For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മധുരം നിശബ്ദ കൊലയാളിയാകുന്നതെങ്ങനെ?

By Sruthi K M
|

മധുരം ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. ബിസ്‌കറ്റും, ചോക്ലേറ്റും, കേക്കും, ഐസ്‌ക്രീമുമൊക്കെ എല്ലാവരുടെയും പ്രിയപ്പെട്ട വിഭവങ്ങളാണ്. ആസ്വദിച്ചു കഴിക്കാന്‍ പറ്റുന്ന ഒന്നാണ് മധുര പലഹാരങ്ങള്‍ എന്നാണ് പറയാറ്. എന്നാല്‍ മധുരം കൂടുതല്‍ ശരീരത്തില്‍ എത്തിയാല്‍ അത് വിഷമാകും എന്നാണ് പറയുന്നത്. പഞ്ചസാര വെളുത്ത നിറത്തിലുള്ള വിഷമാണെന്നാണ് പറയുന്നത്.

ആഴ്ചയില്‍ മൂന്നു തവണയില്‍ കൂടുതല്‍ കേക്ക്, ബിസ്‌കറ്റ് പോലുള്ള മധുരപലഹാരങ്ങള്‍ കഴിക്കുന്നത് ക്യാന്‍സര്‍ വരെ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ ഉല്‍പാദനവും കൂടുമെന്നാണ് പറയുന്നത്. ജാം, പാനീയങ്ങള്‍ എന്നിവ വില്ലനാണെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. മധുരം ശരീരത്തിന്റെ നിശബ്ദ കൊലയാളിയാകുന്നത് എങ്ങനെയെന്ന് നോക്കാം..

കൊഴുപ്പ്

കൊഴുപ്പ്

പഞ്ചസാര അടങ്ങിയ വിഭവങ്ങളും പലഹാരങ്ങളും കൂടുതല്‍ ശരീരത്തില്‍ എത്തുന്നത് കൊഴുപ്പ് കൂട്ടാന്‍ കാരണമാകുന്നു. ശരീരത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങളിലാണ് കൊഴുപ്പ് അടഞ്ഞുകൂടുന്നു. കരളിന്റെ പ്രധാന വില്ലനാണ് പഞ്ചസാര.

പ്രമേഹ രോഗം

പ്രമേഹ രോഗം

രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ പ്രമേഹരോഗത്തിന് അടിമപ്പെടുന്നു. ദിവസവും മധുരം ഉള്ളില്‍ ചെല്ലുമ്പോള്‍ പ്രമേഹത്തിന്റെ അളവ് കൂടുന്നു.

ഹൃദയത്തെ ബാധിക്കുന്നു

ഹൃദയത്തെ ബാധിക്കുന്നു

പ്രമേഹവും ഹൃദയ സംബന്ധമായ രോഗവും മരണത്തിനു തന്നെ കാരണമാകുന്നു.

രക്തക്കുഴലുകള്‍

രക്തക്കുഴലുകള്‍

രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നു. ഇത് നിങ്ങളുടെ ഹൈപ്പര്‍ ടെന്‍ഷന്‍ കൂട്ടാനും കാരണമാകുന്നു. വളരെ ശ്രദ്ധയോടെ മധുരമാര്‍ന്ന ഭക്ഷണങ്ങള്‍ കഴിക്കുക.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും പഞ്ചസാര കാരണമാകുന്നു.

അല്‍ഷിമേഴ്‌സ്

അല്‍ഷിമേഴ്‌സ്

അല്‍ഷിമേഴ്‌സ് പോലുള്ള മാനസിക രോഗം നിങ്ങളെ പിടികൂടും.

ആസക്തി

ആസക്തി

പഞ്ചസാര കഴിക്കുന്നത് ഒരു ലഹരി പോലെ ആകുന്നു. എന്നും കഴിക്കുന്നത് ശീലമായി പോകുന്നു.

പല്ല്

പല്ല്

പല്ല് കേടുവരുത്താന്‍ കാരണമാകുന്നു. പഞ്ചസാര മൂലം ബാക്ടീരിയകള്‍ പല്ലില്‍ അടിഞ്ഞുകൂടുകയും അവ കേടുവരുത്തുകയും ചെയ്യുന്നു.

ക്യാന്‍സര്‍

ക്യാന്‍സര്‍

ആഴ്ചയില്‍ മുന്നൂതവണയിലേറെ മധുരം കഴിക്കുന്നത് സ്ത്രീകളില്‍ ഗര്‍ഭാശയ ക്യാന്‍സര്‍ വരാനുള്ള സാധ്യത ഉണ്ട്.

പൊണ്ണത്തടി

പൊണ്ണത്തടി

മധുരം പൊണ്ണത്തടി ഉണ്ടാക്കാനും കാരണമാകുന്നു.

English summary

sugar or fructose is a silent killer.

let us discuss about the things sugar does to your body.
Story first published: Friday, February 20, 2015, 18:00 [IST]
X
Desktop Bottom Promotion