For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളം മാത്രം കുടിച്ചു കലോറി കുറയ്ക്കാം

|

ഏറ്റവും വേഗത്തിൽ ശരീരഭാരം കുറയ്ക്കുവാൻ കഴിയുന്ന മാർഗ്ഗം അന്വേഷിക്കുകയാണോ? മോശപ്പെട്ട ഭക്ഷണം ശരീരത്തിൽ അടിഞ്ഞുകൂടുന്നതായി തോന്നുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ജല ഉപവാസം എന്ന ഭക്ഷണചര്യയ്ക്ക് കഴിയും.

g

ജല ഉപവാസം (Water Fasting)

ആരോഗ്യകരമായ മാറ്റങ്ങൾ ശരീരത്തിൽ സൃഷ്ടിക്കുന്നതിനുവേണ്ടി ധാരാളം ഭക്ഷണചര്യകൾ പലരും പരീക്ഷിച്ചിട്ടുണ്ട്. ജല ഉപവാസം ഒരു ഭക്ഷ്യചര്യ മാത്രമല്ല, എന്നാൽ ഒരു സമ്പൂർണ്ണ ഉപവാസമാണെന്ന് കാണുവാനാകും. ഉപവാസ കാലയളവിൽ വെള്ളംമാത്രം കുടിക്കുകയും മറ്റൊന്നുംതന്നെ ആഹരിക്കാതിരിക്കുകയുമാണ് ഈ ചര്യയിൽ ഉൾക്കൊണ്ടിരിക്കുന്നത്. പട്ടിണി കിടക്കുക എന്ന് പറഞ്ഞാൽ ഇതല്ലേ എന്ന് ഒരാളിന് തോന്നാം. ഇതിലെ രസകരമായ കാര്യം, ശരീരത്തെ വിഷവിമുക്തമാക്കുന്നതിനും ചികിത്സാപരമായ മാറ്റങ്ങൾ ഉണ്ടാകുന്നതിനും ജല ഉപവാസം ശുപാർശ ചെയ്യപ്പെടാറുണ്ട് എന്നതാണ്. ധാരാളം പ്രയോജനങ്ങൾ നിലകൊള്ളുന്നതിനാൽ, ആയുർവ്വേദവും പ്രകൃതിചികിത്സയും ഇത്തരത്തിലുള്ള ഉപവാസത്തെ പ്രോത്സാഹിപ്പിക്കുന്നു. സങ്കീർണ്ണതകൾ ഒഴിവാക്കുന്നതിനുവേണ്ടി ശസ്ത്രക്രിയയ്ക്ക് മുൻപ് ദിവസത്തിന്റെ പകുതിയോളം സമയം ജല ഉപവാസം അനുവർത്തിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്യാറുണ്ട്.

 കലോറിരഹിത ഭക്ഷണചര്യ

കലോറിരഹിത ഭക്ഷണചര്യ

ഉൾക്കൊണ്ടിരിക്കുന്ന വൈകാരിക വെല്ലുവിളികളെ കണക്കിലെടുക്കുകയാണെങ്കിൽ, ഉപവാസം എന്നത് വളരെ തീവ്രവും കഠിന ശിക്ഷപോലെയും ആണ്. മൊത്തത്തിലുള്ള ശരീരസംവിധാനത്തെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു എന്നതുകൊണ്ട് നേരിയ തോതിലുള്ള ശാരീരിക അലങ്കോലങ്ങളെ ശരിയാക്കാൻ ഇപ്പോഴും ഈ രീതിയെ ഉപയോഗപ്പെടുത്തുന്നു.

ഒരു വ്യക്തി ജലപാനം മാത്രം നടത്തുകയാണെങ്കിൽ, അവൻ അല്ലെങ്കിൽ അവൾ ഒട്ടുംതന്നെ കലോറി ആഹരിക്കുന്നില്ല. ആന്തരികമായും ബാഹ്യമായും ധാരാളം വിഷാംശം അടങ്ങിയിട്ടുള്ള ശരീരത്തിൽ, അത്തരം മാലിന്യങ്ങളെ നിർമ്മാർജ്ജനം ചെയ്യാൻ കോശങ്ങൾ ക്ലേശിച്ചുകൊണ്ടിരിക്കും. നമ്മുടെ ഭക്ഷണശീലങ്ങൾ കലോറിയെ കൂടുതലായി ശരീരത്തിന് നൽകും. അങ്ങനെ ഉപാപചയ പ്രക്രിയയെ മന്ദഗതിയിലാക്കും. 2 മുതൽ 7 ദിവസംവരെ ഏറെക്കുറെ പൂർണ്ണമായി കലോറി ആഹരിക്കുന്നില്ല എന്നത് കോശങ്ങളുടെയും മൊത്തത്തിലുള്ള ശരീരസംവിധാനത്തിന്റെ തന്നെയും പ്രവർത്തനങ്ങളെ വീണ്ടെടുക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

