നു തിന്നുകൊണ്ടിരിക്കും നിങ്ങളുടെ ഡോക്ടറോട് സംസാരിച്ച ശേഷം ഇവയ്ക്ക് മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്.

ഏതെങ്കിലും രോഗത്തിനോ ശിശ്രൂഷയ്ക്കോ ആയി ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകൾ ചിലയാളുകൾക്ക് വ്യത്യസ്തമായ രീതിയിൽ പാർശ്വഫലങ്ങളായി പ്രതിഫലിക്കാറുണ്ട്. കാരണം ഇതുപയോഗിക്കുന്നവർക്ക് സാധാരണയളവിലധികമായി വിശപ്പനുഭവപ്പെടുന്നു. ഇതവരിൽ ശിരീരഭാരം വർദ്ധിക്കുന്നതിന് കാരണമായി ഭവിക്കുന്നു. മനസ്സിന് സമ്മർദം ഉണ്ടാകുമ്പോൾ ശരീരഭാരത്തിൽ മാറ്റങ്ങൾ വരാനുള്ള സാധ്യതയും വളരേ കൂടുതലാണ്.

സ്റ്റിറോയിഡുകൾ

സ്റ്റിറോയിഡുകൾ

പ്രിഡ്നിസോൺ പോലുള്ള സ്റ്റിറോയിഡ് മരുന്നുകൾ ശരീരത്തിൽ അധികമായി ദ്രാവകം നിലനിർത്തുന്നലും കൂടുതൽ വിശപ്പുണ്ടാകുന്നതിനും കാരണമാകുന്നു. ഇതുമൂലം ശരീരഭാരം വർദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.. നാം ഓരോ മാത്രയിലും കഴിക്കുന്ന ഇത്തരം മരുന്നിന്റെ അളവിലും അത് കഴിക്കാൻ എടുക്കുന്ന ഇടവേളകളുടെ സമയദൈർഘ്യത്തെയും അടിസ്ഥാനമാക്കിയായിരിക്കും ഓരോരുത്തരുടെയും ശരീരഭാരം വർദ്ധിച്ചുവരുന്നത്. സ്റ്റിറോയ്ഡുകളുടെ അമിതമായ ഉപയോഗം മൂലം ശരീരത്തിന്റെ വിവിധ ഭാഗങ്ങളായ മുഖത്തും, കഴുത്തിലും അടിവയറ്റിലുമൊക്കെ കൊഴുപ്പ് അടിഞ്ഞു കൂടാൻ കാരണമാകുന്നു.

ശരീരഭാരം വർദ്ധിപ്പിക്കാൻ സാധ്യതയുള്ള മരുന്നുകൾ

ശരീരഭാരം വർദ്ധിപ്പിക്കാൻ സാധ്യതയുള്ള മരുന്നുകൾ

വിവിധ രോവസ്ഥകളിൽ കഴിക്കുന്ന ഗുളികകളിലും ക്യാപ്സ്യൂളുകളും, നിങ്ങൾ രോഗപ്രതിരോധനത്തിനായി നിത്യേന കഴിക്കുന്ന മറ്റു പല മരുന്നുകളും ശരീരഭാരം ഉയർത്തും. സ്കീസോഫ്രീനിയ അല്ലെങ്കിൽ ബൈപോളാർ ഡിസോർഡർ പോലെയുള്ള അസുഖങ്ങളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് മരുന്നുകളെക്കെ ഇതിന് ഉദാഹരണങ്ങളാണ്. നാം പ്രമേഹത്തിനും രക്തസമ്മർദ്ധത്തിനും ഉപയോഗിക്കുന്നവ വരേ ഇതിന് കാരണമാകുന്നവയാണ്. അതിനാൽ പാർശ്വഫലങ്ങൾ കുറഞ്ഞ മരുന്നുകൾക്കായി നിങ്ങളുടെ ഡോക്ടറുടെ അഭിപ്രായം ആരായാം.

