ഉള്ള ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടത്

Posted By:
Subscribe to Boldsky

ഫിറ്റ്‌നസ് ഉള്ള പുരുഷന്‍മാരെയാണ് ഇന്നത്തെ കാലത്ത് എല്ലാ സ്ത്രീകളും ഇഷ്ടപ്പെടുന്നത്. അതിലുപരി ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ വേണ്ടി പരക്കം പായുന്ന പുരുഷന്‍മാരും ചില്ലറയല്ല. ജിമ്മിലും മറ്റും പോയി കഠിന വ്യായാമം ചെയ്ത് ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ കഠിനമായ ഡയറ്റും മറ്റും ശീലിക്കുന്നവര്‍ക്ക് ഇന്നും ഒരു മാറ്റവും ഇല്ല. എന്നാല്‍ ഫിറ്റ്‌നസിനായി ശീലിക്കേണ്ടത് ഇവ മാത്രമല്ല. ആരോഗ്യമുള്ള ജീവിത രീതി കൂടെ ജീവിതത്തിന്റെ ഭാഗമാക്കണം.

ആരോഗ്യത്തിനായി ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ എന്തൊക്കെ കാര്യങ്ങളാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ഇത്തരം കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കിയാല്‍ നിങ്ങള്‍ക്കും നല്ല ശരീരമുള്ള ഒരു ഉത്തമ പുരുഷനാവാം.

 ആരോഗ്യം നല്‍കും ഭക്ഷണം

ആരോഗ്യം നല്‍കും ഭക്ഷണം

ആരോഗ്യം നല്‍കുന്ന ഭക്ഷണത്തിനാണ് ആദ്യം മുന്‍തൂക്കം നല്‍കേണ്ടത്. പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുക. പാലും പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

മുടങ്ങാതെ വ്യായാമം

മുടങ്ങാതെ വ്യായാമം

എല്ലാ ദിവസവും മുടങ്ങാതെ വ്യായാമം ചെയ്യുന്നത് ശീലമാക്കുക. എന്നാല്‍ പലപ്പോഴും വ്യായാമത്തിന് നമ്മള്‍ വേണ്ടത്ര പ്രാധാന്യം നല്‍കാറില്ല. ഇത് തന്നെയാണ് അമിത വണ്ണത്തിനും കുടവയറിനും കാരണവും.

ദുശ്ശീലങ്ങള്‍

ദുശ്ശീലങ്ങള്‍

നിങ്ങളുടെ ആരോഗ്യത്തേയും ഫിറ്റ്നസ്സിനേയും ഇല്ലാതാക്കുന്നതില്‍ ആദ്യം ഒഴിവാക്കേണ്ടതാണ് പുകവലി. മരണത്തിലേക്ക് നമ്മളെ വേഗം അടുപ്പിക്കാന്‍ പുകവലിയ്ക്ക് കഴിയും എന്നത് തന്നെ കാര്യം

സമ്മര്‍ദ്ദം ഇല്ലാതാക്കുക

സമ്മര്‍ദ്ദം ഇല്ലാതാക്കുക

പലരും ഇന്നത്തെ കാലത്ത് പ്രഷര്‍ കുക്കറിനുള്ളിലാണ് ജീവിക്കുന്നത്. അതുകൊണ്ടു തന്നെ സമ്മര്‍ദ്ദങ്ങള്‍ പലര്‍ക്കുമുണ്ടാക്കുന്ന ശാരീരി ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. അതുകൊണ്ടു തന്നെ രക്തസമ്മര്‍ദ്ദവും പ്രമേഹവും ഇടക്കിടയ്ക്ക് പരിശോധിയ്ക്കുന്നത് നല്ലതാണ്.

മദ്യപാനം നിര്‍ത്താം

മദ്യപാനം നിര്‍ത്താം

മദ്യപാനത്തോട് പൂര്‍ണമായും വിട നല്‍കാന്‍ കഴിയില്ലെങ്കിലും മദ്യപാനം നിയന്ത്രിക്കുന്നത് നല്ലതാണ്. ഇത് ഫിറ്റ്നസ് നിലനിര്‍ത്താന്‍ സഹായിക്കും. മാത്രമല്ല പലപ്പോഴും പലവിധ അപകടങ്ങള്‍ക്കും മദ്യപാനം കാരണമാകും.

 നല്ലതു പോലെ ഉറങ്ങാം

നല്ലതു പോലെ ഉറങ്ങാം

നല്ല ഉറക്കമാണ് എല്ലാത്തിനുമുപരിയായി വേണ്ടത്. ഇതു തന്നെയാണ് ഫിറ്റ്നസ്സിന്റെ രഹസ്യവും. ഉറക്കമില്ലായ്മ ആരോഗ്യത്തെ പ്രതികൂലമായി തന്നെ ബാധിയ്ക്കും.

English summary

Fitness tips for men

Why style conscious men should care about fitness read on.
Story first published: Saturday, September 30, 2017, 14:36 [IST]