 7 ദിവസത്തെ ജല ഉപവാസത്തിന്റെ പ്രയോജനങ്ങൾ

7 ദിവസത്തെ ജല ഉപവാസത്തിന്റെ പ്രയോജനങ്ങൾ

1. ഒട്ടും കലോറി ആഹരിക്കപ്പെടുന്നില്ലെങ്കിൽ, ദിവസവും 1 പൗണ്ട് കൊഴുപ്പ് ദഹിച്ചുമാറും. അങ്ങനെ ഏറ്റവും വേഗതയേറിയ ശരീരഭാര നിയന്ത്രണ രീതിയായി അത് മാറുന്നു.

2. രക്തത്തിലെ പഞ്ചസാരയുടെ അളവിന് നേരിയ ഏറ്റക്കുറച്ചിൽ മാത്രമാണ് ഉണ്ടായിരിക്കുക എന്നതുകൊണ്ട് ഇൻസുലിൻ സംവേദനം വർദ്ധിക്കുന്നു.

3. നീർവീക്കങ്ങളിൽനിന്നുള്ള കേടുപാടുനീക്കൽ, രോഗഭേദം, വീണ്ടെടുപ്പ് എന്നിവ മെച്ചപ്പെടുന്നു.

4. ആയാസം കുറയുന്നു, രക്തസമ്മർദ്ദത്തെ താഴ്ത്തുന്നു, ശരീരത്തിന് യുവത്വം നൽകുന്നു.

5. കോശങ്ങളുടെ പ്രതിരോധം മെച്ചപ്പെടുന്നതിലൂടെ രോഗപ്രതിരോധശേഷി വർദ്ധിക്കുന്നു.

6. അർബുദകോശങ്ങളുടെ പ്രജനനത്തെ കുറയ്ക്കുന്നു.

7. പ്രായമാകുന്നതിനെയും അവബോധനാശം സംഭവിക്കുന്നതിനെയും മന്ദീഭവിപ്പിക്കുന്നു.

8. ഹൃദ്രോഗങ്ങളുടെ ഭയാശങ്കയെ കുറയ്ക്കുന്നു.

9. ആമാശയവീക്കം, കുടൽക്ഷോഭം, മലബന്ധം, വയറിളക്കം, വായുകോപം, അജീർണ്ണം, വിശപ്പില്ലായ്മ തുടങ്ങിയ ദഹനേന്ദ്രിയ പ്രശ്‌നങ്ങളെ പരിഹരിക്കുന്നു.

വൈകാരികവും ആത്മീയവുമായ ആത്മപരിശോധനയ്ക്കുള്ള ഒരു അവസരംകൂടിയാണ് ജല ഉപവാസം. ഈ ഉപവാസം അനുഷ്ഠിച്ച് കഴിയുമ്പോൾ, ചിന്താഗതിയിലും ഭക്ഷണചര്യയിലും മെച്ചപ്പെട്ട നിയന്ത്രണമുള്ളതായി ആളുകൾക്ക് കാണുവാനാകും.

 ആർക്കാണ് ഈ ഉപവാസത്തിന്റെ ആവശ്യംഃ

ആർക്കാണ് ഈ ഉപവാസത്തിന്റെ ആവശ്യംഃ

തീവ്രമായ കലോറിനഷ്ടത്തെ ഏതാനും ദിവസങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന വ്യക്തികൾക്കുവേണ്ടിയാണ് ജല ഉപവാസം ശുപാർശ ചെയ്യപ്പെടുന്നത്. നേരത്തേ 2 ദിവസത്തെ ഉപവാസം അനുഷ്ഠിച്ചിട്ടുള്ളവർക്ക് 4 ദിവസത്തെയോ 7 ദിവസത്തെയോ ഉപവാസം എളുപ്പമായിരിക്കും.

അതിനാൽ, തുടക്കക്കാർ 2 ദിവസത്തെ ജല ഉപവാസം അനുഷ്ഠിച്ചുവേണം തുടങ്ങാൻ. വൈദ്യശാസ്ത്ര പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന രോഗികൾ ഈ ചര്യ അനുഷ്ഠിക്കുന്നതിനുമുമ്പ് ഡോക്ടറുടെ നിർദ്ദേശം കൈക്കൊള്ളേണ്ടിയിരിക്കുന്നു.