ഗർഭനിരോധന ഗുളികകൾ

ഗർഭനിരോധന ഗുളികകൾ

അനേകം സ്ത്രീകൾ ഇടക്കാലവേളകളിലായി ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നു. ഇത് അവരിൽ ശരീരഭാരം വർധിക്കുന്നതിന് കാരണമായി ഭവിക്കുന്നു എന്ന് പലപ്പോഴും പറയപ്പെടുന്നു. എന്നിരുന്നാലും, ഇങ്ങനെ ഉറപ്പിക്കാൻ ശാസ്ത്രീയമായി തെളിവുകൾ ഒന്നും തന്നെയില്ല. ഗുളികകൾ കഴിക്കുമ്പോൾ സ്ത്രീകളിൽ നേരിയ അളവിൽ ദ്രാവകം നിലനിർത്തുന്നു. എങ്കിലും സാധാരണഗതിയിൽ ഇത് താൽക്കാലികമാണ്.

ഹൈപ്പോതൈറോയിഡിസം

ഹൈപ്പോതൈറോയിഡിസം

പ്രവർത്തനക്ഷമതയറ്റ തൈറോയ്ഡ് ഗ്രന്ഥികളുടെ ലക്ഷണങ്ങളിൽ ചിലത് തളർച്ചയും, തണുപ്പ് അനുഭവപ്പെടുന്നതും ശരീരഭാരം വർദ്ധിക്കുന്നതും ഒക്കെയാണ്. ശരീരത്തിലെ തൈറോയ്ഡ് ഹോർമോണുകൾ കൂടുതലായി കുറയുന്ന അവസ്ഥ (ഹൈപ്പോതൈറോയ്ഡിസം) പരിണാമ പ്രക്രിയയെ ദ്രുതഗതിയിലാക്കുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. . ഹൈപ്പോതൈറോയ്ഡിസം കൃത്യമായുള്ള മരുന്നുകൾ കൊണ്ട് ചികിത്സിക്കാനാവുന്നതാണ്

ആർത്തവവിരാമ വേളകളിൽ

ആർത്തവവിരാമ വേളകളിൽ

പ്രായമാകുന്നത് ശരീരത്തിൻറെ പരിണാമ പ്രക്രിയയെ ദ്രുതഗതിയിലാക്കുന്നു. കാലം കടന്നു പോകുന്നതിന്നുസരിച്ച് നിങ്ങളുടെ ഭക്ഷണശീലങ്ങളെ അതേപടി തടർന്നു കൊണ്ടു പോകുന്നതും മാറ്റങ്ങൾ വരുത്താതിരിക്കുന്നതും വഴി ശരീരഭാരം താനെ ഉയർന്നേക്കാം. അതുപോലെ തന്നെ പെട്ടെന്നുള്ള ജീവിതചര്യകളിൽ മാറ്റങ്ങൾ വരുമ്പോൾ അത് ശരീരത്തെ സാരമായി ബാധിക്കുന്നു. ഉദാഹരണത്തിന് വ്യായാമങ്ങൾ കുറയ്ക്കുമ്പോൾ ശരീരം അത് പെട്ടെന്ന് പ്രതിഫലിപ്പിക്കുന്നു. ആർത്തവവിരാമം ശരീരത്തിൽ കൊഴുപ്പ് സംഭരിക്കുന്ന സ്ഥാനങ്ങളെ ബാധിക്കുകയും, അരക്കെട്ടിന് ചുറ്റും കൊഴുപ്പ് കുമിഞ്ഞു കൂടുനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ക്യുഷിങ്ങ്സ് സിൻഡ്രോം

ക്യുഷിങ്ങ്സ് സിൻഡ്രോം

ശരീരത്തിൽ കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവുകവിഞ്ഞുള്ള വർദ്ധനവാണ് ക്യുഷിങ്ങ്സ് സിൻഡ്രോം എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്നത്. നിങ്ങളുടെ ശരീരം വളരെയധികം കർടിസോൾ ഉൽപാദിപ്പിക്കുമ്പോഴോ അല്ലെങ്കിൽ നിങ്ങൾ ആസ്ത്മയ്ക്കോ, ചർമ്മാർഭുതത്തിനോ, സന്ധിവേദനയ്ക്കോ ഒക്കെ സ്റ്റിറോയിഡ് മരുന്നുകൾ കഴിക്കുകയാണെങ്കിൽ ഇങ്ങനെ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. കോർട്ടിസോളിന്റെ അധികമായ അളവ് ശരീരഭാരം വർദ്ധിപ്പിക്കുകയും മുഖചർമ്മത്തിലും കഴുത്തിലും അരക്കെട്ടിലുമൊക്കെ കൊഴുപ്പിനെ അടിഞ്ഞുകൂടാൻ കാരണമാകുകയും ചെയ്യുന്നു.

