For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കാന്‍ തേനും കറുവാപ്പട്ടയും

By Sruthi K M
|

തടി കുറയ്ക്കുക എന്നതാണോ നിങ്ങളുടെ ലക്ഷ്യം. പലരും പല വഴികളും ചെയ്തുനോക്കി, എന്നിട്ടും പരാജയമാണോ.. എന്നാല്‍ അതിന് പ്രകൃതിദത്തമായ വഴികള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. പ്രകൃതിമാര്‍ഗ്ഗത്തില്‍ ചില ഭക്ഷണപദാര്‍ത്ഥങ്ങളും ചില പദാര്‍ത്ഥളുടെ മിശ്രിതവും തടി കുറയ്ക്കാന്‍ ഏറെ ഗുണകരമാണ്. തേന്‍ കഴിച്ചാല്‍ തടി കുറയുമെന്ന് അറിയാം. എന്നാല്‍ തേനും കറുവാപ്പട്ടയും ചേര്‍ന്നാല്‍ ഇരട്ടി ഫലമാണ് ലഭിക്കുക.

മാറിടം ആരോഗ്യത്തോടെയിരിക്കട്ടെ..

വയര്‍ കുറയ്ക്കാന്‍ ഇത് സഹായകമാകും. കൂടാതെ ഹൃദയാരോഗ്യത്തിനും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് തേന്‍-കറുവാപ്പട്ട മിശ്രിതം. ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ ഇളക്കാന്‍ തേന്‍ സഹായിക്കുന്നതാണ്. ഇതുവഴി ശരീരത്തിന് ഊര്‍ജം ലഭിക്കുകയും തടി കുറയുകയും ചെയ്യുന്നു.

കറുവാപ്പട്ട-തേന്‍ ചായ

കറുവാപ്പട്ട-തേന്‍ ചായ

ഇത് തടി കുറയ്ക്കാന്‍ സഹായിക്കും. ചായ തിളപ്പിക്കുമ്പോള്‍ അതില്‍ കറുവാപ്പട്ടയും ചേര്‍ത്ത് തിളപ്പിക്കുക. ചായയില്‍ അല്പം തേനും ചേര്‍ത്ത് കഴിക്കാം.

വെള്ളത്തിനൊപ്പം

വെള്ളത്തിനൊപ്പം

കറുവാപ്പട്ട ചേര്‍ത്ത് വെള്ളം തിളപ്പിക്കുക. ഇളം ചൂടോടെ ഇതില്‍ തേന്‍ ചേര്‍ത്ത് കഴിക്കാം. വേണമെങ്കില്‍ അല്‍പ്പം നാരങ്ങാനീരും ചേര്‍ക്കാം.

ജാമിനു പകരം

ജാമിനു പകരം

ബ്രഡില്‍ തേന്‍, കറുവാപ്പട്ട എന്നിവ ചേര്‍ത്ത് കഴിക്കാം.

വെള്ളത്തില്‍

വെള്ളത്തില്‍

ഇളം ചൂടുള്ള വെള്ളത്തില്‍ തേന്‍ കലര്‍ത്തി കുടിക്കുന്നതും തടി കുറയ്ക്കാന്‍ സഹായിക്കും.

കിടക്കുന്നതിനുമുന്‍പ്

കിടക്കുന്നതിനുമുന്‍പ്

കിടക്കുന്നതിനുമുന്‍പ് ഒരു സ്പൂണ്‍ തേന്‍ കഴിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും.

മസാലയായി

മസാലയായി

കറുവാപ്പട്ട ഭക്ഷണങ്ങളില്‍ മസാലയായി ചേര്‍ത്ത് കഴിക്കുക.

ഭക്ഷണത്തിനുമുന്‍പ്

ഭക്ഷണത്തിനുമുന്‍പ്

ഒരു ടീസ്പൂണ്‍ തേനില്‍ അല്‍പം കറുവാപ്പട്ട പൊടിച്ചത് ചേര്‍ത്ത് ഭക്ഷണത്തിനുമുന്‍പ് കഴിക്കുക.

സൈനസ്, ജലദോഷം

സൈനസ്, ജലദോഷം

കറുവാപ്പട്ട, തേന്‍ എന്നിവ ചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിക്കുന്നത് ജലദോഷം, സൈനസ് എന്നീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

വായിനാറ്റം അകറ്റാന്‍

വായിനാറ്റം അകറ്റാന്‍

തേനും കറുവാപ്പട്ടയും കലര്‍ത്തിയ ചൂടുവെള്ളം കവിള്‍ക്കൊള്ളുന്നത് വായിനാറ്റം അകറ്റും.

മുഖക്കുരുവിന്

മുഖക്കുരുവിന്

തേന്‍, കറുവാപ്പട്ട എന്നിവ പേസ്റ്റാക്കി മുഖക്കുരുവില്‍ പുരട്ടുന്നത് നല്ലതാണ്.

English summary

Honey and cinnamon have been long known for their holistic benefits

Have you tried honey and cinnamon for weight loss yet? While it’s no magic bullet for weight loss, it can be used in conjunction with a proper diet and exercise to accelerate the rate of weight lost, and help you get past food cravings more quickly.
X
Desktop Bottom Promotion