 ശരീരഭാരത്തെ നിയന്ത്രിക്കാൻ

ശരീരഭാരത്തെ നിയന്ത്രിക്കാൻ

ശരീരഭാരത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന പൊണ്ണത്തടിയുള്ള വ്യക്തികൾക്ക് ഈ ഉപവാസം കൈക്കൊള്ളുവാനും ഉടനടിയുള്ള ഫലം നിരീക്ഷിക്കുവാനും കഴിയും. എങ്കിലും, ഒരിക്കൽ നഷ്ടപ്പെട്ടുപോകുന്ന ഭാരം കലോറിയുടെ അളവ് ഭക്ഷണചര്യയിൽ വീണ്ടും കൂടുന്നതിനനുസരിച്ച് തിരിച്ചുവരുമെന്നുള്ള കാര്യം ഓർമ്മിക്കേണ്ടത് ആവശ്യമാണ്.

ഭാരംകുറഞ്ഞ ആളുകൾക്ക് ഈ ഉപവാസം തികച്ചും കഠിനമായി തോന്നും. മാത്രമല്ല മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ ക്ഷീണം അവർക്ക് അനുഭവപ്പെടുകയും ചെയ്യാം. ചിലർക്ക് ഉപവാസത്തിന്റെ സമയത്ത് സങ്കീർണ്ണതകൾ ഉണ്ടാകാം. അങ്ങനെയുള്ളവർ അപ്പോൾത്തന്നെ ഉപവാസം അവസാനിപ്പിക്കേണ്ടതാണ്.

 എങ്ങനെ ഉപവസിക്കണംഃ

എങ്ങനെ ഉപവസിക്കണംഃ

സാധാരണയായി 2 ദിവസം മുതൽ 7 ദിവസംവരെയാണ് ജല ഉപവാസം നടത്തുന്നത്. എന്നാൽ അത് അത്ര ലളിതമായ ഒരു കാര്യമല്ല. യഥാർത്ഥമായ അനുഷ്ഠാനത്തിനുവേണ്ടി 7 ദിവസംമുതൽ 14 ദിവസം വരെയുള്ള തയ്യാറെടുപ്പ് ആവശ്യമാണ്.

1. ആസൂത്രണംഃ

ജല ഉപവാസം തുടങ്ങുന്നതിനുമുമ്പ് വേണ്ടത്ര തയ്യാറെടുപ്പ് നിങ്ങൾക്ക് ആവശ്യമാണ്. ഉപവാസ സമയത്ത് നേരിടേണ്ടി വരാവുന്ന അസംഖ്യം ശാരീരിക പ്രതികരണങ്ങളെ സ്വീകരിക്കുവാൻ മനസ്സിനെ സജ്ജമാക്കുക. 7 ദിവസത്തെ ജല ഉപവാസം മനുഷ്യശരീരത്തിന് സുഖകരമായി സഹിക്കാൻ കഴിയും എന്നതിനാൽ, എല്ലാ തരത്തിലുള്ള ആശങ്കകളെയും തരണംചെയ്യുക.

 ഉപവാസത്തിന് മുമ്പ്ഃ

ഉപവാസത്തിന് മുമ്പ്ഃ

തുടക്കക്കാരെ സംബന്ധിച്ചിടത്തോളം, ജലം, പഴച്ചാറ് എന്നിവയ്ക്ക് പകരമായുള്ള നല്ല ഭക്ഷ്യചര്യകൾ പരിശീലിക്കുന്നത് എളുപ്പമായിരിക്കും. ചിലർ ചമ്പാവരിയോ മറ്റ് പോഷകങ്ങളോ ഈ ഉദ്ദേശ്യത്തിനുവേണ്ടി കഴിക്കാറുണ്ട്.

ജല ഉപവാസംഃ

ജല ഉപവാസംഃ

ജല ഉപവാസത്തിൽ ആയിരിക്കുമ്പോൾ ശുദ്ധീകരിച്ച വെള്ളം മാത്രമേ കുടിക്കാവൂ. അതിനോടൊപ്പം മറ്റൊന്നും പാടില്ല, എന്നാൽ വെള്ളം മാത്രമേ ഭക്ഷ്യവിഭവമായി ഉപയോഗിക്കാവൂ. ദിവസവും 2 മുതൽ 3 ലിറ്റർ വെള്ളം കുടിക്കുക. അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത് 10 ഗ്ലാസ് വെള്ളം കുടിക്കുക.