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം(പി.സി.ഒ.എസ്)

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം(പി.സി.ഒ.എസ്)

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ജീവിതത്തിലുണ്ടാക്കുന്ന പ്രധാന ലക്ഷണങ്ങൾ അമിതമായ ശരീര രോമങ്ങളും മുഖക്കുരുവുമൊക്കെയാണ്. പ്രത്യുല്പാദന പ്രായമെത്തിയ സ്ത്രീകളിൽ കണ്ടുവരുന്ന ഹോർമോൺ സംബന്ധിയായ രോഗാവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പി.സി.ഒ.എസ്. പി.സി.ഒ.എസ്. ഉള്ള സ്ത്രീകൾക്ക് അണ്ഡാശയത്തിനകത്തായി നിരവധി ചെറിയ മുഴകൾ ഉണ്ടാകുന്നതായി കണ്ടുവരുന്നു . ശരീരത്തിലെ പലഭാഗങ്ങളിലും കൂടുതലായ രോമവളർച്ചയും, മുഖക്കുരുവും ഇൻസുലിൻ പ്രതിരോധനവുമൊക്കെ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഹോർമോണുകളുടെ അസന്തുലിതാവസ്ഥ ശരീരഭാരം കൂടാനും കാരണമായി ഭവിക്കുന്നു. പി.സി.ഒ.എസ് അസുഖമുള്ളവരിൽ കൂടുതലാളുകൾക്കും അടിവയറിന്റെ ഭാഗത്താണ് ശരീര ഭാരം കൂടുതൽ അനുഭവപ്പെടുക,, അതുപോലെതന്നെ ഹൃദയസംബന്ധമായ രോഗങ്ങൾക്കും ഇത് കാരണമായി തീരുന്നു.

പുകവലി ഉപേക്ഷിക്കുന്നത്

പുകവലി ഉപേക്ഷിക്കുന്നത്

പെട്ടെന്ന് പുകവലി ഉപേക്ഷിക്കുന്നവരിൽ ഓരോരുത്തരിലും ചെറിയ അളവിൽ ശരീരഭാരം വർദ്ധിക്കുന്നു. ഉപേക്ഷിക്കുന്ന ആളുകളിൽ 10 പൗണ്ടോ അതിൽകുറവോ ഭാരം വർദ്ധിക്കുന്നു

. ഇതിന്റെ കാരണങ്ങൾ പലതാണ്.

നിക്കോട്ടിൻ ഉപയോഗിക്കാത്ത പക്ഷം :

നിക്കോട്ടിൻ ഉപയോഗിക്കാത്ത പക്ഷം :

നിങ്ങൾക്ക് ആദ്യത്തെ കുറച്ചു നാളുകളിൽ നന്നായി വിശപ്പ് അനുഭവപ്പെട്ടേക്കാം, എങ്കിലും ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ഈ ഈ അമിത വിശപ്പ് അപ്രത്യക്ഷമാകും, നിങ്ങളുടെ ശരീരപോഷണം ചിലപ്പോൾ കുറഞ്ഞേക്കാം , നിങ്ങൾക്ക് കൂടുതൽ ഭക്ഷണം കഴിക്കാൻ തോന്നും, അല്ലെങ്കിൽ കഴിക്കുന്നത് കൂടുതൽ രുചികരമായി അനുഭവപ്പെട്ടേക്കാം, ഇവയൊക്കെ കൂടിച്ചേർന്ന് നിങ്ങളെ കൂടുതൽ മയക്കത്തിലേക്ക് തള്ളിവിട്ടേക്കാം, നിങ്ങൾക്ക് കൂടുതൽ മധുരമുള്ളതും കൊഴുപ്പ് ഏറെ അടങ്ങിയതുമായ ലഘുഭക്ഷണങ്ങൾ കഴിക്കാനുള്ള ആഗ്രഹം തോന്നി തുടങ്ങും, മദ്യപാനം കൂടുതലാകുന്നു .

റൂൾ 1:

റൂൾ 1:

മരുന്ന് കഴിക്കുമ്പോൾ നിങ്ങൾക്ക് ശരീരഭാരം വർദ്ധിക്കുന്നതായി അനുഭവപ്പെട്ടാൽ ഒരിക്കലും മരുന്ന് കഴിക്കുന്നത് നിർത്താൻ ശ്രമിക്കരുത്. നിങ്ങളുടെ ഡോക്ടറുമായി കൂടിയാലോചിച്ച ശേഷം മരുന്നുകളെ മാറ്റിയെടുക്കുകയോ പിൻവലിക്കുകയോ ചെയ്യാം .