ഭാരനഷ്ടംഃ

ഭാരനഷ്ടംഃ

ആദ്യം ശരീരത്തിന് ജലത്തിന്റെ ഭാരം നഷ്ടമാകും, അത് തിരികെവരും. തുടർന്ന് സംഭരിക്കപ്പെട്ടിരിക്കുന്ന കൊഴുപ്പിനെ ശരീരം കലോറി ദഹിപ്പിക്കുവാൻ സ്വീകരിക്കും. ക്രമേണ ഗ്ലൈക്കോജന്റെ സംഭരണത്തെയും പേശീകോശങ്ങളെയും ഊർജ്ജത്തിനുവേണ്ടി ഉപയോഗിക്കാൻ തുടങ്ങും.

ശരീരത്തിന്റെ പ്രതികരണങ്ങൾഃ

ശരീരത്തിന്റെ പ്രതികരണങ്ങൾഃ

ജല ഉപവാസത്തോട് പൊരുത്തപ്പെടാൻ സ്ത്രീകൾക്ക് 2 ദിവസവും, പുരുഷന്മാർക്ക് 3 ദിവസവും വേണ്ടിവരും. ഭക്ഷണത്തോടുള്ള അമിത താല്പര്യവും പെട്ടെന്നുള്ള വിശപ്പിന്റെ വിക്ഷോഭവും ഈ സമയത്ത് നിരീക്ഷിക്കുവാനാകും.

വിശപ്പിനോടുള്ള തീവ്രമായ ഈ ചിന്തകളോടൊപ്പം തലച്ചുറ്റ്, ക്ഷീണം, ഓക്കാനം തുടങ്ങിയവ പ്രത്യക്ഷപ്പെടുകയും, 2 ദിവസം കഴിയുമ്പോൾ കുറയുകയും ചെയ്യും. ഇത്തരം പ്രതികരണങ്ങളെ മനോബലത്തിലൂടെ ഉപവാസം അനുഷ്ഠിക്കുന്ന വ്യക്തി തരണം ചെയ്യേണ്ടതുണ്ട്. ഒരിക്കൽ അങ്ങനെ തരണംചെയ്ത് കഴിഞ്ഞാൽ, വിശപ്പ് കുറയുകയും ശരീരത്തിന് ഊർജ്ജസ്വലത അനുഭവപ്പെടാൻ തുടങ്ങുകയും ചെയ്യും.

വിശ്രമംഃ

വിശ്രമംഃ

പ്രത്യേകമായ ആവശ്യങ്ങളൊന്നും ഇല്ലാതിരിക്കുമ്പോഴാണ് ഉപവാസം തുടങ്ങുന്നതെന്ന കാര്യത്തിൽ ഉറപ്പുണ്ടായിരിക്കണം. താഴ്ന്ന ഊർജ്ജനിലയെ പരിഹരിക്കുന്നതിനുവേണ്ടി ധാരാളം വിശ്രമം കൈക്കൊള്ളുക. ശരീരത്തെ സ്വയം വിഷവിമുക്തമാക്കുവാനും ഭേദപ്പെടുവാനും അനുവദിക്കുക. ഗണനീയമായ ശാരീരിക പ്രവർത്തനങ്ങളൊന്നും നടത്താതെ വായനയിലും വിനോദങ്ങളിലും നിലകൊള്ളുക.

ഉപവാസം അവസാനിപ്പിക്കൽഃ

ഉപവാസം അവസാനിപ്പിക്കൽഃ

ഉപവാസത്തിന് ക്രമീകരിക്കപ്പെട്ട അതേ രീതിയിൽത്തന്നെ ഉപവാസത്തെ അവസാനിപ്പിക്കുന്നതിനും ശരീരം ക്രമീകരിക്കപ്പെടേണ്ടതുണ്ട്. സ്വന്തം ശരീരത്തെക്കുറിച്ച് നിങ്ങൾക്കുതന്നെ വ്യക്തമായി അറിയാവുന്നതുകൊണ്ട്, യഥാർത്ഥ വിശപ്പ് അനുഭവപ്പെടുന്ന സമയം ഏതാണെന്ന് കണ്ടെത്തുക.

Read more about: health tips ആരോഗ്യം
English summary

10-amazing-benefits-of-7-day-water-fast

Obesity individuals who are trying to control the weight of the body can take this fast and can immediately monitor the outcome.
Story first published: Wednesday, August 8, 2018, 17:30 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more