റൂൾ 2: .

റൂൾ 2: .

നിങ്ങൾ ഒരു മരുന്നുപയോഗിക്കുമ്പോൾ ശരീരഭാരം കൂടുന്നതായി അനുഭപ്പെടുമ്പോൾ അതേ മരുന്നുപയോഗിക്കുന്ന മറ്റൊരാളിന്റെ അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തിന്റെ ആരോഗ്യസ്ഥിതിയെ വച്ചു താരതമ്യം ചെയ്യരുത്. കാരണം പാർശ്വഫലങ്ങൾ ഓരോരുത്തരിലും ഓരോ രീതിയിൽ വ്യത്യസ്തമായിരിക്കും. മരുന്നു കഴിക്കുമ്പോൾ ശരീരഭാരമനുഭവപ്പെട്ടാൽ നിങ്ങൾക്കത് ഡോക്ടറോട് തുറന്നു പറയാം. അദ്ധേഹം ഉടൻ തന്നെ അതിനൊരു പ്രതിവിതി കണ്ടെത്തുന്നതാണ്.

ഡോക്ടറോട് തുറന്നു സംസാരിക്കുക

ഡോക്ടറോട് തുറന്നു സംസാരിക്കുക

മരുന്നുകൾ കഴിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന ഇർപ്പവ്യവസ്തിയുടെ അധികമായ അളവ് നിങ്ങളിൽ ഭാരം വർദ്ധിപ്പിക്കാൻ കാരണമാകുന്നു. ഈ പാർശ്വപ്രഭാവം സമയാസമയങ്ങളിൽ കുറഞ്ഞുവരികയും മരുന്ന് കഴിക്കുന്നത് നിർത്താൻ ഡോക്ടർ നിങ്ങളോട് ആവശ്യപ്പെടുമ്പോഴേക്കും പൂർണ്ണമായും മാറുകയും ചെയ്തേക്കാം. ഇതിനിടയിലെ വേളകളിൽ, കുറഞ്ഞ അളവിൽസോഡിയം കലർന്ന ഭക്ഷ്യവിഭവങ്ങൾ കഴിക്കുന്നതിലൂടെ നിങ്ങൾക്ക് ശരീരത്തിലെ ദ്രാവക നിലനിർപ്പ് ഒഴിവാക്കാൻ കഴിയും.

ഇപ്പോഴുള്ള മരുന്നുൾ കഴിക്കുമ്പോൾ നിങ്ങൾക്ക് ശരീരഭാരം വർദ്ധിക്കുന്നുണ്ടെങ്കിൽ ഡോക്ടർമാരോട് സഹായമാരാഞ്ഞാൽ അവർ നിങ്ങൾക്ക് കുറച്ച് പാർശ്വഫലങ്ങൾ ഉള്ളതോ, ഇല്ലാത്തതോ ആ മറ്റൊരു മരുന്നിലേക്ക് മാറാൻ സഹായിക്കുന്നു

പരിണാമ പ്രകിയയെ മന്ദഗതിയിലാകുന്നതിന്റെ ഫലമായാണ് നിങ്ങളിൽ ശരീരഭാരം വർദ്ധിക്കുന്നത് എങ്കിൽ, നിങ്ങളുടെ പരിണാമ പ്രകിയയ്ക്ക് സഹായകമാവുന്ന മൂലകങ്ങളെ ഉത്തേജിപ്പിക്കാൻ ശ്രമിക്കുക. നിങ്ങളുടെ ശാരീരിക പ്രവർത്തനങ്ങളും വ്യായാമങ്ങളും ഒക്കെ വർദ്ധിപ്പിക്കുക. അതുപോലെ തന്നെ നിങ്ങൾക്ക് ദീർഘകാലമായും മോശമായ ആരോഗ്യസ്ഥിതിയാണ് ഉള്ളതെങ്കിൽ നിങ്ങളുടെ പദ്ധതികളെ ഡോക്ടറുമായി ചർച്ച ചെയ്യുക.

English summary

Reason For Gaining Weight

What is the point of gaining weight through an unhealthy manner? Remember, your health is precious. So, it is best if you opt for suggestions and causes behind your gaining weight.
Story first published: Thursday, March 29, 2018, 15:45 [IST]